പി.വി അൻവറിന്‍റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് ആരോപിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് സിപിഎമ്മിൽ ചേർന്നു. തൃണമൂലിന്‍റെ എല്ലാ സ്ഥാനവും രാജിവെച്ചതായും മിൻഹാജ് പ്രഖ്യാപിച്ചു.കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിലെത്തിയതെന്നും മിൻഹാജ് പറഞ്ഞു.മിൻഹാജിനെ സി പി എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി
ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി. 39 ദശലക്ഷം ഡോളര്‍ (340 കോടിയോളം) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോയ്ക്ക് സമാനമായ ലോഗോ രേഖപ്പെടുത്തിയ ഉല്‍പന്നം വില്‍പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2020 ല്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോ ഉപയോഗിക്കരുത് എന്നും […]
ഓപ്പോയുടെ പുതിയ ഫോണ്‍ ഫൈന്‍ഡ് എക്സ്8 അള്‍ട്രാ
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ആയ ഫൈന്‍ഡ് എക്സ്8 അള്‍ട്രാ ഏപ്രിലില്‍ വില്‍പ്പനയ്ക്ക്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. കാമറ വിഭാഗത്തില്‍ അടക്കം നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചൈനയിലാണ് കമ്പനി ഫൈന്‍ഡ് എക്സ്8 സീരീസ് പുറത്തിറക്കിയത്. തുടര്‍ന്ന് നവംബറില്‍ ഫൈന്‍ഡ് എക്സ്8, ഫൈന്‍ഡ് എക്സ്8 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഫൈന്‍ഡ് എക്സ്8 അള്‍ട്രായും വിപണിയില്‍ എത്തുന്നത്. ആകര്‍ഷകമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന 6.82 ഇഞ്ച് ‘2കെ’ […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് റിപ്പോർട്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നടന്നിരിക്കുന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കയ്യേറ്റത്തിന് റവന്യൂ സർവേ ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും ഐജി […]
‘സിക്കന്ദര്‍’ സിനിമയുടെ പുതിയ ടീസര്‍
സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ സിനിമയുടെ പുതിയ ടീസര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ ആയാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ നാലാം […]
വര്‍ഷങ്ങള്‍ക്കിപ്പുറം ‘കള്ളന്‍’ റിലീസിന്
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, ജീത്തു ജോസഫ്, സലാം ബാപ്പു, ദിലീഷ് പോത്തന്‍, ജോണി […]
ഏഴ് എയര്‍ബാഗുകളുമായി ഇ വിറ്റാര എത്തുന്നു
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ക്രാഷ് ടെസ്റ്റില്‍ ബാറ്ററിക്കും ആളുകള്‍ക്കും ഒരുപോലെ സുരക്ഷ നല്‍കും പുതിയ വാഹനം എന്നാണ് മാരുതി പറയുന്നത്. മാരുതി സുസുക്കിയുടെ സൂപ്പര്‍ഹിറ്റ് എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇവി പതിപ്പാണ് ഇ വിറ്റാര. ഏഴ് എയര്‍ബാഗുകളാണ് ഇ വിറ്റാരയിലുള്ളത്. ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, ഇപിബി, എവിഎഎസ്, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാര്‍ക്ക് സെന്‍സറുകള്‍ എന്നിവക്കൊപ്പം മാരുതി സുസുക്കിയുടെ ആദ്യത്തെ […]
സ്‌നേഹിതനേ സ്‌നേഹിതനേ
ഒരു ജൂണ്‍മഴക്കാലത്ത് ചിണുങ്ങിക്കരഞ്ഞുകൊണ്ട് തുടക്കംകുറിച്ച വിദ്യാര്‍ത്ഥിജീവിതം അടുക്കളയില്‍ തുടങ്ങി തട്ടുകടവരെ നീളുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ രുചിയും മണവും: നഗരജീവിതത്തിന്റെ സൂക്ഷമമായ നിരീക്ഷണങ്ങള്‍. സൗഹ്യദത്തിന്റെറെയും പ്രണയത്തിന്റെയും നനുത്ത ഓര്‍മ്മകള്‍.. ഒരു കാലിഡോസ്‌കോപ്പിലൂടെന്നപോലെ ഇതള്‍ വിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങള്‍ കഥാകാരിയും പത്രപ്രവര്‍ത്തകയുമായ രേഖയുടെ ഓര്‍മ്മചിത്രങ്ങളുടെ ആല്‍ബം. ‘സ്‌നേഹിതനേ സ്‌നേഹിതനേ’. കെ രേഖ. ഡിസി ബുക്‌സ്. വില 123 രൂപ.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍
പ്രഭാതഭക്ഷണത്തിന് മുമ്പ് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പിന്തുടരാം ഈ അഞ്ച് പ്രഭാതശീലങ്ങള്‍. ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. മതിയായ ജലാംശം ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെറും വയറ്റില്‍ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് രാവിലെ വെയില്‍ കൊള്ളുന്നത് ശീലമാക്കുക. കാരണം ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ […]
യുഡിഎഫിന്റെ കളക്ട്രേറ്റ് ഉപരോധം സംഘർഷത്തിൽ
വയനാട് പുനരധിവാസത്തിൽ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞുള്ള ഉപരോധം സംഘർഷത്തിലായി. സമരം ചെയ്യുന്ന ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകൽ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റിൽ കടന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. പൊലീസ് സമരവേദിയിലെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് […]
