ഷീബ പിന്നിട്ട വഴികളില്‍ പാലപ്പുമണവും സൂര്യസ്പര്‍ശവും മാത്രമല്ല, ഉണ്ടായിരുന്നത്. പകിട്ടുകള്‍ കാട്ടി പാരതന്ത്ര്യത്തിലേക്കാനയിക്കുന്ന വാരിക്കുഴികളില്‍ വീഴാതെ, യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളോട് നിരന്തരം മല്ലടിച്ചാണ്, നടന്നുകയറാനുള്ള പാത അവര്‍ സ്വയം വെട്ടിത്തെളിച്ചത്. ജീവിതമെന്നാല്‍ സ്വാതന്ത്ര്യമാണെന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ്, കടന്നുവന്ന വള്ളുവനാടന്‍ ഗ്രാമീണ ജീവിതം വരച്ചുകാട്ടുന്ന വരികളാല്‍, മലയാളത്തിന്റെ പ്രിയ കഥാകാരി ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ…’ഇന്ദ്രനീല ജാലകങ്ങള്‍’. ഷീബ ഇ കെ. ലോഗോസ് ബുക്‌സ്. വില 142 രൂപ.
പ്രാതലിന് മുട്ട കഴിച്ച് ഡിമെന്‍ഷ്യയെ അകറ്റാം
പ്രായമാകുന്തോറും തലച്ചോറിന്റെ ആരോഗ്യം മോശമാവുകയും ഓര്‍മക്കുറവ് സാധാരണമാവുകയും ചെയ്യും. എന്നാല്‍ ആരോഗ്യകരമായ വാര്‍ദ്ധക്യം പ്രാപിക്കുന്നതിനും പ്രായമാകുമ്പോഴുള്ള ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്ന ഒരു മികച്ച ഭക്ഷണം നിര്‍ദേശിക്കുകയാണ് ഗവേഷകര്‍. ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് കാലക്രമേണ സംഭവിക്കാവുന്ന ഈ വൈജ്ഞാനിക തകര്‍ച്ചയെ മറികടക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുട്ടയില്‍ അടങ്ങിയ കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണെന്ന് പഠനത്തില്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്നും ഇതിന്‍റെ പ്രശ്നങ്ങൾ അക്കാദമിക് മേഖലയിലുമുണ്ടെന്നും കാലിക്കറ്റ് സർവകലാശാല വിസി ഡോ.പി രവീന്ദ്രൻ. സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയിൽ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഐഎസ്എം പരിപാടിക്കും പോസ്റ്റൽ ഡിപ്പാർട്മെണ്ടിന്റെ പരിപാടിക്കും പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ പറഞ്ഞു. […]
കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്ന് കാലിക്കറ്റ് സർവകലാശാല വിസി
കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്നും ഇതിന്‍റെ പ്രശ്നങ്ങൾ അക്കാദമിക് മേഖലയിലുമുണ്ടെന്നും കാലിക്കറ്റ് സർവകലാശാല വിസി ഡോ.പി രവീന്ദ്രൻ. സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയിൽ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഐഎസ്എം പരിപാടിക്കും പോസ്റ്റൽ ഡിപ്പാർട്മെണ്ടിന്റെ പരിപാടിക്കും പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ പറഞ്ഞു. അതോടൊപ്പം […]
അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു
അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്ന് 500 കോടി രൂപയുടെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ടാറ്റയിലെ മുൻ ഉദ്യോഗസ്ഥനായ എസ്. പത്മനാഭനെയും ടാറ്റ സൺസിന്റെ ജനറൽ കൗൺസിലായ സിദ്ധാർത്ഥ് ശർമ്മയെയും ട്രസ്റ്റി ബോർഡിലേക്ക് നിയമിച്ചു. അഞ്ച് അംഗ ബോർഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും. മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള AI-171 മെമ്മോറിയൽ ആൻഡ് […]
ഇടുക്കിയിൽ മരങ്ങൾ മുറിച്ചുമാറ്റിയതിനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു
ഇടുക്കിയിൽ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങൾ മുറിച്ചുകടത്തി. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെ കേസെടുത്തു. ഒന്നര വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായതിൻറെ സമീപത്താണ് സംഭവം. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പർ 78/1-ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നാണ് മരം വെട്ടിയത്. ഏലം പുനകൃഷിയുടെ […]
കേരള സർവകലാശാലയിലെ തർക്കവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദേശം തള്ളി വിസി
കേരള സർവകലാശാല റജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടിൽ വിസി മോഹനൻ കുന്നുമ്മൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിർദേശം അദ്ദേഹം തള്ളി. താൻ സസ്പെൻഡ് ചെയ്‌ത റജിസ്ട്രാർ അനിൽകുമാർ ആദ്യം പുറത്തുപോകണമെന്നാണ് വിസി മോഹനൻ കുന്നുമ്മൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് വ്യക്തമാക്കിയത്. അതിന് ശേഷം സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും താത്കാലിക റജിസ്ട്രാർ മിനി കാപ്പന് മുഴുവൻ ചുമതലയും കൈമാറണെന്നും ഫയലുകളുടെ […]
നൃത്താധ്യാപികസത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി
നൃത്താധ്യാപിക സത്യഭാമ നർത്തകരായ ആർഎൽവി രാമകൃഷ്ണൻ, പത്തനംതിട്ട സ്വദേശി യു ഉല്ലാസ് എന്നിവർക്കെതിരെ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരംജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി. താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാൽ, അപകീർത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകർപ്പുകളും ഹാജരാക്കാൻ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് […]
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിക്കാനിടയാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് സര്‍ക്കാര്‍ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. അതേസമയം, മിഥുന്‍റെ മരണത്തന് ഇടയ്ക്കിയ വൈദ്യുതി ലൈൻ കെഎസ്ഇബി ഇന്ന് മാറ്റും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്.
നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ കുടുക്കുന്നുവെന്ന പരാതിയുമായി പന്തളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ
പന്തളം കെഎസ്ആർടിസിയിൽ നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ ജീവനക്കാരെ കുടുക്കിയെന്നു പരാതി. മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത് ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു.ഇതോടെ സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. അപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിച്ചെന്നാണ് തെളിഞ്ഞത്. ഇതോടെ നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ പണി തന്നുവെന്ന് ആരോപിച്ച് ജീവനക്കാർ ഒന്നടങ്കം രംഗത്ത് […]
