ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ചർച്ചിനു നേരെ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഖേദപ്രകടനം നടത്തി. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളി വികാരി അടക്കം പത്തിലേറെ പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിടവാങ്ങിയ ഫ്രാൻസീസ് മാർപ്പാപ്പ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന വൈദികനാണ് ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റത്.
തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം ആരംഭിച്ചു
വന്ദേഭാരതിൻ്റെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്‍റ് റിസര്‍വേഷന്‍ ലഭ്യമാകുമെന്നാണ് റെയിൽവേ അറിയിച്ചത്.സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. നേരത്തെ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ബുക്കിംഗ് സാധ്യമായിരുന്നില്ല.
ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിടും
ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിട്ടേക്കും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു തിരിച്ച് പറക്കും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ദിവസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായത്.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലത്ത് തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും. സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്നാണ് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 18, വെള്ളിയാഴ്ച
◾https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ സ്‌ക്കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തിന് തീരാനോവായി. മിഥുന്റെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിഥുന്റെ വിയോഗത്തില്‍ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട കാരണം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ◾https://dailynewslive.in/ തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ […]
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപയുടെ ലാഭം
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപയുടെ ലാഭം. 2024-25 സാമ്പത്തിക വര്‍ഷത്തെ 294.13 കോടിയെ അപേക്ഷിച്ച് 9.46 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 507.68 കോടിയില്‍ നിന്ന് 32.41 ശതമാനം ഉയര്‍ന്ന് 672.20 കോടിയായി. ആകെ ബിസിനസ് 2,02,119 ലക്ഷം കോടി എന്ന ചരിത്ര നേട്ടത്തിലെത്തി. അറ്റ പലിശ വരുമാനം 3.83 ശതമാനം കുറഞ്ഞ് 833 കോടി രൂപയായി. […]
പ്രേംകുമാറിന്റെ പുതിയ ചിത്രം വിക്രമിനൊപ്പം
’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് സി പ്രേംകുമാര്‍. ഇപ്പോഴിതാ പ്രേംകുമാറിന്റെ പുതിയ ചിത്രം വരാന്‍ പോവുകയാണ്. ചിയാന്‍ വിക്രമിനൊപ്പമാണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. ആക്ഷന്‍- ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. വിക്രമിന്റെ കരിയറിലെ 64-ാമത്തെ സിനിമയാണിത്. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇഷാരി ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്‌ക്രീനില്‍ ഒരു മാജിക് തന്നെ ഉറപ്പ് തരുന്നു എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചിരിക്കുന്നത്. ‘മാവീരന്‍’ സംവിധായകന്‍ മഡോണ്‍ അശ്വിനുമായുള്ള സിനിമ […]
ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് വിവരം. മലയാളത്തില്‍ നിലവിലുള്ള ആക്ഷന്‍ സിനിമകളുടെ നിലവാരം ഉയര്‍ത്തുന്ന സിനിമയാകുമിതെന്നും ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും, അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് […]
എസ്ആര്‍ 175 അപ്രീലിയ ഇന്ത്യയില്‍
എസ്ആര്‍ 160 ന്റെ പിന്‍ഗാമിയായി എസ്ആര്‍ 175 നെ അപ്രീലിയ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. 1.26 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഇത് ഇപ്പോള്‍ കൂടുതല്‍ ശക്തമായ മോട്ടോര്‍, പുതിയ സവിശേഷതകള്‍ എന്നിവയുമായിട്ടാണ് വരുന്നത്. സ്‌കൂട്ടറിന്റെ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും, രണ്ട് പുതിയ ആര്‍എസ് 457 പ്രചോദിത ലിവറികളിലാണ് ഇത് വരുന്നത്. മാറ്റ് പ്രിസ്മാറ്റിക് ഡാര്‍ക്ക്, ഗ്ലോസി ടെക് വൈറ്റ്, എന്നിവയ്‌ക്കൊപ്പം വ്യത്യസ്ഥമായ ഡീക്കലുകളും കാണാം. എന്നിരുന്നാലും, കാഴ്ച്ചയിലുള്ള ഏറ്റവും വലിയ അപ്ഡേറ്റ് എന്നത് […]
അഞ്ചുവയസ്സുകാരന്‍ സാക്ഷി
പാട്രിക് മോദിയാനോവിന്റെ ആത്മകഥാപരമായ നോവലാണിത്. അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വര്‍ഷം കഴിഞ്ഞ് താന്‍ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകന്റെ അനുഭവം. നിധികുംഭത്തിന്റെ കാണാക്കഥകളുമായി അപൂര്‍വ്വവും അസാധാരണവുമായ കൃതി. ഓര്‍മ്മകളില്‍ നിന്ന് മറവിയിലേക്കും മറവിയില്‍ നിന്ന് ഓര്‍മ്മകളിലേക്കുമുള്ള ഒരു യാത്ര. ‘അഞ്ചുവയസ്സുകാരന്‍ സാക്ഷി’. വിവര്‍ത്തനം : പ്രഭ ആര്‍ ചാറ്റര്‍ജി. ഗ്രീന്‍ ബുക്‌സ്. വില 145 രൂപ.
