കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയിലൂടെ രണ്ട് മലയാള താരങ്ങള്‍ കൂടി തെലുങ്കിലെത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഡ്രാഗണി’ലൂടെയാണ് ഈ എന്‍ട്രി. മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസും ബിജു മേനോനും ഡ്രാഗണില്‍ അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടിരിക്കുന്നത് പൃഥ്വിരാജാണ്. തന്റെ പുതിയ സിനിമ സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പുറത്തു വിട്ടത്. ”ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു […]
‘സാഹസം’ സിനിമയിലെ ഗാന വീഡിയോ
നടി ഗൗരി കിഷനും നര്‍ത്തകനും നടനുമായ റംസാന്‍ മുഹമ്മദും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ വൈറലാകുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ‘സാഹസം’ സിനിമയിലെ ‘സന്തത സഖിയേ’ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരുടെയും ത്രസിപ്പിക്കുന്ന ചുവടുകള്‍. ബിബിന്‍ അശോകിന്റേതാണ് സംഗീതം. വിരഹമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമാണ് റംസാന്‍ മുഹമ്മദ്. മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു. ’96’ […]
വില വീണ്ടും വര്‍ദ്ധിപ്പിച്ച് എംജി കോമറ്റ് ഇവി
രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 2025 മെയ് മാസത്തിലെ അവസാന വര്‍ദ്ധനവില്‍ എംജി കോമറ്റ് ഇവിയുടെ വില ബാസ് സേവനം അല്ലാത്ത വേരിയന്റിന് മാത്രമേ വര്‍ദ്ധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇത്തവണ ബാസ് ഉള്ളതും ഇല്ലാത്തതുമായ രണ്ട് ട്രിമ്മുകള്‍ക്കും 15,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം, വാടക നിരക്കും കിലോമീറ്ററിന് 0.2 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. 2025 ജൂലൈ വരെ എല്ലാ വേരിയന്റുകളുടെയും വില നാല് തവണ വര്‍ദ്ധിപ്പിച്ചു. ഇതുവരെയുള്ള ആകെ […]
വേനല്‍
ഭൂമിയിലുള്ള സകലര്‍ക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമന്‍കുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവല്‍. സത്യത്തിന്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്ടപ്പെട്ട് ഒരാള്‍ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തന്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ്. തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവല്‍ നല്‍കുന്ന വെളിപാടാണ്. മണ്ണിന്റെ മണമുള്ള കൃതി. ‘വേനല്‍’. പി.ത്സല. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.
പാനിക്, ആങ്‌സൈറ്റി അറ്റാക്കുകള്‍ ഒന്നല്ല!
ഇന്ന് ഏറ്റവും അധികം കേള്‍ക്കുന്ന രണ്ട് പദമാണ് പാനിക് അറ്റാക്ക്, ആങ്‌സൈറ്റി അറ്റാക്ക്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദര്‍ഭങ്ങളില്‍ മാനസികമായി ദുര്‍ബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്‌പ്പെടുത്തുക. പെട്ടെന്നുള്ള ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ശാരീരിക ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് പാനിക് അറ്റാക്ക്. ഇത് പാനിക് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നു. പാനിക് അറ്റാക്കുകള്‍ക്ക് വ്യക്തമായ ട്രിഗര്‍ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകള്‍ മുതല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത […]
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി തുടർന്ന് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.
കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ഗോവിന്ദചാമി
കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ഗോവിന്ദചാമിയുടെ മൊഴി. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. പുറത്തേക്ക് ഫോൺ വിളിക്കാനും ജയിലിൽ സൗകര്യമുണ്ട്, എല്ലാത്തിനും പണം നൽകണം കൂടാതെ ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നും ഗോവിന്ദചാമി വ്യക്തമാക്കിയിട്ടുണ്ട്.
കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു. മരണ സംഖ്യ 32 ആയി ഉയർന്നു. സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. അതോടൊപ്പം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് പോകരുതെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 26, ശനിയാഴ്ച
◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ◾https://dailynewslive.in/ പലസ്തീന്‍ വിഷയത്തിലെ പ്രതിഷേധത്തിന് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചാല്‍ പോരെയെന്നാണ് കോടതി […]
