സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്. സമൂഹത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുതെന്നും ഇത്തരം ആക്രമണങ്ങള്‍ […]
മൂന്നാം പാദത്തില്‍ 6.3 ശതമാനം വരെ വളര്‍ച്ച നേടും
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കൈവരിച്ചത് 6.2 ശതമാനം വളര്‍ച്ച. പ്രതീക്ഷിത വളര്‍ച്ചാ നിരക്കിന് ഒപ്പം നില്‍ക്കുന്നതാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട കണക്കുകള്‍. മൂന്നാം പാദത്തില്‍ രാജ്യം 6.2-6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നത്. മുന്‍ പാദത്തിലെ പുതുക്കിയ കണക്കുകള്‍ പ്രകാരം വളര്‍ച്ച 5.8 ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാകുമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ജനുവരിയില്‍ പുറത്തിറക്കിയ കണക്കുകളില്‍ […]
ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ പിക്സല്‍ 9എ
മിഡ് റേഞ്ച് സെഗ്മെന്റില്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പിക്സല്‍ 9എ എന്ന പേരിലാണ് ഗൂഗിള്‍ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നത്. ആപ്പിള്‍ അടുത്തിടെ മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചിരുന്നു. 60,000 രൂപയ്ക്കാണ് ഐഫോണ്‍ 16ഇ ഗൂഗിള്‍ അവതരിപ്പിച്ചത്. മിഡ് റേഞ്ച് സെഗ്മെന്റില്‍ മത്സരം കടുത്ത പശ്ചാത്തലത്തില്‍ ഗൂഗിളും വില കുറച്ച് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. പിക്സല്‍ 8 എ […]
മോഹന്‍ലാലും ഭാഗമാകുന്ന ‘കണ്ണപ്പ’ ചിത്രത്തിന്റെ ടീസര്‍
മോഹന്‍ലാലും ഭാഗമാകുന്ന ‘കണ്ണപ്പ’ എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു. ആക്ഷനുകളാല്‍ സമ്പന്നമായ ടീസറില്‍ തിളങ്ങിയത് മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും ആണ്. ചിത്രത്തില്‍ പാര്‍വതിയായി കാജല്‍ അഗര്‍വാളാണ് വേഷമിട്ടിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ മലയാളികള്‍ക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പയില്‍ വിഷ്ണു മഞ്ചുവാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മുകേഷ് കുമാര്‍ സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ണപ്പയുടെ ആദ്യ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 100 […]
‘ഗുഡ് ബാഡ് അഗ്ലി’ ചിത്രത്തിന്റെ ടീസര്‍
അജിത് നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അജിത് എത്തുന്നത്. അജിത്തിന്റെ ‘ആക്ഷന്‍ ഷോ’ തന്നെയായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വിടാമുയര്‍ച്ചി നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം ‘ഗുഡ് ബാഡ് അഗ്ലി’ തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ […]
പുതിയ റെക്കോഡ് സൃഷ്ടിച്ച് കര്‍വ് ഇവി
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഫോര്‍ വീലര്‍ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ പുതിയ കര്‍വ് ഇവി ഒരു പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഈ ഇലക്ട്രിക് കൂപ്പെ എസ്യുവി കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്ര ചെറിയ സമയം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഈ റെക്കോഡ് സൃഷ്ടിച്ചത്. ഈ കാര്‍ വെറും 76 മണിക്കൂറും 35 മിനിറ്റും കൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്. അങ്ങനെ സ്വന്തം കുടുംബത്തിലെ നെക്സോണ്‍ ഇലക്ട്രിക് കാറിന്റെ റെക്കോഡ് അത് തകര്‍ത്തു. നെക്സോണ്‍ ഇവിയേക്കാള്‍ കര്‍വ് ഇവിക്ക് […]
നക്ഷത്രങ്ങള്‍ പറയാതിരുന്നത്
വ്യക്തമായ ജീവിത മൂല്യവിശ്വാസങ്ങളുടെ അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ടവയാണ് ഈ കഥാസൗധങ്ങള്‍. ഈ അടിസ്ഥാന മൂല്യവിചാരങ്ങള്‍ അവയെ ബലിഷ്ഠമാക്കുന്നു. കഥയുടെ അസ്ഥിവാരങ്ങളില്‍ സഹാനുഭൂതി, നീതിബോധം, സ്ത്രീജന്മങ്ങളുടെ ഏകാന്തത അഥവാ ഒറ്റപ്പെടല്‍, സ്വാര്‍ത്ഥങ്ങളുടെ പരിണതി എന്നിങ്ങനെയുള്ള ആശയശിലകള്‍ പാകിയിരിക്കുന്നത് കാണാന്‍ വിഷമമില്ല. മാറുന്ന മൂല്യ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാന്‍ സാധിക്കാത്ത നീതിബോധമുള്ള സ്ത്രീകളാണ് ഈ അഞ്ചു കഥകളിലെയും നായികമാര്‍. ‘നക്ഷത്രങ്ങള്‍ പറയാതിരുന്നത്’. ഡോ ശ്രീരേഖ പണിക്കര്‍. സൈന്‍ ബുക്‌സ്. വില 133 രൂപ.
ചര്‍മ്മ സംരക്ഷിക്കണത്തിനും പപ്പായ ഉത്തമം
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് പപ്പായ. മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കാനും പപ്പായ മികച്ചൊരു പഴമാണ്. പപ്പായയിലെ വിറ്റാമിന്‍ സി കറുത്ത പാടുകള്‍ കുറയ്ക്കാനും കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്തുകൊണ്ട് ചര്‍മ്മത്തിന്റെ രൂപം വര്‍ദ്ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയും. കൂടാതെ ഉയര്‍ന്ന ബീറ്റാ കരോട്ടിന്‍ ഉള്ളടക്കം ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി, എ, ആന്റിഓക്സിഡന്റുകള്‍, പപ്പൈന്‍ പോലുള്ള എന്‍സൈമുകള്‍ തുടങ്ങിയ പോഷകങ്ങള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായ ശരീരഭാരം […]
ഷഹബാസിന്‍റെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും
കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷത്തിന് പുറമെ വിശദമായ വകുപ്പുതല അന്വേഷണവും നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഏറെ ഗൗരവകരമായ സംഭവമാണെന്നും കുട്ടികളിലെ അക്രമ വാസനയില്‍ സംസ്ഥാന തല […]
ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി അമിത് ഷായ്ക്ക് കത്തയച്ചു
ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും, കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ ആവശ്യം.
