വയനാട്ടിലെ ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ. പുനരധിവാസ പദ്ധതിയുടെ ഭാഗമായി നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയത് . ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റാണ് ഇത്.
വയനാട്ടിലെ ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ
