വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയെ സഹപാഠി മര്‍ദ്ദിച്ചെന്ന് പരാതി . ആദിഷ് എസ് ആര് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻസ് വിദ്യാര്‍ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്കായിരുന്നു മര്‍ദ്ദനം. ഇന്ന് വൈകീട്ട് പരാതി കിട്ടിയെന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് അറിയിച്ചു.
വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയെ സഹപാഠി മര്‍ദ്ദിച്ചെന്ന് പരാതി
