കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനൽകി. ഇത്തരത്തിൽ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
