◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും, ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും ദുരിതവും വ്യാപക നാശവും. കോഴിക്കോട് നഗര മേഖലകളില്‍ ഉള്‍പ്പടെ രൂക്ഷമായ വെള്ളകെട്ട് […]
രാത്രി വാർത്തകൾ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 11 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. മൂന്നുപേരുടെ മൃതദേഹം ഇന്ന് വിട്ടു നൽകി. പരിക്കേറ്റ മിക്കവരും ആശുപത്രി വിട്ടതായാണ് വിവരം. അതേസമയം, മരിച്ച 11വിദേശ വിദേശ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും. കഴിഞ്ഞ ദിനങ്ങൾ ദുർഘടം നിറഞ്ഞതാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. തൻ്റെ പിതാവും […]
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 11 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 11 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. മൂന്നുപേരുടെ മൃതദേഹം ഇന്ന് വിട്ടു നൽകി. പരിക്കേറ്റ മിക്കവരും ആശുപത്രി വിട്ടതായാണ് വിവരം. അതേസമയം, മരിച്ച 11വിദേശ വിദേശ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും.ഇന്ന് ലഭിച്ച മൃതദേഹത്തിന്റെ പരിശോധന തുടരുകയാണ്.
സ്മാര്‍ട്ട് പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകള്‍ മുന്നില്‍
കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകളാണ് മുമ്പിലെന്ന് സര്‍വേ. കേരളത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്ന സ്ത്രീകളില്‍ 75 ശതമാനത്തോളം പേര്‍ ഓണ്‍ലൈന്‍ പേയ്മെന്റിന് യുപിഐ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാരില്‍ യുപിഐ ഉപയോഗിക്കുന്നവര്‍ 72 ശതമാനമാണെന്നും എന്‍എസ്ഒ സര്‍വേയില്‍ പറയുന്നു. ഓണ്‍ലൈന്‍ വ്യാപാരം തഴച്ചു വളരുകയാണ് കേരളത്തിലെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തത്തില്‍ മുപ്പത് ശതമാനം പേരാണ് കഴിഞ്ഞ ഒരു മാസ കാലയളവില്‍ ഓണ്‍ലൈനില്‍ പര്‍ച്ചെയ്‌സ് നടത്തിയതായി പറഞ്ഞത്. ഇത് ദേശീയ ശരാശരിയായ 25 ശതമാനത്തേക്കാള്‍ […]
‘കണ്ണപ്പ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു
കേരളത്തിലടക്കം ചര്‍ച്ചയായി മാറിയ മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ‘കണ്ണപ്പ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ദൈവം ഇല്ലെന്ന് വിശ്വസിച്ചിരുന്നൊരാള്‍ ശിവ ഭക്തനായി മാറുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഭക്തിക്കൊപ്പം മാസും ആക്ഷനും നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്. ചിത്രം ജൂണ്‍ 27 ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. യഥാര്‍ത്ഥ സംഭവത്തെ […]
ഇറാൻ – ഇസ്രയേൽ സംഘർഷം കടുക്കുന്നതിലെ കടുത്ത ആശങ്കയിൽ ഇന്ത്യ
ഇറാൻ – ഇസ്രയേൽ സംഘർഷം കടുക്കുന്നതിലെ കടുത്ത ആശങ്കയിൽ ഇന്ത്യ. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകി.
ലോകേഷ് കനകരാജ് നായകനായി എത്തുന്നു
ചുരുക്കം സിനിമകള്‍ കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് തെന്നിന്ത്യയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോള്‍ ലോകേഷ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിന്റെ സംവിധായകന്‍ അരുണ്‍ മാതേശ്വറിന്റെ അടുത്ത ചിത്രത്തില്‍ ലോകേഷ് നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി തായ്ലന്‍ഡില്‍ തീവ്രമായ ആയോധനകലാ പരിശീലിനത്തിലാണ് താരമിപ്പോള്‍. മികച്ച ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുണ്‍ ചെയ്യാനിരുന്നത്. എന്നാല്‍ […]
ആദ്യ ഗോള്‍ഫ് ജിടിഐ സ്വന്തമാക്കി നടന്‍ ജയസൂര്യ
കേരളത്തിലെ ആദ്യ ഗോള്‍ഫ് ജിടിഐ സ്വന്തമാക്കി നടന്‍ ജയസൂര്യ. മകന്‍ അദ്വൈതിനു വേണ്ടിയാണ് ഈ ഹോട്ട് ഹാച്ച് സ്വന്തമാക്കിയത്. പെര്‍ഫോമന്‍സിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഫോക്‌സ്വാഗനിന്റെ ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റിയും ജയസൂര്യ തന്നെ. ഇന്ത്യയിലേക്ക് ഫോക്‌സ്വാഗന്‍ അനുവദിച്ചത് 250 ഗോള്‍ഫുകളാണ്, ആദ്യ ബാച്ചില്‍ 150 എണ്ണം മാത്രം, അതില്‍ ആദ്യത്തേത് സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഇരട്ടി സന്തോഷമുണ്ട്” അദ്വൈത് പറയുന്നു. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് […]
തെളിയാമഷി
നോബല്‍ സമ്മാന ജേതാവായ പാട്രിക് മോദിയാനോവിന്റെ ഭ്രമാത്മകമായ നോവല്‍. നോയല്‍ ലെഫേവര്‍ എന്ന ഒരു സ്ത്രീയുടെ തിരോധാനം അന്വേഷിക്കുന്ന ഡിറ്റക്ടീവ് ജീന്‍ ഐബെനില്‍ നിന്നാണ് നോവലിന്റെ തുടക്കം. ഓര്‍മ്മകളിലൂടെയും മറവികളിലൂടെയും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു അന്വേഷണം. കാലവുമായുള്ള ഒരു കളിയാണിത്. നോയല്‍ ലെഫേവര്‍ ഒരു യാഥാര്‍ത്ഥ്യവും ഭാവനയുടെ ഒരു ഭാഗവുമായാണ് മോദിയാനോ ആവിഷ്‌കരിക്കുന്നത്. ലോകത്തിന്റെ നിഗൂഢതകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു ഡിറ്റക്ടീവിനെപ്പോലെയാണ് എഴുത്തുകാരന്‍. വായനക്കാര്‍ക്ക് ബഹുമുഖവും ലളിതവുമായ ഒരു ലോകത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന നോവല്‍. ‘തെളിയാമഷി’. വിവര്‍ത്തനം പ്രഭാ […]
ഉലുവ ദിവസവും ഡയറ്റില്‍ ചേര്‍ക്കാം
നാരുകളും ആന്റി-ഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ഉലുവ ദിവസവും ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. ഉലുവയില്‍ ഗ്യാലക്ട്രോണ്‍ എന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെറുകുടലില്‍ എത്തുമ്പോള്‍ ജെല്‍ പോലെയാകുകയും ഭക്ഷണത്തില്‍ നിന്നുള്ള പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും രക്തത്തിലേക്കുള്ള ആ?ഗിരണം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, അതില്‍ അടങ്ങിയ ഹൈഡ്രോക്‌സി ഐസൊലേഷന്‍ എന്ന അമിനോ ആസിഡ് പാന്‍ക്രിയാസില്‍ നിന്ന് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നേരിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോ?ഗ്യവിദ?ഗ്ധര്‍ പറയുന്നു. ഒരു ദിവസം 15 ഗ്രാം […]
