പി.വി അൻവറിന്റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് ആരോപിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് സിപിഎമ്മിൽ ചേർന്നു. തൃണമൂലിന്റെ എല്ലാ സ്ഥാനവും രാജിവെച്ചതായും മിൻഹാജ് പ്രഖ്യാപിച്ചു.കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിലെത്തിയതെന്നും മിൻഹാജ് പറഞ്ഞു.മിൻഹാജിനെ സി പി എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ ചേർന്നു
