Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ്ഇബിയെ കേന്ദ്ര സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി മന്ത്രി കെ കൃഷ്ണൻകുട്ടി

2023-24 ലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിയെ കേന്ദ്ര സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി മന്ത്രി കെ കൃഷ്ണൻകുട്ടി . സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിത്താണ് റാങ്കിങ്ങിൽ പരിഗണിച്ചത്. പ്രവർത്തന മികവിൽ അഖിലേന്ത്യാതലത്തില്‍ 32-ാം സ്ഥാനത്തു നിന്ന്‌ 19 ലേക്കാണ്‌ കെഎസ്‌ഇബി. ഉയര്‍ന്നത്

Posted inബിസിനസ്സ്

കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് വിപണിയിലേക്ക്

ഇറാഖിലെ സ്വയംഭരണാധികാര മേഖലയായ കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് വരും ദിവസങ്ങളില്‍ വിപണിയിലേക്ക് എത്തിക്കുമെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖ്-തുര്‍ക്കി പൈപ്പ്ലൈന്‍ വഴിയാകും എണ്ണ വിതരണം. പ്രതിദിനം 1,85,000 ബാരല്‍ എണ്ണ ഇത്തരത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് ഇറാഖ് പറയുന്നത്. ഈ എണ്ണകൂടി വരുന്നതോടെ അന്താരാഷ്ട്ര എണ്ണവില ഇനിയും താഴെപോകുമെന്നാണ് വിലയിരുത്തല്‍. ഇറാഖിന്റെ നീക്കത്തെ ഒപെക് പ്ലസും ഗൗരവമായി വീക്ഷിക്കുന്നുണ്ട്. ഒപെക് പ്ലസ് രാജ്യങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി എണ്ണ ഉത്പാദനം നിജപ്പെടുത്തിയിരിക്കുകയാണ്. ഡിമാന്‍ഡ് ഉയരാത്തതാണ് കാരണം. ഇറാഖിന് ഒരുദിവസം വിതരണം […]

Posted inവിനോദം

സംഗീത് പ്രതാപ് നായകനാകുന്ന ‘മെഡിക്കല്‍ മിറാക്കിള്‍’

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം ‘മെഡിക്കല്‍ മിറാക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തില്‍ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേര്‍ന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റര്‍. മിഡില്‍ ക്ലാസ് മെമ്പേഴ്‌സ് എന്ന ബാനറില്‍ അനിരുദ്ധ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷും, കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് നിലീന്‍ സാന്ദ്രയാണ്, മലയാളികള്‍ ഈ […]

Posted inവിനോദം

ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രം ‘ഐ ആം ഗെയിം’

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേര്. മുറിവേറ്റ ഒരു കൈയില്‍ ബോളും മറു കൈയില്‍ ചീട്ടും പിടിച്ചു നില്‍ക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണാനാവുക. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖറും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള […]

Posted inഓട്ടോമോട്ടീവ്

കിടിലന്‍ മോഡലുകളുമായി അള്‍ട്രാവയലറ്റ്

വിവിധ സെഗ്മെന്റുകളില്‍ കിടിലന്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്. നിലവില്‍ എഫ്77 മാക്ക് 2, എഫ്77 സൂപ്പര്‍ സ്ട്രീറ്റ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. നേക്കഡ് സ്ട്രീറ്റ്, അഡ്വഞ്ചര്‍, സ്‌കൂട്ടര്‍, ക്രൂസര്‍ എന്നിങ്ങനെ വിവിധ ശ്രേണികളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനിയുടെ അടുത്ത പ്ലാന്‍. വാഹനങ്ങള്‍ മാര്‍ച്ച് അഞ്ചിന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള 150-350 സിസി ബൈക്കുകളോടാണ് അള്‍ട്രാവയലറ്റ് മോഡലുകളുടെ […]

Posted inപുസ്തകങ്ങൾ

ഹിമ

അമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന്‍ ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്‍ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്‌കാരികമായ വിടവ്, അല്‍പ്പത്തരങ്ങള്‍, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്‌പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. ‘ഹിമ’. ഷാജന്‍ ആനിത്തോട്ടം. മാതൃഭൂമി. […]

Posted inആരോഗ്യം

അത്താഴം ഒഴിവാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പ്രാതലിന് അമിത അളവില്‍ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ സാമൂവൽ ജോൺസൻ ,എൻ എസ് ജീവ, റിജിൽ ജിത്ത്,  രാഹുൽ രാജ്,എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്.പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി വാദം കേട്ടിരുന്നു.കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസീക്യൂഷന്‍ വാദിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണവുമായി ബിജെപി

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട്  ഒയാസിസ് മദ്യകമ്പനിയിൽ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. എലപ്പുള്ളിയിലെ വിവാദമായ ഒയാസിസ് കമ്പനി സിപിഎമ്മിന് രണ്ട് കോടി സംഭാവന നൽകിയെന്നും  സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. അതോടൊപ്പം പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ഒരു കോടി സംഭാവന നൽകിയിട്ടുണ്ടെന്നും  ജില്ലയിലെ കോൺഗ്രസ്സ്  നേതാവിന്  25 ലക്ഷം രൂപ വ്യക്തിപരമായും നൽകിയിട്ടുണ്ടെന്നും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 1, ശനി

◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് ഹോളിവുഡ് സംവിധായകനും ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ക്ലാസിക്കുകള്‍ക്ക് പേരുകേട്ട ചലച്ചിത്ര നിര്‍മ്മാതാവുമായ ജെയിംസ് കാമറൂണ്‍. മാന്യമായ എല്ലാ കാര്യങ്ങളില്‍നിന്നുമുള്ള തിരിച്ചുപോക്കാണ് ട്രംപിന്റെ വരവോടെ സംഭവിച്ചിട്ടുള്ളതെന്നും താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും ജെയിംസ് കാമറൂണ്‍ വ്യക്തമാക്കി. ◾https://dailynewslive.in/ സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാന്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. അടിയന്തരമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും രണ്ടാം നമ്പര്‍ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ […]