500 മുതല്‍ അഞ്ച് ലക്ഷം വരെ സബ്സ്ക്രൈബര്‍മാരുള്ള ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി യൂട്യൂബ് ‘ഹൈപ്പ്’ ഫീച്ചര്‍ പുറത്തിറക്കി. ഇത് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതല്‍ പ്രചരിക്കുന്നതിനും സഹായിക്കും. വിഡിയോ കാണുന്നവര്‍ക്കാണ് വിഡിയോ ഹൈപ്പ് ചെയ്യാന്‍ സാധിക്കുന്നത്. ‘ഹൈപ്പ്’ സവിശേഷത സാധാരണ ലൈക്ക്, ഷെയര്‍, സബ്സ്ക്രൈബ് ഓപ്ഷനുകളില്‍ നിന്നും വ്യത്യസ്തമായി ഈ വിഡിയോകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനും കാഴ്ചക്കാരെ സഹായിക്കുന്നു. ഒരു വിഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞാണ് ഹൈപ്പ് ഒപ്ഷന്‍ ലഭ്യമാകുന്നത്. ആദ്യ ആഴ്ച കാഴ്ചക്കാര്‍ക്ക് അതിനെ ‘ഹൈപ്പ്’ ചെയ്യാന്‍ കഴിയും. ഒരാഴ്ച മൂന്ന് തവണ വരെ സൗജന്യമായി ഹൈപ്പ് ചെയ്യാം. തുടര്‍ന്ന് പണം നല്കി ഹൈപ്പ് കൂട്ടാനും കഴിയും. ഇതിലൂടെ വിഡിയോക്ക് പോയന്റുകള്‍ ലഭിക്കുന്നു. പോയിന്റ് നില വര്‍ധിക്കുന്നതിനനുസരിച്ച് ‘എക്സ്പ്ലോര്‍’ സെക്ഷനില്‍ പുതിയതായി അവതരിപ്പിച്ച ലീഡര്‍ബോര്‍ഡില്‍ വിഡിയോ സ്ഥാനം പിടിക്കുന്നു. ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ച നൂറ് വിഡിയോകളാണ് ഇതില്‍ ഉണ്ടാവുക. തുടര്‍ന്ന് അത് യൂട്യൂബ് ഹോമില്‍ ദൃശ്യമാകും.
‘ഹൈപ്പ്’ ഫീച്ചര്‍ പുറത്തിറക്കി യൂട്യൂബ്
