തെലങ്കാനയില്‍ നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കം നിര്‍മാണപ്രവൃത്തികള്‍ക്കിടെ തകർന്നുവെന്നും ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായും റിപ്പോർട്ട്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഏഴോളം തൊഴിലാളികൾ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കരാർ ലംഘനം ആവർത്തിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. പൂഞ്ച്, രജൌരി മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു സൈന്യത്തിന്‍റെയും ചർച്ച നടന്നത്. പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചർച്ച നടന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത യോഗത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 22, ശനി
◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം പതിമൂന്നാം ദിനത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണികളുടെ തുടര്‍ച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു. ◾https://dailynewslive.in/ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ […]
വരുമാനത്തിന്റെ 33 ശതമാനത്തിലേറെയും തിരിച്ചടവിന്!
രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ വരുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പകളും ഇ.എം.ഐയും തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇടത്തരം, ഉയര്‍ന്ന വരുമാനക്കാരാണ് ഇത്തരത്തില്‍ കൂടുതലായി വായ്പകളെ ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ലക്ഷത്തോളം പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്. ജനങ്ങളുടെ ചെലവഴിക്കലിന്റെ 32 ശതമാനം ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനായിട്ടാണ്. ലൈഫ്സ്‌റ്റൈല്‍ ഷോപ്പിംഗുകള്‍ക്കായി 29 ശതമാനം ചെലവഴിക്കുന്നു. മറ്റ് നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കായി 39 ശതമാനം […]
ട്രൈഫോള്‍ഡ് ഫോണ്‍ പുറത്തിറക്കി വാവേ
മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ആഗോള തലത്തില്‍ പുറത്തിറക്കി പ്രമുഖ ചൈനീസ് കമ്പനിയായ വാവേ. സാങ്കേതികവിദ്യ രംഗത്ത് അമേരിക്കന്‍ വിലക്ക് നിലനില്‍ക്കുന്ന വേളയില്‍ ഇത് നേട്ടമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൈനയില്‍ അഞ്ചുമാസം മുന്‍പ് അവതരിപ്പിച്ച വാവേയുടെ മേറ്റ് എക്സ്ടി, ക്വാലാലംപൂരില്‍ നടന്ന ആഗോള ലോഞ്ച് ഇവന്റിലാണ് അവതരിപ്പിച്ചത്. ഫോണിന് മൂന്ന് ലക്ഷത്തിന് മുകളില്‍ വില വരും. ട്രൈഫോള്‍ഡ് എന്ന് വിളിക്കുമ്പോഴും ഫോണിന് മൂന്ന് മിനി പാനലുകള്‍ ഉണ്ട്. രണ്ടുതവണ മാത്രമേ മടക്കാന്‍ കഴിയൂ. 3.6 മില്ലിമീറ്റര്‍ (0.14 […]
‘രണ്ടാംയാമം’ ചിത്രത്തിലെ ചിത്ര പാടിയ ഗാനം
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാംയാമം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മെല്ലെ വന്നു പ്രിയന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ നേമം പുഷ്പരാജ് തന്നെയാണ്. മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്ന സ്വാസികയുടെ നൃത്തരംഗമാണ് ഗാനത്തില്‍. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ […]
സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ട്രെയിലര്‍
വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോര്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായാണ് എത്തുന്നത്. ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന സിനിമ ഒരേ സമയം പ്രേക്ഷകരില്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കന്‍’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് സിനിമയുടെ റിലീസ്. കേരളീയ […]
റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും മുന്നില്‍ തന്നെ!
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വില്‍പ്പനയിലൂടെ വിപണിയില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. 2025 ജനുവരിയില്‍ കമ്പനി മൊത്തം 81,052 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിറ്റ 70,556 യൂണിറ്റുകളില്‍ നിന്ന് 14.88 ശതമാനം വര്‍ധന. 2024 ഡിസംബറില്‍ വിറ്റ 67,891 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 19.39 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. വര്‍ഷം തോറും 10,496 യൂണിറ്റുകളുടെയും പ്രതിമാസം 13,161 യൂണിറ്റുകളുടെയും വര്‍ദ്ധനവ് എന്‍ഫീല്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയില്‍ ക്ലാസിക് 350 ഒന്നാം സ്ഥാനത്ത് […]
തൂപ്പുകാരി
എന്നെങ്കിലും ഞാന്‍ നിന്നെ സ്നേഹത്തോടെ നോക്കിയിട്ടുണ്ടോ? നീ അഴുക്കു മാത്രമാണ്, വേറെ ഒന്നുമല്ലെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, നിനക്കൊരു മനസ്സുണ്ട്. അഴുക്കുവസ്ത്രങ്ങളോടെ അഴുക്കില്‍ നിന്നാലും നീ തന്നെയാണ് അഴകുള്ള മനുഷ്യന്‍… പകിട്ടുള്ള വസ്ത്രം ധരിച്ചവന്റെ മനസ്സ് അഴുക്കാണ്. നിന്റെയടുത്തുനിന്ന് ഒരിക്കലും സുഗന്ധം വന്നിട്ടില്ല. പക്ഷേ, നീയാണ് മനുഷ്യന്‍. അപമാനവും വിവേചനവും പേറുന്ന ശുചീകരണത്തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ദളിത്-സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012ലെ യുവപുരസ്‌കാറിന് അര്‍ഹമായ കൃതി. ‘തൂപ്പുകാരി’. […]
ഓരോ മിനിറ്റിലും മൂന്ന് പേരെ മസ്തിഷ്‌ക ജ്വരം ബാധിക്കുന്നു!
ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഗുരുതര മസ്തിഷ്‌ക രോഗമായ എന്‍സെഫലൈറ്റിസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഓരോ മിനിറ്റിലും മൂന്ന് പേരെ മസ്തിഷ്‌ക ജ്വരം ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. എന്നാല്‍ 77 ശതമാനം ആളുകളും എന്‍സെഫലൈറ്റിസിനെ കുറിച്ച് ബോധവാന്മാരല്ലാത്തത് വെല്ലുവിളിയാകുന്നുവെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. അണുബാധകള്‍ അല്ലെങ്കില്‍ സ്വയം രോഗപ്രതിരോധ പ്രതികരണങ്ങള്‍ മൂലം തലച്ചോറിന് ഉണ്ടാകുന്ന വീക്കമാണ് എന്‍സെഫലൈറ്റിസ്. ഇത് തലച്ചോറിനെ തകരാറിലാക്കുകയും ഓര്‍മക്കുറവ്, സ്ഥിരമായ വൈകല്യം തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് നയിക്കുകയും ചെയ്യാം. ഏത് പ്രായക്കാര്‍ക്കും മസ്തിഷ്‌ക ജ്വരം സംഭവിക്കാം. പ്രധാനമായും […]
