Posted inവിനോദം

‘കൂലി’യില്‍ നടി പൂജ ഹെഗ്‌ഡെയുടെ ഡാന്‍സ് നമ്പറും

രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രം ‘കൂലി’ യില്‍ നടി പൂജ ഹെഗ്‌ഡെയും ഭാഗമാകുന്നു. ലോകേഷും രജനികാന്തും ആദ്യമായി കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കൂലി. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പൂജ ഹെഗ്ഡെയുടെ സ്‌പെഷ്യല്‍ ഡാന്‍സ് നമ്പര്‍ ഉണ്ടാകും. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഡാന്‍സ് നമ്പറാകും ഇതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പൂജയുടെ കരിയറിലെ മൂന്നാമത്തെ ഐറ്റം ഡാന്‍സ് ആകുമിത്. ഇതിന് മുന്‍പ് റാം […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ പുറത്തിറക്കി

2025 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ പുറത്തിറക്കി. 2.31 കോടി രൂപ മുതല്‍ 2.41 കോടി രൂപ വരെയാണ് എല്‍സി 300ന് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. ഓഫ് റോഡിങ് ഫീച്ചറുകളുള്ള ജിആര്‍-എസ് വകഭേദം ആദ്യമായി ഇന്ത്യയില്‍ ലഭ്യമാണെന്ന സവിശേഷതയുമുണ്ട്. ജിആര്‍-എസ് വകഭേദത്തിനു പുറമേ ഇസെഡ്എക്‌സ് വകഭേദത്തിന്റെയും ബുക്കിങ് ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 3.3 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് പുതിയ എല്‍സി 300ലും ജിആര്‍-എസിലുമുള്ളത്. 309എച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. 10 സ്പീഡ് […]

Posted inപുസ്തകങ്ങൾ

നാലഞ്ചു ചെറുപ്പക്കാര്‍

ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമര്‍ഥ്യം. വായനക്കാരുടെ തീര്‍പ്പുകള്‍ക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ‘നാലഞ്ചു ചെറുപ്പക്കാരു’ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയില്‍ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു, ഈ കൃതി. ‘നാലഞ്ചു ചെറുപ്പക്കാര്‍’. രണ്ടാം പതിപ്പ്. ജി ആര്‍ ഇന്ദുഗോപന്‍. ഡിസി ബുക്‌സ്. വില 153 രൂപ.

Posted inആരോഗ്യം

മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തും

നമ്മള്‍ കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന ഓര്‍മക്കുറവും വൈജ്ഞാനിക തകര്‍ച്ചയും മികച്ച ഭക്ഷണക്രമത്തിലൂടെ ലഘൂകരിക്കാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫ്രണ്ട്‌ലിയായ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പറയുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്‌കരിച്ച […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കുന്നു. ഇതിനായി എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം നൽകി. പുനരധിവാസം നടക്കുന്നതിനാൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 70 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരണം.അനുവദിച്ച മുറികൾ രണ്ട് ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.       വയനാട് ഉരുൾപൊട്ടൽ മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു

അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തലശ്ശേരി മണോളിക്കാവിൽ പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു

മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവിൽ കഴിഞ്ഞ ദിവസം രാത്രി സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിനെതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട് ദുരന്ത മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. ഇതോടെ എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു,

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. വിവിധ കോർപറേഷനുകൾ ആശുപത്രികൾ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി. പുതിയ നിയമനത്തിന് പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ട്. അതോടൊപ്പം ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമർപ്പിച്ചു.  

Posted inലേറ്റസ്റ്റ്

മൂന്നാം ലോക മഹായുദ്ധം അധികദൂരെയല്ലെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മൂന്നാം ലോക മഹായുദ്ധം അധികദൂരെയല്ലെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ നേതൃത്വം ഈ യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം തുടർന്നിരുന്നെങ്കിൽ, ലോകം ഇതിനകം തന്നെ യുദ്ധ സംഘർഷത്തിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിയാമിയിൽ നടന്ന എഫ്ഐഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.