Posted inആരോഗ്യം

മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കും മറ്റുമായി സ്വന്തം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാം. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ വിറ്റാമിനുകളും അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചെറി പഴം മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളായ എ, സി, […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 25, ചൊവ്വ

◾https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയില്‍ ഞെട്ടല്‍ മാറാതെ കേരളം. പ്രതി അഫാന്‍ കൊലപ്പെടുത്തിയ സഹോദരന്‍ അഫ്സാന്‍, മുത്തശ്ശി സല്‍മബീവി, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. ◾https://dailynewslive.in/ കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ അതിഷി ഉൾപ്പെടെയുള്ള എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി

ദില്ലി നിയമസഭയിൽ ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിൻ്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് വ്യക്തമാക്കി അതിഷി ഉൾപ്പെടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്ന് എം വി ഗോവിന്ദൻ

ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്നും അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ടെന്നും എം വി ഗോവിന്ദൻ. ആശവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണെന്നും സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല, ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

    തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി.കൊലപാതകത്തിന് ശേഷം ചുറ്റിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദി സർക്കാർ നിയോ ഫാസിസ്റ്റെന്ന് എ വിജയരാഘവൻ

നരേന്ദ്ര മോദി സർക്കാർ നിയോ ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മോദി സർക്കാരിനോടുള്ള നയസമീപനങ്ങളിൽ മയപ്പെടുത്തൽ ഉണ്ടാകില്ലെന്നും കേന്ദ്രത്തിലേത് ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോ ഫാസിസ്റ്റ് സർക്കാർ എന്നാണ് നിലപാടെന്നും ഹിറ്റ്ലറും മുസോളിനിയും ഒക്കെയാണ് ഫാസിസ്റ് സർക്കാരുകൾ നയിച്ചിരുന്നതെന്നും വിജയരാഘവൻ വിശദീകരിച്ചു. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് നിയോ ഫാസിസ്റ്റ് നിലപാടാണുള്ളതെന്നും കൃത്യമായി വിശകലനം ചെയ്താണ് ഈ നിലപാട് എടുത്തത്, ഈ കാര്യത്തിൽ സി പി ഐ ക്ക് […]

Posted inബിസിനസ്സ്

സ്വര്‍ണവില സര്‍വകാല റെക്കോഡ് ഉയരത്തില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ […]

Posted inടെക്നോളജി

ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു

ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്) രംഗത്തെ മുന്‍നിരക്കാരായ ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി കമ്പനികളെ ഒറ്റ കമ്പനിയാക്കി മാറ്റി വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സാറ്റലൈറ്റ് ടി.വി ചാനലുകള്‍ വിട്ട് ഉപയോക്താക്കള്‍ കൂടുതലായി ഇന്റര്‍നെറ്റ് അധിഷ്ടിത സംവിധാനങ്ങളിലേക്ക് മാറിയത് ഡി.ടി.എച്ച് വരിക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയിരുന്നു. പുതിയ സംരംഭത്തില്‍ 52 മുതല്‍ 55 ശതമാനം വരെ ഓഹരിപങ്കാളിത്തം എയര്‍ടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എയര്‍ടെല്ലിനായിരിക്കും […]

Posted inവിനോദം

‘ദാവീദ്’ ചിത്രത്തിലെ വീഡിയോ ഗാനം

ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഇടിയൂര് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഹരീഷ് ശിവരാമകൃഷ്ണനും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ആലാപനം. കാര്യമായ മേക്കോവറോടെയാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തിലെ ആഷിക് അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സെഞ്ചുറി മാക്‌സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്‌സ് എബ്രഹാം, […]

Posted inവിനോദം

‘ദാസേട്ടന്റെ സൈക്കിള്‍’ മാര്‍ച്ച് 14 ന്

നടന്‍ ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിള്‍’. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഖില്‍ കാവുങ്ങലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്. കാതല്‍ സുധി, വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, കബനി, എല്‍സി സുകുമാരന്‍, രത്‌നാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു […]