പരിസ്ഥിതി, കുടിയിറക്കല്‍, മഹാമാരി, ആണ്‍കോയ്മ, സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍, മനുഷ്യസ്വഭാവത്തിലെ അക്രമാസക്തി തുടങ്ങിയ പ്രമേയങ്ങളെ മുന്‍നിര്‍ത്തി സാംസ്കാരിക രചനകളെ ഗാഢമായി വായിക്കുകയും അവയില്‍ ആവിഷ്കൃതമായ ജീവിതത്തെ ചിന്തയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന, രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയുള്ള പഠനലേഖനങ്ങളുടെ സമാഹാരം ആഗോളീകരണവും ജൈവരാഷ്ട്രീയവും മുതലാളിത്തത്തിന്റെ രൂപാന്തരങ്ങളും മതാധിഷ്ഠിത ദേശീയതയും ആണ്‍മേധാവിത്വ സാമൂഹികഘടനയും നിര്‍മ്മിച്ചുകൂട്ടുന്ന അധികാരരൂപങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമാത്രമേ സമകാലിക രചനകള്‍ക്ക് നിലനില്‍ക്കാനാവു എന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയഭാവനകളുടെ നയപ്രഖ്യാപനമാണ് ഈ രചനകളുടെ കാതല്‍. ‘വാക്കുകളുടെ ആല്‍ക്കെമി’. ദിവ്യ ജാഹ്നവി. മൈത്രി ബുക്സ്. വില 157 രൂപ.
വാക്കുകളുടെ ആല്‍ക്കെമി
