Posted inലേറ്റസ്റ്റ്

കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ പ്രസംഗത്തിലെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്

കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ പ്രസംഗത്തിലെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & എന്റർപ്രണർഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്. ജയന്ത് ചൗധരിയുടെ വാക്കുകൾ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്.

Posted inലേറ്റസ്റ്റ്

സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല

ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി തയ്യാറായാൽ അരമണിക്കൂർ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാർഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നത്. ജനദ്രോഹ സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി തയ്യാറായാൽ അരമണിക്കൂർ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാർഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നത്. ജനദ്രോഹ സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു.ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ

കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ. താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമല്ല എപ്പോഴും ശരി. തിരുവനന്തപുരത്ത് മൂന്ന് ഇടത്തായാണ് ശശി തരൂരിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇക്കാര്യം താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും പാണക്കാട് സാദിഖലി തങ്ങൾ

ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും പാണക്കാട് സാദിഖലി തങ്ങൾ. തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റും. ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവാണ് തരൂർ. തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.സമസ്തയെ ദുർബലപ്പെടുത്താൻ ഉള്ളതല്ല. സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും സാദിഖലി തങ്ങൾ പറ‍ഞ്ഞു. ആശ പ്രവർത്തകർക്ക് സർക്കാർ നീതി ഉറപ്പാക്കണം. അവരെ അവഗണിക്കുന്നത് ഖേദകരമാണ്. അവർ സമരം ചെയ്യാൻ കാരണങ്ങൾ ഉണ്ട്. ഈ സമരത്തിലേക്ക് അവരെ എത്തിച്ച പല കാരണങ്ങൾ […]

Posted inബിസിനസ്സ്

കേബിള്‍ മേഖലയിലേക്കും ആദിത്യ ബിര്‍ള ഗ്രൂപ്പ്

പെയിന്റ് വ്യവസായത്തില്‍ ആധിപത്യം സ്ഥാപിച്ച ശേഷം മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. വയര്‍, കേബിള്‍ മേഖലയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ 1,800 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുക. ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാവായ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനി അള്‍ട്രാടെക് സിമന്റ് ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് ഫാക്ടറി സ്ഥാപിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. 2024 ലാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ‘ബിര്‍ള ഓപ്പസ്’ […]

Posted inവിനോദം

ലൂസിഫറിന് മൂന്നാം ഭാഗം, സൂചന നല്‍കി മോഹന്‍ലാല്‍

ഇതുവരെ കേട്ടറിഞ്ഞതിലും അപ്പുറത്താണ് ഖുറേഷി അബ്രാമിന്റെ ലോകമെന്ന് സൂചന നല്‍കി മോഹന്‍ലാല്‍. എംപുരാനിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേറി അബ്രഹാം എന്ന കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രധാന സൂചനകള്‍ നല്‍കുന്നത്. ലൂസിഫറിന് ശേഷം ‘എംപുരാന്‍’ മാര്‍ച്ച് 27 ന് വെള്ളിത്തിരയിലേക്ക് എത്താനിരിക്കെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്ന് കൂടിയാണ് മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഖുറേഷി അബ്രാമിന്റെ ലോകത്തെ കുറിച്ചാണ് എംപുരാന്‍ പറയുന്നത്. ഖുറേഷി അബ്രഹാം തനിക്ക് മുന്നിലെത്തുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്നാണ് എംപുരാന്റെ […]

Posted inവിനോദം

ഇപ്പോഴും ട്രെന്‍ഡിങ് ആയി ദുല്‍ഖര്‍ ചിത്രം ‘ലക്കി ഭാസ്‌കര്‍’

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഒടിടി റിലീസായി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുന്‍പ് തീയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം ആഗോള തലത്തില്‍ 110 കോടിയോളം ഗ്രോസ് നേടി ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചു 13 ആഴ്ചകള്‍ പിന്നിടുമ്പോഴും നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ നിലനില്‍ക്കുകയാണ് ലക്കി ഭാസ്‌കര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ […]

Posted inഓട്ടോമോട്ടീവ്

സ്‌കോഡ കൊഡിയാക്ക് മൂന്ന് വേരിയന്റുകളില്‍

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്യുവി നിരയെ കൂടുതല്‍ ശക്തമാക്കാന്‍ പോകുന്നു. ഈ പുതുതലമുറ കൊഡിയാക് സ്പോര്‍ട്ലൈന്‍, എല്‍ & കെ, ആര്‍എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കുന്നത്. 2025 സ്‌കോഡ കൊഡിയാക്ക് ഒരു ആഡംബരപൂര്‍ണ്ണവും ശക്തവുമായ എസ്യുവിയായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുന്നത്. 2025 സ്‌കോഡ കൊഡിയാക്കിന്റെ ശക്തമായ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍ , എഡബ്ല്യുഡി സിസ്റ്റം ഘടിപ്പിച്ച അതേ 2.0ലി, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും ഇതിന് ലഭിക്കുക. ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങള്‍ക്ക് […]

Posted inപുസ്തകങ്ങൾ

ആഴിയും ആകാശവും

വിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും. ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകള്‍….ചില പ്രണയങ്ങള്‍ അങ്ങനെയാണ്. തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവര്‍ പ്രണയിച്ചുകൊണ്ടേയിരിക്കും. അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളില്‍ ജീവിതം വസന്തത്തിനു വഴിമാറും ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലില്‍ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു. ‘ആഴിയും ആകാശവും’. അനുജിത്ത് പി ദേവ്. ഡിസി ബുക്‌സ്. വില 142 രൂപ.