ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നടപടി. നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ അതൃപ്തി അറിയിച്ച് പിഎംഎ സലാം
നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തിൽ സ്കൂൾ സമയമാറ്റ വിഷയത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത് തന്നെ ചർച്ചയിൽ തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമായതായി പി എം എ സലാം പറഞ്ഞു.അതേസമയം ചർച്ചയിൽ പങ്കെടുക്കാനും ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും ആണ് സമസ്തയുടെ തീരുമാനം.ചർച്ചയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചില പ്രധാന നിർദ്ദേശങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്ന സമസ്ത […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 16, ബുധനാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്തെ കീം പ്രവേശനം, പുതുക്കിയ പട്ടികയ്ക്ക് സ്റ്റേയില്ല. പ്രവേശന പരീക്ഷയിലെ മാര്‍ക്ക് സമീകരണം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ◾https://dailynewslive.in/ ശബരിമലയിലേക്ക് എഡിജിപി എം.ആര്‍.അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ […]
ധനികരായ നിക്ഷേപകരുടെ പട്ടികയില്‍ ഡോ.ആസാദ് മൂപ്പന്‍
രാജ്യത്തെ ഏറ്റവും ധനികരായ പ്രമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയില്‍ മുന്‍നിരയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളത്. നിക്ഷേപകര്‍ക്ക് ഓരോ ഓഹരിക്കും 118 രൂപ […]
വീടുകളില്‍ പിസി വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധന
വീട്ടില്‍ സ്വന്തമായി പേഴ്സണല്‍ കംപ്യൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കൊവിഡിന് ശേഷം കുതിച്ചുചാട്ടമെന്ന് കണക്കുകള്‍. ഗാര്‍ഹിക പി.സി വ്യാപനം 2019ല്‍ 6-8 ശതമാനമായിരുന്നെങ്കില്‍ 2024ല്‍ ഇത് 13-15 ശതമാനമായി വര്‍ധിച്ചു. സമാന കാലയളവില്‍ വാര്‍ഷിക പി.സി വില്‍പ്പനയിലും കാര്യമായ മാറ്റമുണ്ട്. 2019ല്‍ 40 ലക്ഷം പി.സികളാണ് പ്രതിവര്‍ഷം വിറ്റിരുന്നത്. 2024ലെത്തിയപ്പോള്‍ വില്‍പ്പന 70 ലക്ഷം കടന്നു. ഇക്കൊല്ലത്തെ വില്‍പ്പനയില്‍ 2.5 ശതമാനവും 2026ല്‍ 4.2 ശതമാനവും വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ വീടിനുള്ളില്‍ ഓഫീസ് […]
ആമിര്‍ അലി എന്ന കഥാപാത്രമായി ‘ഖലീഫ’ യില്‍ പൃഥ്വിരാജ്
പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ‘ഖലീഫ’ സിനിമയ്ക്ക് തുടക്കമായി. പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും. ലണ്ടനും പ്രധാന ലൊക്കേഷനാണ്. ആമിര്‍ അലി എന്ന കഥാപാത്രമായാണ് ഖലീഫയില്‍ പൃഥ്വിരാജ് എത്തുക. ‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജേക്ക്‌സ് ബിജോയ് […]
‘സുമതി വളവ്’ സിനിമയുടെ റിലീസ് ഓഗസ്റ്റ് ഒന്നിന്
മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ‘സുമതി വളവ്’ സിനിമയുടെ റിലീസ് അപ്ഡേറ്റ് പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിക്കുക. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ […]
ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി യമഹ
ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത എഫ്ഇസെഡ്-എക്‌സ് യമഹ അവതരിപ്പിച്ചു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയ പുതിയ ടിഎഫ്ടി സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബൈക്കിന്റെ വില ഏകദേശം 1.50 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ ഉള്‍പ്പെടുന്നു. വേഗത്തിലുള്ള ആക്സിലറേഷന് വേണ്ടി നേരിയ ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നതിന് ഇത് എന്‍ജിനുമായി […]
വര്‍ത്തമാനകാലപുസ്തകം
ധനീഷ് അനന്തന്‍ , ഇന്ദുലേഖ വാര്യര്‍, ബിനോയ് പുലാക്കോട്, നിതിന്‍ ബോസ്, അനന്തകൃഷ്ണന്‍ ആര്‍., കൃഷ്ണേന്ദു ടി.കെ., പൃഥ്വിരാജ് കെ., നീന ആറ്റിങ്ങല്‍, ജിസ്മ ഫൈസ്, രാഹുല്‍ പി.സി., ആതിര വി., ബ്യൂല ബാബു, അമല്‍ ആര്‍ വി.പി., ശ്യാം ബാബു, ഗൗതം ജെ. മനോജ്, അബിത കൊടുങ്ങല്ലൂര്‍…സ്വാനുഭവത്തിന്റെ ഭംഗിയും കരുത്തും നിറഞ്ഞ രചനകള്‍. വായനയ്ക്ക് പുതിയ മാനം നല്‍കുന്ന പുസ്തകം. പ്രകൃതിയും സ്ത്രീത്വവും ജീവിതവിഹ്വലതകളും നിറഞ്ഞുനില്‍ക്കുന്ന ആഖ്യാനങ്ങള്‍. സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യങ്ങളായ പുതുതലമുറയുടെ എഴുത്തുകള്‍. ‘വര്‍ത്തമാനകാലപുസ്തകം’. എഡിറ്റര്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ദൗർഭാഗ്യകരമായിപ്പോയെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിലേക്ക് അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതൻ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. എ […]
