Posted inപുസ്തകങ്ങൾ

ഋതുക്കള്‍ ഞാനാകുന്നു

ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യ നോവല്‍ മലയാളിയുടെ കാവ്യഭാവനയെ സമ്പൂഷ് മാക്കിയ അനശ്വരകവിയുടെ ജീവിതത്തിലേക്കുള്ള അപൂര്‍വ്വ സഞ്ചാരം. ഞാന്‍ എന്റെ ദേവിക്കൊപ്പം, പ്രണയത്തിന്റെയും, മധുമന്ദഹാസത്തിന്റെയും, കാമത്തിന്റെയും, കൗശലത്തിന്റെയും ജന്മ-പാപങ്ങളുടെയും ജനനമരണങ്ങളുടെയും പ്രവ്യത്തികളുടെയും പ്രവൃത്തിരാഹിത്യത്തിന്റെയും കര്‍മ്മത്തിന്റെയും കര്‍മ്മരാഹിത്യത്തിന്റെയും പ്രകാശത്തിന്റെയും ഇരുട്ടിന്റെയും ദുഃഖത്തിന്റെയും തൂമന്ദഹാസത്തിന്റെയും ഒന്നിനുപിന്നില്‍ മറ്റൊന്നായി വരുന്ന ഈ സംസാരചക്രത്തിന്റെയും പൊരുള്‍ തിരയാനാണ് ഏറെയും ആഗ്രഹിക്കുന്നത്. ‘ഋതുക്കള്‍ ഞാനാകുന്നു’. എബ്രഹാം മാത്യു. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 342 രൂപ.

Posted inആരോഗ്യം

വേനല്‍ക്കാലത്തെ മുടിയുടെ ആരോഗ്യം

ചൂട് കാലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നമ്മുടെ ചര്‍മത്തിനും മുടിക്കുമാണ്. നല്ല രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ കാലം കഴിയുമ്പോള്‍ മുടി കൊഴിഞ്ഞ്, ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വരും. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യത്തിനായി നമുക്ക് വീട്ടില്‍ വച്ച് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. വേനല്‍കാലത്ത് ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ദിവസവും തല കഴുകുക എന്നതാണ് പ്രധാനം. എന്നാല്‍ എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മൈല്‍ഡ് ഷാംപൂ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാക്കുക. കിണര്‍ വെള്ളം അല്ല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന്  മന്ത്രി കെ രാജന്‍

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന്  മന്ത്രി കെ രാജന്‍. ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 30 ന് ദുരന്തമുണ്ടായി 61 ദിവസത്തിനകം അവിടെ ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ച് തീരുമാനമെടുത്തുകൊണ്ട് 2 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള പൊതുവായ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 4 ന് ഉത്തരവിറക്കി. വീടുകള്‍ നിര്‍മ്മിച്ചുതരാമെന്നേറ്റ ഏജന്‍സികളുമായും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും […]

Posted inലേറ്റസ്റ്റ്

വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയെ സഹപാഠി മര്‍ദ്ദിച്ചെന്ന് പരാതി

വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയെ സഹപാഠി മര്‍ദ്ദിച്ചെന്ന് പരാതി . ആദിഷ് എസ് ആര്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻ‍സ് വിദ്യാര്‍ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്കായിരുന്നു മര്‍ദ്ദനം. ഇന്ന് വൈകീട്ട് പരാതി കിട്ടിയെന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

സ്റ്റാച്യു ഓഫ് ലിബർട്ടി…..!!!!

  ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിലുള്ള ഒരു ഭീമാകാരമായ നിയോക്ലാസിക്കൽ ശില്പമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി…..!!!!   ഫ്രാൻസിലെ ജനങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് ലഭിച്ച സമ്മാനമായ ചെമ്പ് പൊതിഞ്ഞ പ്രതിമ, ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബർത്തോൾഡി രൂപകൽപ്പന ചെയ്തതും അതിന്റെ ലോഹ ചട്ടക്കൂട് നിർമ്മിച്ചതും ഗുസ്താവ് ഈഫൽ ആണ് . 1886 ഒക്ടോബർ 28 ന് പ്രതിമ സമർപ്പിച്ചു.   ഈ പ്രതിമ ക്ലാസിക്കൽ രീതിയിൽ പൊതിഞ്ഞ ഒരു സ്ത്രീയുടെ രൂപമാണ്, ഒരുപക്ഷേ റോമൻ സ്വാതന്ത്ര്യ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി

കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി . പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു.കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിസി ജോര്‍ജിനെ തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

പിസി ജോര്‍ജിനെ  തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്നും തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ദിവസത്തെ റിമാന്‍റിന് ശേഷം ,ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസിൽ തെളിവ് ശേഖരണം അടക്കം പൂർത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. വളരെയധികം പ്രശംസ നേടിയ പദ്ധതിയാണ് പുണ്യം പൂങ്കാവനം പദ്ധതി എന്നാൽ, 2021ലാണ് പദ്ധതിയുടെ പേരിൽ പലരും പണം പിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്.  ഇൻറലിജന്‍റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണിപ്പോള്‍ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പണവും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം

ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപം  വൻ ഹിമപാതം. ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത് ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. വലിയ രീതിയിൽ മഞ്ഞ് നീക്കം ചെയ്തുവേണം തൊഴിലാളികളെ പുറത്തെടുക്കാനെന്നാണ് റിപ്പോർട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 28, വെള്ളി

◾https://dailynewslive.in/ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളേയും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ്് വരെയും കാസറഗോഡ് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം. കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ […]