മാര്‍ക്കോ എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. കോഹിനൂര്‍, കിളി പോയി എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റ് ആണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശയം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സാം സി എസിന്റേതാണ് സംഗീതം. പാടിയിരിക്കുന്നക് […]
സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാര്‍ ബുക്കിംഗ് തുടങ്ങി
ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാറും ഒരു ഇലക്ട്രിക് കണ്‍വെര്‍ട്ടിബിള്‍ സ്പോര്‍ട്സ് കാറുമായിരുന്നു. ഈ രണ്ട് കാറുകളും ഈ വര്‍ഷം ആദ്യ പകുതിയില്‍ വിപണിയില്‍ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൈബര്‍സ്റ്ററും ങ9 ഉം ബ്രാന്‍ഡിന്റെ പുതിയ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ ങഏ സെലക്ട് വഴിയായിരിക്കും വില്‍ക്കുക. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, എംജി ഇന്ത്യയിലുടനീളം 12 […]
അഴകന്‍
ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്. രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്. ഓരോ വായനയിലും പുതിയ ഭാവതലങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ രൂപം കൊള്ളുമാറുള്ള അവതരണ ശൈലി, അതേസമയം ലാഘവത്വത്തിന്റെ താരള്യവും. ഒറ്റ വായനയില്‍ തന്നെ ഈ കഥകള്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു. വാക്കില്‍നിന്ന് അടര്‍ന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചില്‍ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്ര. അതിനിടം നല്‍കുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ല. എവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങള്‍ കഥാലോകത്തെ ഈ പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു […]
ചര്‍മാര്‍ബുദം അറിയാന്‍ സ്‌കിന്‍ കെയര്‍ സെല്‍ഫ് എക്‌സാം
ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് ചര്‍മാര്‍ബുദം. അതുപോലെ തന്നെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്നതുമാണ് ഇത്. സ്‌കിന്‍ കാന്‍സര്‍ അഥവ ചര്‍മാര്‍ബുദം വളരെ നേരത്തെ തന്നെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണ് സ്‌കിന്‍ കെയര്‍ സെല്‍ഫ് എക്‌സാം. എക്‌സാം എന്ന് കേട്ട് ഭയപ്പടേണ്ട കാര്യമില്ല. വീട്ടില്‍ തന്നെ സ്വയം ചെയ്യാവുന്ന ലളിതമായ ഒന്നാണിത്. ശരീരത്തിന്റെ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളിലാണ് ചര്‍മാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ എന്നാല്‍ മറ്റ് ഭാഗങ്ങളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. തല […]
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ 3 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ 3 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ഇവരെല്ലാം തന്നെ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . സംസ്ഥാനത്തെ 1381 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും […]
കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനൽകി. ഇത്തരത്തിൽ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
മണാലിയിലേക്ക് വിനോദയാത്ര പോയ നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
മണാലിയിലേക്ക് വിനോദയാത്ര പോയ നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ പിന്തുണച്ച്, സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ പിതാവോ മകനോ കൂടെ വേണം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനാകില്ലേ താൽപര്യപ്പെടുകയെന്നും കാന്തപുരം ചോദിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മകൾക്കൊപ്പം മണാലി കാണാൻ പോയത്.
സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നു
സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നു. ഇതിന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും.പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 […]
കേന്ദ്രസർക്കാരാണ് ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദിയെന്ന് സി പിഐ നേതാവ് ആനി രാജ
കേന്ദ്രസർക്കാരാണ് ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദിയെന്ന് സി പിഐ നേതാവ് ആനി രാജ. ആശാവർക്കരർമാരെ കേന്ദ്രമിപ്പോഴും തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടുമെന്നും ആനി രാജ പറഞ്ഞു. പ്രതിമാസം ഏഴായിരം രൂപ സംസ്ഥാനത്ത് കിട്ടുന്നത് വലിയ കാര്യമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ആയിരമോ, ആയിരത്തഞ്ഞൂറോ രൂപയാണ് കിട്ടുന്നത്. പിഎസ്‍സിയിലെ ശമ്പള വർധനക്കും കെ വി തോമസിൻ്റെ യാത്രാബത്ത കൂട്ടിയതിനും തക്ക കാരണങ്ങളുണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം
ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചു. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് […]
