Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണം നൽകി ശശി തരൂര്‍ എംപി

ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണം നൽകി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചു, തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ വിശദീകരണ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ദ്വാരക….!!!!

  ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാനപട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്രദേശമാണ് ദ്വാരക…..!!! പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാരകയെ കരുതിവരുന്നത്.കടലാക്രമണത്തിന്റെ ഫലമായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ടതായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു.കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്.   ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട്ടിലെ ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ

വയനാട്ടിലെ ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ. പുനരധിവാസ പദ്ധതിയുടെ ഭാഗമായി നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയത് . ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റാണ് ഇത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശ പ്രവർത്തകർക്ക് ഓണറേറിയം കുടിശ്ശിക അനുവദിച്ചു

ആശ പ്രവർത്തകർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കൽ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്‍റീവിലെ കുടിശ്ശികയും കൊടുത്തു തീർത്തു. അതേസമയം സമരക്കാർ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കുടിശിക തീർക്കണമെന്നതെന്നും ഓണറേറിയം വർധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയ സമരക്കാർ സമരം തുടരുമെന്നും വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒരു ആശാ വർക്കർക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഒരു ആശാ വർക്കർക്ക്  പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നും  അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് . ആശമാരുടെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തം ഇല്ലെന്നും  ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേത്, ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും  ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളതെന്നും  […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 27, വ്യാഴം

◾https://dailynewslive.in/ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിത പ്രവര്‍ത്തകരുമായി പൊലീസ് വാക്കേറ്റവുമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ◾https://dailynewslive.in/ ആശാവര്‍ക്കര്‍മാര്‍ 18 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ […]

Posted inബിസിനസ്സ്

‘ചായ് പോയിന്റ്’ ഓഹരി വിപണിയിലേക്ക്

ചൂടുള്ള ചായ വിറ്റ് വളര്‍ന്ന ‘ചായ് പോയിന്റ്’ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ബംഗളുരു ആസ്ഥാനമായ കമ്പനി അടുത്ത വര്‍ഷം ഐപിഒയുമായി രംഗത്തെത്തുമെന്ന് സഹസ്ഥാപകനായ കരണ്‍ ഖന്ന വ്യക്തമാക്കി. ദിവസേന ദശലക്ഷക്കണക്കിന് ചായയും സ്നാക്സും വിറ്റ് ഭക്ഷ്യവിപണിയില്‍ സജീവ സാന്നിധ്യമായ കമ്പനി 2010 ല്‍ ആണ് പ്രവര്‍ത്തനം തുടങ്ങിയത്. വിവിധ രുചികളിലുള്ള ചായയും പലതരം സ്നാക്കുകളുമായി ചായപ്രിയരുടെ പ്രിയ ലക്ഷ്യസ്ഥാനമാണ് ചായ് പോയിന്റ്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന കരണ്‍ ഖന്നയാണ് സ്ഥാപനത്തിന്റ മുഖ്യശില്‍പ്പി. 170 ഷോപ്പുകളിലായി ദിവസേന […]

Posted inടെക്നോളജി

വീഡിയോ സ്‌ക്രോളിംഗ് നടപ്പിലാക്കാന്‍ ഇന്‍സ്റ്റഗ്രാം

റീലുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ആലോചനയുമായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. അമേരിക്കയില്‍ ടിക് ടോക്ക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിക് ടോക്കിന് സമാനമായ വീഡിയോ സ്‌ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ജനുവരിയില്‍, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കാന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിത പ്രവർത്തകരുമായി പൊലീസ് വാക്കേറ്റവുമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല.   ആശാവർക്കർമാർ 17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് […]

Posted inവിനോദം

സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ദ് ഐ’ ചിത്രത്തിന്റെ ട്രെയ്ലര്‍

കൈ നിറയെ സിനിമകളാണിപ്പോള്‍ നടി ശ്രുതി ഹാസന്. തെന്നിന്ത്യയും കടന്ന് ഇന്റര്‍നാഷണല്‍ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ദ് ഐ യിലൂടെ അന്താരാഷ്ട്ര സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി. ചിത്രത്തിന്റെ ട്രെയ്ലറും പുറത്തുവന്നു. ഡാഫ്നെ ഷ്‌മോണ്‍ ആണ് ദ് ഐ സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഫെലിക്‌സ് ഒരു ഐലന്‍ഡില്‍ വച്ച് മുങ്ങിമരിക്കുന്നത് കാണുന്ന ഡയാന എന്ന സ്ത്രീയുടെ കഥയാണ് ദ് ഐ യുടെ പ്രമേയം. തന്റെ ഭര്‍ത്താവിന്റെ മരണം കണ്‍മുന്നില്‍ […]