ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90സ് കിഡ്‌സി’ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതത്തില്‍ ശ്രെയാ രാഘവ് ആലപിച്ച ‘പൂത കഥ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മുത്തശ്ശിക്കഥയെ അനുസ്മരിപ്പിക്കുന്ന മനോഹര ഗാനമാണ് ‘പൂത കഥ’. മണികണ്ഠന്‍ അയ്യപ്പ തന്നെയാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത ”പല്ലൊട്ടി 90 ‘ െകിഡ്‌സ്” ഒക്ടോബര്‍ 25 നാണ് പുറത്തിറങ്ങുന്നത്. മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍, അബു വളയംകുളം എന്നിവരും വേഷമിടുന്നു. സംവിധായകന്‍ ജിതിന്‍ രാജിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസന്‍ ആണ്. സുഹൈല്‍ കോയയുടെതാണ് വരികള്‍.