കൊളത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ 10 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കൊളത്തൂര്‍, ചൊവ്വാണ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് ബംഗാൾ ബര്ദ്ദമാന് സ്വദേശികളായ രാഹുൽ ദാസ് (28), ഹരൻ എസ് കെ(50) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊളത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ 10 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു
