കോര്‍പ്പറേറ്റിന്റെ വ്യവസായനയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് മാനേജുമെന്റുകളാണ് ഇന്ന് മാധ്യമലോകം നിയന്ത്രിക്കുന്നത്. പരസ്യവിപ ണിയെ മാത്രം ആശ്രയിച്ച് രൂപംകൊടുക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളു മാണ് ഇന്നത്തെ മാധ്യമങ്ങളുടെ ഉള്ളടക്കം. റേറ്റിംഗ് നിലനിര്‍ത്തുകയെന്ന താണ് അവരുടെ മത്സരലക്ഷ്യം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് ഇന്ന് വിളിക്കുകയെന്നാല്‍ ജനാധിപത്യത്തിന്റെ അപകടമണി മുഴക്കുന്നവര്‍ എന്നാണര്‍ത്ഥം. മാധ്യമവിവേകമെന്നത് ഇന്ന് വില്പനമൂല്യമുള്ള ചരക്ക് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അതിനായി അവര്‍ എന്ത് ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്ക്കും. ‘വിരല്‍ത്തുമ്പിലെ ലോകം’. എ.എസ് ജഗദീഷ് ബാബു. കറന്റ് ബുക്സ് തൃശൂര്‍. വില 375 രൂപ.
വിരല്‍ത്തുമ്പിലെ ലോകം
