Posted inപുസ്തകങ്ങൾ

മറതി

വിപണിയുടെ വേഗതയില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓര്‍മ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാല്‍, ‘വീണ്ടും വീണ്ടും ചരിത്രവല്‍ക്കരിക്കുക’ എന്ന ധര്‍മ്മം കലര്‍പ്പില്ലാതെ നിര്‍വ്വഹിക്കുന്നുണ്ട് ഈ നോവല്‍. വര്‍ത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവില്‍ തടഞ്ഞുനിര്‍ത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം. ‘മറതി’. പി.സുരേഷ്. ഡിസി ബുക്‌സ്. വില 189 രൂപ.

Posted inആരോഗ്യം

സ്തനാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങള്‍

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടും സ്തനാര്‍ബുദം ഉണ്ടാകാം. സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത സ്തനാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സ്തനങ്ങളില്‍ മുഴ, സ്തനങ്ങളില്‍ വേദന, സ്തനങ്ങളില്‍ ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റെ സൂചനയാകാം. സ്തനങ്ങളിലെ ആകൃതിയില്‍ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ചെറിയ വീടിന്‍റെ പിന്നാമ്പുറത്താണ് മിഥുന് അന്ത്യവിശ്രമമൊരുക്കിയത്. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്‍‍യു മാര്‍ച്ചില്‍ സംഘര്‍ഷം

ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി ആര്‍ ബിന്ദുവിന്റെ അനാസ്ഥ മൂലം കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായെന്നും ആരോപിച്ചാണ് കെ എസ് യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.ബാരിക്കേഡുകള്‍ മറിച്ചിടാന്‍ കെ എസ് യു പ്രവര്‍ത്തകര്‍ ശ്രമിക്കുകയും പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 19, ശനിയാഴ്ച

◾https://dailynewslive.in/ കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനായി മിഥുന്റെ മൃതദേഹം എത്തിച്ചപ്പോഴാണ് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളില്‍നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ വച്ചാണ് മിഥുന്റെ സംസ്‌കാരം. ഇതിനിടെ വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ വീട്ടിലെത്തി. കുവൈത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് രാവിലെ നെടുമ്പാശ്ശേരി […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ കയറ്റം തന്നെ, പവന് 73,360 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കയറ്റം തുടരുന്നു. ഇന്നലെ രണ്ടുതവണ വില വര്‍ധിച്ച സ്വര്‍ണം ഇന്നും കയറ്റത്തിലാണ്. ജൂലൈയിലെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 20 വര്‍ധിച്ച് 9,170 രൂപയിലാണിപ്പോള്‍. പവന്‍ വില 73,360 രൂപയാണ്. 160 രൂപയാണ് ഇന്ന് പവനില്‍ കൂടിയത്. ജൂലൈ ഒന്‍പതിന് പവന്‍ വില 72,000 രൂപയായി കുറഞ്ഞിരുന്നു. ഇതിനുശേഷം വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,520 രൂപയാണ്. 15 രൂപയുടെ […]

Posted inടെക്നോളജി

‘ഹൈപ്പ്’ ഫീച്ചര്‍ പുറത്തിറക്കി യൂട്യൂബ്

500 മുതല്‍ അഞ്ച് ലക്ഷം വരെ സബ്‌സ്‌ക്രൈബര്‍മാരുള്ള ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി യൂട്യൂബ് ‘ഹൈപ്പ്’ ഫീച്ചര്‍ പുറത്തിറക്കി. ഇത് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതല്‍ പ്രചരിക്കുന്നതിനും സഹായിക്കും. വിഡിയോ കാണുന്നവര്‍ക്കാണ് വിഡിയോ ഹൈപ്പ് ചെയ്യാന്‍ സാധിക്കുന്നത്. ‘ഹൈപ്പ്’ സവിശേഷത സാധാരണ ലൈക്ക്, ഷെയര്‍, സബ്സ്‌ക്രൈബ് ഓപ്ഷനുകളില്‍ നിന്നും വ്യത്യസ്തമായി ഈ വിഡിയോകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനും കാഴ്ചക്കാരെ സഹായിക്കുന്നു. ഒരു വിഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞാണ് ഹൈപ്പ് ഒപ്ഷന്‍ ലഭ്യമാകുന്നത്. ആദ്യ ആഴ്ച കാഴ്ചക്കാര്‍ക്ക് […]

Posted inവിനോദം

‘ഒരു റൊണാള്‍ഡോ ചിത്രം’ ട്രെയിലര്‍ എത്തി

സിനിമ മോഹവുമായി നടക്കുന്ന റൊണാള്‍ഡോയുടെ കഥ പറയുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീവിതത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാള്‍ഡോയുടെ ജീവിതവും പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നു. അശ്വിന്‍ ജോസാണ് റൊണാള്‍ഡോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് റിനോയ് കല്ലൂരാണ്. അശ്വിന്‍ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി, മിഥുന്‍ എം ദാസ്, ഇന്ദ്രന്‍സ്, ലാല്‍, അല്‍താഫ് സലീം, സുനില്‍ സുഗത, മേഘനാദന്‍ തുടങ്ങിയവരാണ് പ്രധാന […]

Posted inവിനോദം

‘കൂലി’യുടെ വിതരണാവകാശം 14 കോടി രൂപയ്ക്ക്!

രജനികാന്ത്‌ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്‌സ്. 14 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഗോകുലം ഉള്‍പ്പടെയുള്ള വലിയ ബാനറുകള്‍ ‘കൂലി’യുടെ അവകാശത്തിനായി കളത്തിലിറങ്ങിയെങ്കിലും തുകയുടെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ പിന്മാറുകയായിരുന്നു. ജിസിസിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്‌സ് കേരളത്തില്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ചുവടുറപ്പിക്കുന്നിന്റെ ആദ്യ പടി കൂടിയാണിത്. ജൂലൈ 25 ന് റിലീസാകുന്ന വിജയ് സേതുപതി ചിത്രം ‘തലൈവന്‍ തലൈവി’യുടെ കേരള വിതരണാവകാശവും എച്ച്.എം […]

Posted inഓട്ടോമോട്ടീവ്

ചരിത്രനേട്ടം സ്വന്തമാക്കി മഹീന്ദ്ര എക്‌സ്‌യുവി 700

പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ് യു വി 700. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ മാരുതിയുടേതാണെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഹ്യുണ്ടേയ് യും ടാറ്റയേയും പിന്തള്ളി രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നതു മഹീന്ദ്രയാണ്. ആ രണ്ടാം സ്ഥാനത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന വാഹനമാണ് എക്‌സ് യു വി 700. 2021 ല്‍ പുറത്തിറങ്ങിയ ഈ വാഹനത്തിനു ഇതുവരെ കമ്പനി ഒരു ഫേസ് ലിഫ്റ്റ് പോലും […]