കൊല്ലം തേവലക്കരയിൽ സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെൻറ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജ്മെൻറിനെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
ലാഭ വിഹിതത്തില്‍ ഉയര്‍ന്ന തുക നാടാര്‍ കുടുംബത്തിന്
പത്ത് ബിസിനസ് കുടുംബങ്ങള്‍ക്ക് ലാഭ വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 40,000 കോടി രൂപ. ടെക്‌നോളജി മുതല്‍ ടെലികോം മേഖലയില്‍ വരെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇത്തവണ ഉയര്‍ന്ന തുകയാണ് ലാഭവിഹിതമായി നല്‍കിയത്. എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറിനാണ് ലാഭവിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 9,902 കോടി രൂപ. ഓഹരി ഒന്നിന് 60 രൂപ വച്ച് മൊത്തം 16,290 കോടി രൂപയുടെ ലാഭവിഹിതമാണ് കമ്പനി നല്‍കിയത്. നാടാര്‍ […]
ചാറ്റ്ജിപിടിയെ മറികടന്ന് പെര്‍പ്ലെക്‌സിറ്റി
നിര്‍മിത ബുദ്ധി മത്സരം ചൂടുപിടിച്ചതോടെ ഉപയോക്താക്കള്‍ വേഗത്തില്‍ ഒരു എ.ഐ ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. ജനുവരിയില്‍ ചൈനയുടെ ഡീപ് സീക്കിന്റെ എ.ഐ മോഡലുകള്‍ ചാറ്റ് ജിപിടി യെ നേരിട്ട് വെല്ലുവിളിച്ച് ഒറ്റരാത്രികൊണ്ട് വൈറലായി മാറി. ഗ്രോക്ക് 3 മോഡലിന്റെ ലോഞ്ചിനും തുടര്‍ന്നുള്ള ഗിബ്ലി സ്‌റ്റൈല്‍ ഇമേജ് ട്രെന്‍ഡിനും ശേഷം ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് ഗണ്യമായ പ്രചാരം നേടി. ഇപ്പോഴിതാ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എ.ഐ-പവര്‍ഡ് സെര്‍ച്ച് എഞ്ചിന്‍ പെര്‍പ്ലെക്‌സിറ്റി, ചാറ്റ്ജിപിടിയെ മറികടന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറിലെ […]
ഒരു വര്‍ഷം മുമ്പേ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് നോളന്‍ ചിത്രം
റിലീസിന് ഒരു വര്‍ഷം മുമ്പേ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ക്രിസ്റ്റഫര്‍ നോളന്റെ ‘ദ് ഒഡീസി’. ജൂലൈ 17 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 2026 ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. 70എംഎം സ്‌ക്രീനുള്ള ഐമാക്‌സ് തിയറ്ററുകളിലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച എല്ലാ തിയറ്ററുകളിലെ ടിക്കറ്റും നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞു. ഇതാദ്യമായാണ് ഒരു സിനിമയുടെ ടിക്കറ്റ് റിലീസിനും ഒരു വര്‍ഷം മുമ്പേ വില്‍ക്കുന്നത്. ഓസ്‌കര്‍ ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന […]
‘തലൈവന്‍ തലൈവി’ ചിത്രത്തിന്റെ ട്രെയിലര്‍
വിജയ് സേതുപതിയും നിത്യ മേനോനും ജോഡികളായി എത്തുന്ന ‘തലൈവന്‍ തലൈവി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ഇരുവരും വേഷമിടുന്നത്. ആക്ഷന്‍ റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ഹിറ്റ്‌മേക്കര്‍ പാണ്ഡിരാജാണ് തലൈവന്‍ തലൈവിയുടെ രചനയും സംവിധാനവും. തമിഴിലെ പ്രമുഖ ബാനറായ സത്യജ്യോതി ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു. ജൂലൈ 25നാണ് തലൈവന്‍ തലൈവി തിയേറ്ററുകളിലേക്ക് എത്തുന്നത്. സന്തോഷ് നാരായണന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ […]
പുതിയ എഎംജി ലൈന്‍ പതിപ്പ് അവതരിപ്പിച്ച് ബെന്‍സ്
ആഡംബരത്തിന് അല്പം സ്‌പോര്‍ട്ടി ഭാവവുമായി മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് ജിഎല്‍എസ് എസ്യുവിയുടെ പുതിയ എഎംജി ലൈന്‍ പതിപ്പ് അവതരിപ്പിച്ചു. ഈ പുതിയ വേരിയന്റ് 1.40 കോടി രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് ജിഎല്‍എസ് 450 എഎംജി ലൈനിലും, 1.43 കോടി രൂപയ്ക്ക് ജിഎല്‍എസ് 450ഡി എഎംജി ലൈനിലും ലഭ്യമാണ്. ഇരു മോഡലുകളുടേയും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 450 എഎംജി ലൈനിന് 3.0 ലക്ഷം രൂപ വില കൂടുതലാണ്, അതേസമയം 450ഡി എഎംജി ലൈനിന് 1 ലക്ഷം രൂപ […]
മദം
തിരുപ്പിറവിരാത്രിയില്‍ മണിമേടയിലേക്കു കയറുന്നതിനിടയില്‍ പിടിവിട്ട് പള്ളിമുറ്റത്തെ നക്ഷത്രത്തിന്റെ നിഴലിനു മേലേക്കു വീണു കിടപ്പിലായിപ്പോയ കടുത്ത വിശ്വാസിയായ ഇറാനിമോസ,് ഏറെക്കാലത്തിനുശേഷം ബോധത്തിലേക്കെത്തുന്നതോടെ തുടങ്ങുന്ന വിശ്വാസത്തിന്റെ കൗതുകംനിറഞ്ഞ കുഴമറിച്ചിലിലൂടെ മതത്തെയും മനുഷ്യനെയുമെല്ലാം പുതുവെളിച്ചത്തില്‍ നിര്‍ത്തി വിചാരണചെയ്യുന്ന രചന. മതത്തില്‍നിന്നും മദത്തിലേക്കും തിരിച്ചുമുള്ള അകലം അളന്നുതീര്‍ക്കുന്നതിനൊപ്പം ഓരോ വരിക്കിടയിലൂടെയും വര്‍ത്തമാനകാലം ഉരുകിയൊലിക്കുന്നതനുഭവിക്കാം. രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍. ‘മദം’. മാതൃഭൂമി. വില 297 രൂപ.
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഗ്രീന്‍ ആപ്പിള്‍
പച്ച ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തൊലിയോടൊപ്പം ആപ്പിള്‍ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, കരളിനെയും ദഹനവ്യവസ്ഥയെയും സംരക്ഷിക്കുന്നു. ഗ്രീന്‍ ആപ്പിളില്‍ കൊഴുപ്പ് കുറവാണ്. ഇത് ശരീരത്തിലെ നല്ല രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കും. പച്ച ആപ്പിളില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പച്ച ആപ്പിള്‍. ഇത് ചര്‍മ്മ കാന്‍സറിനുള്ള […]
മിഥുൻ്റെ മരണത്തിൽ കടുത്ത നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
കൊല്ലം തേവലക്കരയിൽ സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെൻറ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജ്മെൻറിനെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും കേന്ദ്ര പുരസ്‌കാരം
തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്ര പുരസ്‌കാരം. നഗര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കേന്ദ്ര പാർപ്പിടം നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവ്വേയായ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിൽ തരംതിരിച്ചുള്ള മാലിന്യ ശേഖരണം നീക്കം ചെയ്യൽ, ഖരമാലിന്യ എഫ്‌സി സംസ്ക്കരണം, ലഗസി മാലിന്യനിർമ്മാർജ്ജനം, ബോധവൽക്കരണ സാനിറ്റേഷൻ, ദ്രവമാലിന്യ സംസ്‌കരണം, സഫായി മിത്ര സുരക്ഷ, ജി റേറ്റിംഗ്, ഓഡിഎഫ് പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് തീരുമാനിക്കുന്നത്.നഗരസഭക്കായി പ്രവർത്തിച്ച ജീനക്കാർക്കും സഹകരിച്ച നഗരത്തിലെ പൊതുജനങ്ങൾക്കും മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
