കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. വൈകിട്ടാണ് സംഭവമുണ്ടായത്. ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.ഇവരുടെ വീടിന് സമീപത്താണ് സംഭവം. അക്രമത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.സംഭവത്തില്‍ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്.
ശശി തരൂരിന്‍റെ അഭിമുഖ വിവാദത്തില്‍ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്
ശശി തരൂരിന്‍റെ അഭിമുഖ വിവാദത്തില്‍ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല എന്നത് സ്വാഭാവിക കാര്യമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത് .
ആശ വർക്കർമാരുടെ സമര സമിതി നേതാവിന് വക്കീൽ നോട്ടീസ് അയച്ച് മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ്
ആശ വർക്കർമാരുടെ സമര സമിതി നേതാവിന് വക്കീൽ നോട്ടീസ് അയച്ച് മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് . മന്ത്രിയുടെ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാൻ കൂട്ടാക്കിയില്ല എന്ന പരാമർശത്തിലാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ്അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു.
സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും മന്ത്രി കെ രാജൻ
സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും മന്ത്രി കെ രാജൻ . ദുരന്തം നടന്ന് 61 ദിവസം കൂട്ടായി പാർക്കാനുള്ള സ്ഥലം കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചു. അന്നുതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു എങ്കിൽ പകുതിയോളം പൂർത്തിയാകുമായിരുന്നു.കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫീൽഡിലേക്ക് ഇറങ്ങരുതെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതോടെ നടപടികളുമായി മുന്നോട്ടുപോയി. ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. 25-ാം തീയതി 5 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടില്ല. […]
എ ഐ സാങ്കേതികവിദ്യയിൽ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
എ ഐ സാങ്കേതികവിദ്യയിൽ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കും.മന്‍കീ ബാത്തില്‍ ആണ്പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെയും ISRO യുടെയും നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ എടുത്തു പറഞ്ഞു. കൂടാതെ വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിൽ ആദിവാസികൾ […]
കുണ്ടറ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി
കുണ്ടറ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം. എന്നാൽ ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി.ട്രെയിൻ കയറി ഇറങ്ങിയാൽ എളുപ്പത്തിൽ പോസ്റ്റ് മുറിച്ചെടുക്കാമെന്നാണ് കരുതിയതെന്നും പ്രതികളായ അരുണും രാജേഷും പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതികളുടെ മൊഴി കുണ്ടറ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. അട്ടിമറി സാധ്യത പരിശോധിക്കുന്നുണ്ട്. എൻഐഎ സംഘം പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര […]
കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടു വരാൻ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ശശി തരൂർ എംപി
കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടു വരാൻ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ശശി തരൂർ എംപി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതി ആഗ്രഹിക്കുന്നവരിൽ ഒരാളാണ് താനെന്നും, യുവാക്കൾ ഇന്ന് കേരളം വിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിൽക്കാനും വളരാനുമുള്ള സാഹചര്യമുള്ള കേരളത്തിനായി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണെന്നും നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന സൂചന നൽകി തരൂർ പ്രതികരിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻറ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്. […]
