ആര്യയും മഞ്ജു വാരിയറും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘മിസ്റ്റര്‍ എക്സ്’ ടീസര്‍ എത്തി. അസുരന്, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാര്‍ത്തിക്, ശരത്കുമാര്, അനഘ, അതുല്യ രവി, റെയ്സ വില്‍സണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്ചേഴ്സ് ആണ് നിര്‍മാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.
‘മിസ്റ്റര്‍ എക്സ്’ ടീസര്‍ എത്തി
