ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി എ.ഐ പ്രോ പ്ലാന്‍ നല്‍കാന്‍ ഗൂഗ്ള്‍. ഏറ്റവും പുതിയ എ.ഐ ടൂളുകള്‍ അടക്കമുള്ള നിരവധി ഫീച്ചറുകള്‍ അടങ്ങിയ എ.ഐ പ്രോ സബ്സ്‌ക്രിപ്ഷന് പ്രതിമാസം 19,500 രൂപയാണ് ഗൂഗ്ള്‍ ഈടാക്കുന്നത്. ഇക്കൊല്ലം സെപ്റ്റംബര്‍ 15 വരെയാണ് ഓഫര്‍. ഗൂഗ്ളിന്റെ എ.ഐ ഫീച്ചറുകളില്‍ ചിലത് ഫ്രീയായി ലഭിക്കുമെങ്കിലും മിക്കവയും പണം കൊടുത്ത് ഉപയോഗിക്കണം. ഈ പ്ലാന്‍ ഉള്ളവര്‍ക്ക് ജെമിനി 2.5, വിയോ3 ഫ്ളോ, വിസ്‌ക്, കൂടുതല്‍ ശേഷിയുള്ള നോട്ട്ബുക്ക്എല്‍.എം, രണ്ട് ടെറാബൈറ്റ് […]
‘സര്‍വ്വം മായ’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിവിന്‍ പോളി – അജു വര്‍ഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററില്‍ കാണാം. പ്രീതി മുകുന്ദന്‍ ആണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനോടൊപ്പം ഇതാദ്യമായി നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന സിനിമ […]
രജനീകാന്തിന്റെ ‘ബാഷ’ ജൂലൈ 18ന് റീ റിലീസ്
രജനീകാന്തിന്റെ അടുത്ത വലിയ റിലീസായ ‘കൂലി’യുടെ പ്രതീക്ഷകള്‍ വര്‍ധിക്കുമ്പോള്‍, 1995-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഐക്കണിക് ചിത്രമായ ‘ബാഷ’ വീണ്ടും റിലീസ് ചെയ്യുന്നതിലൂടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ട്. സത്യ മൂവീസിന്റെ 30-ാം വാര്‍ഷികവും 60-ാം വാര്‍ഷികവും ആഘോഷിക്കുന്ന ‘ബാഷ’ ജൂലൈ 18-ന് വീണ്ടും തിയേറ്ററുകളിലെത്തും. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സത്യ മൂവീസിന്റെ ബാനറില്‍ ആര്‍.എം. വീരപ്പന്‍ നിര്‍മ്മിച്ച ‘ബാഷ’ തമിഴ് വാണിജ്യ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചിത്രങ്ങളിലൊന്നായി പലപ്പോഴും പ്രശംസിക്കപ്പെടുന്നു. നഗ്മ, രഘുവരന്‍ എന്നിവരോടൊപ്പം രജനീകാന്തിന്റെ […]
ഇന്ത്യയില്‍ പ്രീ-ബുക്കിങ് ആരംഭിച്ച് വിന്‍ഫാസ്റ്റ്
ഇന്ത്യന്‍ വിപണിയില്‍ അക്കൗണ്ട് തുറക്കാനുള്ള ഒരുക്കത്തിലാണ് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്. 2025 ഓഗസ്റ്റില്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യ വരാനിരിക്കുന്ന വിഎഫ് 6, വിഎഫ് 7 ഇലക്ട്രിക് എസ്യുവികള്‍ക്കുള്ള പ്രീ-ബുക്കിങ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാവുന്ന 21,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിങ് നടത്താം. ബ്രാന്‍ഡിന്റെ ഇന്ത്യന്‍ മോഡല്‍ നിരയില്‍ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വിഎഫ് 6 ഉം വിഎഫ് 7 […]
പല ജന്മങ്ങളില്‍ ഒരു ജീവിതം
താനൂര്‍ എന്ന ആവാസ ദേശത്തെയും സാധാരണക്കാരായ ചില മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതം പറയുന്ന നോവല്‍. ഈ കൃതിക്ക് അതര്‍ഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത് കേരളത്തനിമ എന്ന പരവതാനിയുടെ ഊടും പാവും തിരിച്ചറിയാന്‍ എന്നതിലേറെ മലയാണ്മയുടെ ഉയരവും ആഴവും നന്നായി ഉള്‍ക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുമെന്ന് തീര്‍ച്ച. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകള്‍ തേടിച്ചെല്ലുകയാണ് സുള്‍ഫി. ഒരു എണ്ണച്ചായച്ചിത്രത്തില്‍ എന്നപോലെ നോവലില്‍ അത് തെളിഞ്ഞുകിടക്കുന്നുണ്ട്. ‘പല ജന്മങ്ങളില്‍ ഒരു ജീവിതം’. സുള്‍ഫി. ഡിസി ബുക്‌സ്. വില 207 […]
പല്ലുകള്‍ക്ക് അനുയോജ്യമായതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. എല്ലാത്തരം ഭക്ഷണങ്ങളും നിങ്ങളുടെ പല്ലുകള്‍ക്ക് അനുയോജ്യമല്ല. ചിലത് സ്വാഭാവികമായി നിങ്ങളുടെ ഇനാമലിനെ സംരക്ഷിക്കും. പല്ലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ചീസില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം നിങ്ങളുടെ വായിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ ഇവ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം, ഫോളിക് ആസിഡ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും […]
മദ്ധ്യാഹ്‌ന വാർത്തകൾ
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനം. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ടറും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. […]
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പുകഴ്ത്തി ശശി തരൂർ എംപി
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പുകഴ്ത്തി ശശി തരൂർ എംപി. കാന്തപുരത്തിൻ്റെ ഇടപെടൽ വലിയ പ്രത്യാശ നൽകുന്നതാണ്. ഈ ശ്രമം വിജയിക്കാൻ കേരളം മുഴുവൻ പ്രാർത്ഥിക്കുന്നു. മതത്തിൻ്റെ പേരിൽ ആളുകളെ വിഭജിക്കാൻ ശ്രമം നടക്കുമ്പോൾ കാന്തപുരം നൽകിയത് ശക്തമായ സന്ദേശമാണെന്നും ശശി തരൂർ എന്‍ഡിടിവിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്.കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്.കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തിൽ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തിൽ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തേക്കാണ് സ്റ്റേ. എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് സിജെഎം കോടതിയെ സമീപിച്ചിരുന്നത്.
