സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. മറ്റു ആവശ്യങ്ങൾ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
രാത്രി വാർത്തകൾ
സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. മറ്റു ആവശ്യങ്ങൾ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ. ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചു തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ പറഞ്ഞു. ഒരു […]
സൂപ്പര്‍ ബില്യണയര്‍മാരില്‍ 24 പേര്‍ മാത്രം!
ഗ്ലോബല്‍ വെല്‍ത്ത് ഇന്റലിജന്‍സ് കമ്പനിയായ ആള്‍ട്രാറ്റയുടെ ഡാറ്റയെ അടിസ്ഥാനമാക്കി വാള്‍ സ്ട്രീറ്റ് ജേണല്‍ പട്ടികപ്പെടുത്തിയ സൂപ്പര്‍ ബില്യണയര്‍മാരില്‍ വാള്‍മാര്‍ട്ടിന്റെ ആലീസ് വാള്‍ട്ടണ്‍, കോച്ച് ഇന്‍ഡസ്ട്രീസിന്റെ ജൂലിയ കോച്ച്, ലോറിയിലിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സ് എന്നീ മൂന്ന് വനിതകള്‍ മാത്രമാണ് ടോപ്പ് 24 പട്ടികയില്‍ ഇടം നേടിട്ടുളളത്. ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നതിനാല്‍ അതിസമ്പന്നരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പുതുതായി രൂപപ്പെട്ട വിഭാഗമാണ് സൂപ്പര്‍ ശതകോടീശ്വരന്മാര്‍. ആസ്തി 50 ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ഉളളവരെയാണ് സൂപ്പര്‍ ബില്യണയര്‍ എന്നു […]
‘ധ്രുവനച്ചത്തിരം’ മെയ് 1 ന് റിലീസ്
ചിയാന്‍ വിക്രം ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പല തവണ മുടങ്ങിപ്പോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 2017 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് തീയതികള്‍ മാറ്റിവെക്കുകയായിരുന്നു. സ്‌പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഋതു വര്‍മ, സിമ്രാന്‍, പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, […]
‘ലൂസിഫര്‍’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്
‘ലൂസിഫര്‍’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവര്‍സെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് ആണ് റീ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്റെയുള്‍പ്പെടെയുള്ള പല നടന്‍മാരുടെയും ഡയലോഗുകള്‍ പോലും പലര്‍ക്കും കാണാപാഠമാണ്. ഇന്നലെ എംപുരാനിലെ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്റെ ലോകമാണ് എംപുരാനില്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം […]
വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ട്രയംഫ്
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് 2024-ല്‍ ആഗോള വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 1,00,000 യൂണിറ്റിലധികം ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ട്രയംഫിന്റെ വില്‍പ്പന ഉയര്‍ന്നു. കമ്പനിയുടെ 122 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ നാഴികക്കല്ല് മറികടന്നത്. 2024 ല്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മൊത്തത്തില്‍, 134,635 ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 64% വളര്‍ച്ചയാണ് കാണിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ട്രയംഫിന്റെ വില്‍പ്പന വര്‍ദ്ധിച്ചു എന്ന് കമ്പനി പറയുന്നു. […]
കൊടൂത്ത
ചില പ്രണയങ്ങള്‍ അപ്പുപ്പന്‍താടിപോലെയാണ്. കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും. വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും: ചിലപ്പോള്‍ നെഞ്ചിലൊരു നീറ്റലായി. അല്ലെങ്കില്‍ പ്രണയത്തിന്റെ വസന്തമായി ഇത് പ്രാണനില്‍ പതിഞ്ഞ ഒരു പ്രണയത്തിന്റെ കഥയാണ്. രാമകൃഷ്ണന്റെയും സുറുമിയുടെയും കഥ പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടുത്തച്ചെടിയുടെ ഭാവമുണ്ട്. പ്രണയം കൊടുത്ത തട്ടി ചുവക്കാതിരിക്കട്ടെ. ‘കൊടൂത്ത’. വിഷ്ണു പി കെ. ഡിസി ബുക്‌സ്. വില […]
യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണുന്ന ലക്ഷണങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ ഉണ്ടാകുന്നതും ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്റെ ഒരു സൂചനയാകാം. വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം. മുട്ടുവേദന, മുട്ടില്‍ നീര്, […]
അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം
അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ബന്ധുക്കൾഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയിൽ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി.പി രാജുവിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാർട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നാണ് കുടുംബത്തിൻറെ പരാതി.
കൊളത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ 10 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു
കൊളത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ 10 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കൊളത്തൂര്‍, ചൊവ്വാണ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് ബംഗാൾ ബര്‍ദ്ദമാന്‍ സ്വദേശികളായ രാഹുൽ ദാസ് (28), ഹരൻ എസ് കെ(50) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
