ചില പ്രണയങ്ങള്‍ അപ്പുപ്പന്താടിപോലെയാണ്. കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും. വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും: ചിലപ്പോള്‍ നെഞ്ചിലൊരു നീറ്റലായി. അല്ലെങ്കില്‍ പ്രണയത്തിന്റെ വസന്തമായി ഇത് പ്രാണനില്‍ പതിഞ്ഞ ഒരു പ്രണയത്തിന്റെ കഥയാണ്. രാമകൃഷ്ണന്റെയും സുറുമിയുടെയും കഥ പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടുത്തച്ചെടിയുടെ ഭാവമുണ്ട്. പ്രണയം കൊടുത്ത തട്ടി ചുവക്കാതിരിക്കട്ടെ. ‘കൊടൂത്ത’. വിഷ്ണു പി കെ. ഡിസി ബുക്സ്. വില 228 രൂപ.
കൊടൂത്ത
