താനൂര്‍ എന്ന ആവാസ ദേശത്തെയും സാധാരണക്കാരായ ചില മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതം പറയുന്ന നോവല്‍. ഈ കൃതിക്ക് അതര്‍ഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത് കേരളത്തനിമ എന്ന പരവതാനിയുടെ ഊടും പാവും തിരിച്ചറിയാന്‍ എന്നതിലേറെ മലയാണ്മയുടെ ഉയരവും ആഴവും നന്നായി ഉള്‍ക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുമെന്ന് തീര്‍ച്ച. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകള്‍ തേടിച്ചെല്ലുകയാണ് സുള്‍ഫി. ഒരു എണ്ണച്ചായച്ചിത്രത്തില്‍ എന്നപോലെ നോവലില്‍ അത് തെളിഞ്ഞുകിടക്കുന്നുണ്ട്. ‘പല ജന്മങ്ങളില് ഒരു ജീവിതം’. സുള്‍ഫി. ഡിസി ബുക്സ്. വില 207 രൂപ.
പല ജന്മങ്ങളില് ഒരു ജീവിതം
