സര്‍വകാല റെക്കോഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 […]
6000 എംഎഎച്ച് ബാറ്ററിയില്‍ ‘വണ്‍പ്ലസ് 13 മിനി’
മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വണ്‍പ്ലസ് 13 മിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ 6000 എംഎഎച്ച് ബാറ്ററി ഉള്‍പ്പെടെ ഹൈഎന്‍ഡ് സ്പെസിഫിക്കേഷനുകളോടെ വരുമെന്നാണ് പ്രതീക്ഷ. ചെറുതും എന്നാല്‍ ശക്തവുമായ ഒരു സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍. ഫോണ്‍ 6.3 ഇഞ്ച് ചെറിയ ഡിസ്പ്ലേയുമായി വരാനാണ് സാധ്യത. ഒതുക്കമുള്ളതും സ്റ്റൈലിഷും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമായ ഫോണ്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും ഫോണ്‍ വിപണിയില്‍ […]
സൈജു കുറുപ്പിന്റെ റൊമാന്റിക് ചിത്രം ‘അഭിലാഷം’ ഫസ്റ്റ് ലുക്ക്
സൈജു കുറുപ്പ് നായകനാകുന്ന റൊമാന്റിക് ചിത്രം ‘അഭിലാഷം’ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘മണിയറയിലെ അശോകന്’ ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെപി, നീരജ […]
തമന്ന സന്യാസവേഷത്തില്‍, ‘ഒഡെല 2’ ടീസര്‍
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് തമന്ന. ‘ഒഡെല 2’ ആണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വച്ചായിരുന്നു ടീസര്‍ ലോഞ്ച് നടന്നത്. ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആക്ഷനും ഫാന്റസിയുമൊക്കെ ചേര്‍ന്നൊരു ചിത്രമായിരിക്കും ഒഡെല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ […]
സ്‌കോഡ എസ്യുവി പുതിയ മോഡല്‍ ഏപ്രിലില്‍
ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് കഴിഞ്ഞ മാസം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയില്‍ എസ്യുവി പുറത്തിറക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ മോഡലിന്റെ വില ഏപ്രിലില്‍ പ്രഖ്യാപിക്കും. സ്‌പോര്‍ട്‌ലൈന്‍, ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ വേരിയന്റില്‍ പൂര്‍ണ്ണമായും കറുത്ത ഫ്രണ്ട് ഗ്രില്‍, കറുത്ത ഔട്ട്സൗണ്ട് റിയര്‍ വ്യൂ മിററുകള്‍, സവിശേഷമായ അലോയ് വീലുകള്‍ എന്നിവ ഉണ്ടാകുമെന്ന് […]
വാക്കുകളുടെ ആല്‍ക്കെമി
പരിസ്ഥിതി, കുടിയിറക്കല്‍, മഹാമാരി, ആണ്‍കോയ്മ, സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍, മനുഷ്യസ്വഭാവത്തിലെ അക്രമാസക്തി തുടങ്ങിയ പ്രമേയങ്ങളെ മുന്‍നിര്‍ത്തി സാംസ്‌കാരിക രചനകളെ ഗാഢമായി വായിക്കുകയും അവയില്‍ ആവിഷ്‌കൃതമായ ജീവിതത്തെ ചിന്തയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന, രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയുള്ള പഠനലേഖനങ്ങളുടെ സമാഹാരം ആഗോളീകരണവും ജൈവരാഷ്ട്രീയവും മുതലാളിത്തത്തിന്റെ രൂപാന്തരങ്ങളും മതാധിഷ്ഠിത ദേശീയതയും ആണ്‍മേധാവിത്വ സാമൂഹികഘടനയും നിര്‍മ്മിച്ചുകൂട്ടുന്ന അധികാരരൂപങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമാത്രമേ സമകാലിക രചനകള്‍ക്ക് നിലനില്‍ക്കാനാവു എന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയഭാവനകളുടെ നയപ്രഖ്യാപനമാണ് ഈ രചനകളുടെ കാതല്‍. ‘വാക്കുകളുടെ ആല്‍ക്കെമി’. ദിവ്യ ജാഹ്നവി. മൈത്രി ബുക്‌സ്. വില […]
സ്‌ക്രീന്‍ ടൈം ഒരു മണിക്കൂറില്‍ കൂടുതലെങ്കില്‍ മയോപിയ ഉറപ്പ്!
മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ, നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ടൈം ഉള്ളവര്‍ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്നങ്ങള്‍ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്. അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്. സ്‌ക്രീന്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. എന്നാൽ തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല. ഈ നയത്തില്‍ പുനരാലോചനയില്ലെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്. ശശി തരൂരിൻ്റെ അഭിമുഖവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കെ സി വേണുഗോപാലുമായി ചര്‍ച്ച […]
പി സി ജോർജ് കോടതിയില്‍ കീഴടങ്ങി
ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങാനാണ് വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ […]
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപട്ടി വെള്ളി ഭാര്യ ലീല എന്നിവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും. വനം […]
