Posted inവിനോദം

‘എംപുരാന്‍’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍

‘എംപുരാന്‍’ ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള്‍ കണ്ടത്. ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും […]

Posted inവിനോദം

‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെയാണ് മൂന്നാം ഭാഗമെത്തുന്നുവെന്ന കാര്യം താരം പങ്കുവച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്ഡേറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ […]

Posted inഓട്ടോമോട്ടീവ്

തമന് പോര്‍ഷെ കെയ്ന്‍ സമ്മാനിച്ച് ബാലയ്യ

ഡാകു മഹാരാജ് എന്ന ചിത്രത്തിന്റെ വിജയാഹ്‌ളാദം പങ്കിടാനായി നായകന്‍ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ സംഗീത സംവിധായകന്‍ തമനു പോര്‍ഷെ കെയ്ന്‍ സമ്മാനമായി നല്‍കി. പുതുവാഹനം തമനു സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ ബാലകൃഷ്ണ തന്നെയാണ് പങ്കുവെച്ചത്. വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ച് ബാലയ്യയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന സംഗീത സംവിധായകന്റെ ദൃശ്യങ്ങളുമുണ്ട്. ക്വാര്‍ട്‌സ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള പോര്‍ഷെ കെയ്ന്‍ ആണ് തമനു ലഭിച്ചിരിക്കുന്നത്. 1.42 കോടി രൂപ മുതലാണ് ഈ വാഹനത്തിനു എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 2023 […]

Posted inപുസ്തകങ്ങൾ

വിരല്‍ത്തുമ്പിലെ ലോകം

കോര്‍പ്പറേറ്റിന്റെ വ്യവസായനയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് മാനേജുമെന്റുകളാണ് ഇന്ന് മാധ്യമലോകം നിയന്ത്രിക്കുന്നത്. പരസ്യവിപ ണിയെ മാത്രം ആശ്രയിച്ച് രൂപംകൊടുക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളു മാണ് ഇന്നത്തെ മാധ്യമങ്ങളുടെ ഉള്ളടക്കം. റേറ്റിംഗ് നിലനിര്‍ത്തുകയെന്ന താണ് അവരുടെ മത്സരലക്ഷ്യം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് ഇന്ന് വിളിക്കുകയെന്നാല്‍ ജനാധിപത്യത്തിന്റെ അപകടമണി മുഴക്കുന്നവര്‍ എന്നാണര്‍ത്ഥം. മാധ്യമവിവേകമെന്നത് ഇന്ന് വില്പനമൂല്യമുള്ള ചരക്ക് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അതിനായി അവര്‍ എന്ത് ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്ക്കും. ‘വിരല്‍ത്തുമ്പിലെ ലോകം’. എ.എസ് ജഗദീഷ് ബാബു. കറന്റ് […]

Posted inആരോഗ്യം

പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കും

പ്രായം 65 കഴിഞ്ഞാല്‍ ആളുകളില്‍ ഓര്‍മക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായം ഡിമെന്‍ഷ്യ വര്‍ധിപ്പിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പെരുമാറ്റ ശീലങ്ങള്‍ ഡിമെന്‍ഷ്യ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ രക്തസമ്മര്‍ദനില നിലനിര്‍ത്തുന്നതും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാന്‍ സഹായിക്കും. ഇതിനൊപ്പം ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആളുകള്‍ തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകളും തിരഞ്ഞെടുക്കാറുണ്ട്. ഡിമെന്‍ഷ്യ തടയാനും ഐക്യു വര്‍ധിപ്പാക്കാനും ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്നാണ് ഇവയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബുദ്ധിശക്തി, ചിന്താശേഷി, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ കേസെടുത്തു

കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെ കേസെടുത്തു. നീർക്കടവിലെ മുച്ചിരിയൻ കാവിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തെങ്ങിൽ കയറുന്ന ബെപ്പിരിയൻ തെയ്യത്തിന് പ്രസിദ്ധമായ മുച്ചിരിയൻ വയനാട്ടുകുലവൻ കാവിലാണ് അപകടം ഉണ്ടായത്. തെയ്യം ഇറങ്ങുന്ന നേരം ക്ഷേത്രത്തിന് സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കങ്ങളിലൊന്ന് തെറിച്ച് ആൾക്കൂട്ടത്തിനിടയിൽ വീഴുകയായിരുന്നു. പന്ത്രണ്ടുകാരൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാം ലോകമഹായുദ്ധം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഇനീഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് പ്രയോറിറ്റി ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ മൂന്നാം ലോകമഹായുദ്ധം വിദൂരമല്ലെന്നും തന്‍റെ നേതൃത്വത്തിൽ  ഈ യുദ്ധം തടയുമെന്നുള്ള  മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.  യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ ലോകമെമ്പാടും അതിവേഗം നീക്കം നടത്തുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളം രഞ്ജി ട്രോഫി ഫൈനലിൽ

ചരിത്രത്തിലാദ്യമായി  കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി. രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലാണ് കേരളം ഫൈനലില്‍ എത്തിയത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്സേനയും, അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങളടങ്ങിയ ലിങ്കുകള്‍ നീക്കണമെന്ന് റെയില്‍വെ

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ എക്‌സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ ധാര്‍മ്മിക പ്രശന്ങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 17-ന് റെയില്‍വേ എക്സിന് നോട്ടീസ് അയച്ചിരിക്കുന്നത്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാവർക്കർമാരോടുള്ള നിഷേധാത്മക സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് വി. മുരളീധരൻ

സമരം ചെയ്യുന്ന ആശാവർക്കർമാരോടുള്ള നിഷേധാത്മക സമീപനം കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പാവപ്പെട്ട സ്ത്രീകള്‍ തെരുവിൽ സമരം ചെയ്യുമ്പോള്‍ പി.എസ്.സി. അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.