Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  കേരള സർവ്വകലാശാലയിലെ വിസി- രജിസ്ട്രാർ തർക്കം ഒത്തുതീർപ്പിലേക്കെത്തുന്നു. ഇതിന്റെ ഭാ​ഗമായി വിസി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വസതിയിലേക്കെത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറു‌ടെ നിർദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂ‌‌ടിക്കാഴ്ച ന‌ടത്തിയത്. കേരള സ‍ർവകലാശാലയിലെ വിസി -റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നു. പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു . വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് […]

Posted inവിനോദം

‘മോര്‍ട്ടല്‍ കോംബാറ്റ് 2’ എത്തുന്നു

ജോണി കെയ്ജ് എന്ന കഥാപാത്രത്തെ നായകനാക്കി ‘മോര്‍ട്ടല്‍ കോംബാറ്റ് 2’ വരുന്നു. കാള്‍ അര്‍ബന്‍ ആണ് ജോണി കെയ്ജ് ആയി എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ മോര്‍ട്ടല്‍ കോംബാറ്റ് സിനിമയുടെ സീക്വലും മോര്‍ട്ടല്‍ കോംബാറ്റ് ഫിലിം ഫ്രാഞ്ചൈസിയിലെ നാലാമത്തെ സിനിമയുമാണിത്. മോര്‍ട്ടല്‍ കോംബാറ്റ് (2021) ഒരുക്കിയ സൈമണ്‍ മക്വോയിഡ് ആണ് തുടര്‍ ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ജെസീക്ക മക്‌നമീ, ജോഷ് ലോസണ്‍, ലൂഡി ലിന്‍, ലൂവിസ് ടാന്‍, ചിന്‍ ഹാന്‍, ജോ ടസ്ലിം, ഹിരോയുകി സനാഡ […]

Posted inവിനോദം

‘ഉദയനാണ് താരം’ റീ റിലീസിന്

റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ റീ റിലീസിന്. 20 വര്‍ഷത്തിനുശേഷം ഫോര്‍ കെ ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ കരളേ കരളിന്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസന്‍ റിമി ടോമി എന്നിവര്‍ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്. ജൂലായ് അവസാനത്തോടെ ആണ് ചിത്രം തിയറ്ററുകളിലെത്തുക. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി.കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ള്യു സ്വന്തമാക്കി ഗിന്നസ് പക്രു

ഗിന്നസ് പക്രുവെന്ന അജയ് കുമാറിനെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. കലാലോകത്ത് തന്റെ പരിമിതികളെ തോല്‍പിച്ച താരത്തിന്റെ യാത്രകള്‍ക്ക് ഇനി ബിഎംഡബ്ള്യുവിന്റെ ആഡംബരം. 5 സീരീസ് ആണ് അജയ് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബി എം ഡബ്‌ള്യു 5 സീരീസിന്റെ 2021 മോഡലാണ് പക്രുവിന്റെ ഗാരിജിലെത്തിയ പുതിയ അഥിതി. അക്കാലയളവില്‍ 520 ഡി, 530 ഡി എന്നീ ഡീസല്‍ വേരിയന്റുകളും 530 ഐ എന്ന പെട്രോള്‍ വേരിയന്റുമായിരുന്നു കമ്പനി പുറത്തിറക്കിയിരുന്നത്. അതില്‍ 520 ഡി എന്ന വേരിയന്റാണ് പക്രു […]

Posted inപുസ്തകങ്ങൾ

മീത്തല്‍

കല്ലൂര്‍വഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിന്റെ ഭൂമിശാസ്ത്രത്തില്‍ ഒരുപുഴ കേന്ദ്രപ്രമേയമായി ഉള്‍പ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിര്‍ണ്ണയിക്കുന്നതില്‍ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയില്‍ എത്തപ്പെടുന്ന മനുഷ്യര്‍ക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യര്‍ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തില്‍ നിന്നും ആവിര്‍ഭവിക്കുന്നു. അതാവട്ടെ നോവലിന്റെ ഊര്‍ജ്ജമായി നിലകൊള്ളുന്നു. ‘മീത്തല്‍’. ജി.രവി. ലോഗോസ് ബുക്‌സ്. വില 218 രൂപ.

Posted inആരോഗ്യം

അമിതമായി പ്രോട്ടീന്‍ കഴിച്ചാല്‍ വൃക്ക തകരാറിലാകും

പേശികള്‍ക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊര്‍ജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്. എന്നാല്‍ പരിധികഴിഞ്ഞാല്‍ പ്രോട്ടീനും പണി തരും, പ്രത്യേകിച്ച് വൃക്കകള്‍ക്ക്. അമിതമായി പ്രോട്ടീന്‍ കഴിക്കുമ്പോള്‍, അത് വൃക്ക തകരാറിന് കാരണമാകും, പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം അല്ലെങ്കില്‍ രോഗനിര്‍ണയം ചെയ്യാത്ത വൃക്കരോഗം പോലുള്ള അപകട ഘടകങ്ങള്‍ ഉള്ളവരില്‍. ചുവന്ന മാംസവും സംസ്‌കരിച്ച മാംസവും വലിയ അളവില്‍ കഴിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം വൃക്കയുടെ ഫില്‍ട്ടറിങ് യൂണിറ്റുകള്‍ക്കുള്ളിലെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. മിക്ക പ്രോട്ടീന്‍ പൗഡറുകളും എഫ്ഡിഎ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിസി വന്നത് താൻ വിളിച്ച് സംസാരിച്ചിട്ടാണെന്ന് മന്ത്രി ആർ ബിന്ദു

കേരള സർവകലാശാലയിലേക്ക് വിസി തിരികെ എത്തിയത് താൻ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി ആർ ബിന്ദു. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട് വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട് ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല ആദ്യം ഞാൻ ശ്രമിച്ചു നോക്കട്ടെയെന്നും റജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാവായിക്കുളത്തെ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ കാണിച്ച താല്പര്യത്തിന് മാധ്യമങ്ങൾക്ക് നന്ദിയെന്ന് വി സി മോഹനൻ കുന്നുമ്മൽ

വി സി മോഹനൻ കുന്നുമ്മൽ ഇരുപത് ദിവസത്തിനു ശേഷം കേരള സർവകലാശാലയിൽ എത്തി. യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ കാണിച്ച താല്പര്യത്തിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും ഇന്ന് വന്നത് കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യാനാണെന്നും വി സി മോഹനൻ കുന്നുമ്മൽ വിശദമാക്കി.1838 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ് വിസി ഇന്ന് ഒപ്പിട്ടത്. 20 ദിവസം വന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നും യൂണിവേഴ്സിറ്റിയിൽ അക്രമം ഉണ്ടായതിനാൽ ആണ് വരാതിരുന്നതെന്നും വി സി വിശദമാക്കി. അതോടൊപ്പം വിദ്യാർത്ഥികൾ തന്നെയാണോ അക്രമം നടത്തിയത് എന്ന് സംശയമുണ്ടെന്നും ചിലർക്ക് നേതാവാകാൻ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 18, വെള്ളിയാഴ്ച

◾https://dailynewslive.in/ രാഷ്ട്രീയ ജീവിതത്തില്‍ പല അര്‍ഥത്തിലും ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ വലിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു മനുഷ്യന്റെ വികാരം മനസ്സിലാക്കാന്‍ കഴിയുക എന്നതാണ് ഒരു വിഷയത്തെക്കുറിച്ച് അഗ്രഗണ്യമായി സംസാരിക്കുന്നതിനെക്കാളും ഒരു പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിനെക്കാളും പ്രധാനമെന്നും അത് ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത […]