അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുതിച്ചുയര്‍ന്ന ക്രിപ്റ്റോ കറന്‍സി വിപണിയില്‍ കടുത്ത മാന്ദ്യം. വിവിധ ക്രിപ്റ്റോകളുടെ മൂല്യം നിരന്തരം ഇടിയുകയാണ്. പ്രമുഖ ക്രിപ്റ്റോകളായ ബിറ്റ്കോയിന്‍, ഈഥര്‍, സൊളാന, ഡോഗ്കോയിന്‍ തുടങ്ങിയവയുടെ മൂല്യം കുറഞ്ഞു. ക്രിപ്റ്റോ വിപണിയില്‍ ഇന്നും കനത്ത തകര്‍ച്ചയാണുണ്ടായത്. മാര്‍ച്ച് 4 മുതല്‍ മെക്സിക്കോക്കും കാനഡക്കും മേല്‍ യുഎസ് താരിഫ് ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാണ് വിപണിയെ ഇടിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഒരു ലക്ഷം ഡോളര്‍ കടന്ന ബിറ്റ് കോയിന്‍ ഇന്നലെ […]
എം16, എം06 ഫൈവ് ജി ഫോണുകളുമായി സാംസങ്
ഇന്ത്യയില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. എം സീരീസ് ശ്രേണിയില്‍ ഗാലക്‌സി എം16, എം06 ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന സൂചന നല്‍കി കമ്പനി ഫോണിന്റെ ടീസര്‍ എക്സില്‍ പങ്കുവെച്ചു. ഗാലക്‌സി എം16, ഒരു ഗുളിക ആകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ മൂന്ന് പിന്‍ […]
‘ഗെറ്റ് സെറ്റ് ബേബി’ ചിത്രത്തിലെ ഗാനം
ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മനം പെയ്യും’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സാം സി എസിന്റേതാണ് സംഗീതം. കാര്‍ത്തിക്കും ശ്വേത മോഹനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റ് ആണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. നിഖില വിമലാണ് ചിത്രത്തില്‍ നായിക. ചെമ്പന്‍ […]
മഞ്ജു വാര്യര്‍ ചിത്രം ‘ഫൂട്ടേജ്’ ഹിന്ദി പതിപ്പ്
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഫൂട്ടേജ്’. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്‌ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, […]
മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പ്
മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറങ്ങി. ഇസെഡ്8, ഇസെഡ്8എല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 19.19 ലക്ഷം രൂപ മുതല്‍ 24.89 ലക്ഷം രൂപ വരെയാണ് വില. പെട്രോള്‍-മാനുവല്‍, പെട്രോള്‍-ഓട്ടോമാറ്റിക്, ഡീസല്‍-മാനുവല്‍, ഡീസല്‍-ഓട്ടോമാറ്റിക് എന്നീ നാല് എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 7 സീറ്റ് കോണ്‍ഫിഗറേഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ. സ്‌കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പില്‍ മഹീന്ദ്ര മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനിലും 2.0 ലിറ്റര്‍ […]
പൂ തുന്നിയ സുഗന്ധം
കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ തിരുത്തുന്ന ഒരു കൂട്ടം കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. തേന്‍ കട്ടയായി ഉറയുന്ന പ്രണയവും സൂര്യനായി മാറുന്ന സൗഹൃദവും പൂന്തോട്ടത്തിന്റെ ഭംഗിയുള്ള സ്‌നേഹവും ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന സിന്ധുവിന്റെ കാവ്യലോകം ആര്‍ദ്രവും സുതാര്യവും ശാന്തവുമാണ്. ‘പൂ തുന്നിയ സുഗന്ധം’. സിന്ധു സുനില്‍. ഗ്രീ്ന്‍ ബുക്‌സ്. വില 119 രൂപ.
ഓരോ മിനിറ്റും നാല് പേരില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നു
ആഗോളതലത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 20 പേരില്‍ ഒരാള്‍ക്ക് 2050-ഓടെ സ്തനാര്‍ബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം 32 ലക്ഷം സ്തനാര്‍ബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോഗ്യ സംഘടന പുതുതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ നിരക്കുകളും ലോകാരോഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഇത്തരമൊരു വിലയിരുത്തല്‍. ആഗോളതലത്തില്‍ ഓരോ […]
സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്
ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട് .
ശശി തരൂരുമായുള്ള പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു
സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് പോഡ്കാസ്റ്റിൽ ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണമെന്നും വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല, തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യമെന്നും എന്നാൽ എന്തുപറഞ്ഞാലും എതിർക്കാനും വിമർശിക്കാനും സ്വന്തം പാർട്ടിക്കുള്ളിൽതന്നെ ആളുകളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
കുംഭമേളയ്ക്ക് ഇന്ന് അവസാനം
മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന് പ്രധാന സ്നാന ദിവസമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണ്. ജനുവരി 13 ന് പൗഷ് പൂര്‍ണിമ ദിനത്തിലായിരുന്നു മഹാകുംഭമേള ആരംഭിച്ചത്. 45 ദിവസം നീണ്ട കുംഭമേള ശിവരാത്രി ദിനത്തിലാണ് അവസാനിക്കുന്നത്. ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്. ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത് വരെ 64 കോടി പേര്‍ സ്നാനത്തില്‍ പങ്കെടുത്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍. […]
