◾https://dailynewslive.in/ കേരളത്തിലേത് നാണംകെട്ട പൊലീസ് സേനയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഒരു ക്രിമിനലിനോടുപോലും കാണിക്കാത്ത വിധത്തിലുള്ള ക്രൂരമര്‍ദനമാണ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനേറ്റതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മര്‍ദിച്ചിട്ടും മര്‍ദിച്ചിട്ടും മതിവരാതെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. കള്ളക്കേസിലാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇതില്‍ ഉള്‍പ്പെട്ട പൊലീസുകാരെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് കവചം ഒരുക്കി പൊലീസ്. പ്രതികളായ പൊലീസുകാര്‍ക്ക് രക്ഷപെടാന്‍ പഴുതേറെയിട്ടാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
◾https://dailynewslive.in/ തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കസ്റ്റഡി മര്‍ദ്ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് മര്‍ദ്ദനമേറ്റ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മര്‍ദിച്ചെന്നും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു.
◾https://dailynewslive.in/ തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയില്‍ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറയുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പൊലീസുകാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
◾
◾https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
◾https://dailynewslive.in/ കേരളം സമഗ്രമായ നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അര്‍ബന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 12, 13 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ‘Aspiring Cities, Thriving Communities’ എന്ന ആശയത്തിലൂന്നി നടക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചി ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദര്‍ശനം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍ നടക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. നാളെ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപ്പാച്ചിലാണ് നാടും നഗരവും. കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
◾https://dailynewslive.in/ ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്റില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലീസ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
◾https://dailynewslive.in/ നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ സംസ്ഥാന സര്‍വകലാശാലകളില്‍ കേരള സര്‍വകലാശാല അഞ്ചാം സ്ഥാനത്ത്. ബംഗാളിലെ ജാവേദ് പൂര്‍ സര്‍വകലാശാലയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. കേരളത്തിലെ കുസാറ്റ് ആറാം സ്ഥാനത്താണ്. എഞ്ചീനിയറിംഗ് രംഗത്ത് രാജ്യത്തെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം റാങ്ക് ഐഐടി മദ്രാസിനാണ്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. കേസന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും പരിഷ്‌കരണ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത അധ്യായന വര്‍ഷം ക്ലാസില്‍ ഹാജര്‍ എടുക്കുമ്പോള്‍ ആദ്യം പെണ്‍കുട്ടികളുടെ പേര് വിളിക്കണം. പുതിയ പരിഷ്‌കാരം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായി മന്ത്രി പറഞ്ഞു. ഉത്രാട ദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ശിവന്‍കുട്ടിയും കുട്ട്യോളും എന്ന പരിപാടിയിലായിരുന്നു പുതിയ നിര്‍ദ്ദേശത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
◾https://dailynewslive.in/ കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലുള്ള എടക്കാട് സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്ന് മാസങ്ങളായിട്ടും തട്ടിപ്പിനിരകളായവര്‍ക്ക് പണം തിരികെ നല്‍കാനോ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനോ നടപടിയില്ല. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും വ്യാജ വായ്പകളെടുത്തും സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ജിഎസ്ടി ഇളവിന്റെ ഗുണം എല്ലാവര്‍ക്കും ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കണമെന്നും കമ്പനികള്‍ വില കൂട്ടരുതെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച നടന്നില്ലെന്നും കേന്ദ്രം അക്കാര്യം ഗൗരവമായി എടുത്തില്ലെന്നും ധനമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾https://dailynewslive.in/ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവിയുടെ അഭാവവും പ്രവര്‍ത്തനരഹിതവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെടലുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു. 2020ല്‍ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു.
◾https://dailynewslive.in/ രണ്ട് മലയാളികള്‍ അടക്കം അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയില്‍. ദില്ലി പൊലീസ് ക്രൈംബ്രാഞ്ചാണ് മലയാളികള്‍ അടക്കം ആറ് പേരെ പിടികൂടിയത്. പാലക്കാട് സ്വദേശി സുജിന്‍, കണ്ണൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. അറസ്റ്റിലായവരില്‍ നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. കേരളം അടക്കം തെക്കേന്ത്യയിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനികളാണ് പിടിയിലായത്. 21 കോടി രൂപയുടെ ലഹരിയാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.
◾https://dailynewslive.in/ ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ വന്‍തോതില്‍ നികുതി ഇളവ് പ്രഖ്യാപിച്ചത് നിക്ഷേപകരെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. സെന്‍സെക്സ് 600 പോയന്റിലേറെ മുന്നേറ്റം നടത്തി. നിഫ്റ്റി 24,910 ത്തിലെത്തി.
◾https://dailynewslive.in/ ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ ബലാത്സംഗക്കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് രണ്ടാം വാരം ഡല്‍ഹിയില്‍ നടന്ന ഒരു ഹൗസ് പാര്‍ട്ടിക്കിടെ ശുചിമുറിയില്‍ വെച്ച് .ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി.
◾https://dailynewslive.in/ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. ജിഎസ്ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാന്‍ എട്ടുവര്‍ഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും ചിദംബരം ചോദ്യം ചെയ്തു.
◾https://dailynewslive.in/ ഝാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന് ഏറ്റുമുട്ടലുണ്ടായത്.
◾https://dailynewslive.in/ തായ്ലന്റ് പ്രധാനമന്ത്രിയെ കോടതി നീക്കി. തെരഞ്ഞെടുപ്പിന് ശേഷം തക്സിന്‍ ഷിനാവത്രയുടെ പാര്‍ട്ടിക്ക് ഇത് രണ്ടാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനമാണ് നഷ്ടമാവുന്നത്.നിലവിലെ പ്രസിഡന്റിനെ കോടതി പുറത്താക്കിയപ്പോള്‍ പുതിയൊരു ആളെ പോലും ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനില്ലാത്ത അവസ്ഥയിലാണ് തായ്ലന്റിലെ ഫ്യൂയ് തായ് പാര്‍ട്ടി.
◾https://dailynewslive.in/ താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയോടും ചൈനയോടും നിങ്ങള്‍ അങ്ങനെ സംസാരിക്കരുതെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പുടിന്‍ പറഞ്ഞു. രണ്ട് ഏഷ്യന്‍ ശക്തികളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള തന്ത്രമായാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ പോര്‍ച്ചുഗലിലെ ലിസ്ബണിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഗ്ലോറിയ റെയില്‍വേ ട്രാം അപകടത്തില്‍പ്പെട്ടു. 15 പേര്‍ കൊല്ലപ്പെട്ടു. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 18ലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അഞ്ച് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ട്രാം പാളം തെറ്റിയാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ റഷ്യയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകനോട് ട്രംപ് രോഷം പ്രകടിപ്പിച്ചത്.
◾https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറില്‍ നിക്ഷേപത്തിനൊരുങ്ങി യു.എസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനം. വാര്‍ബര്‍ഗ് പിന്‍കസ് ആണ് കാന്‍ഡിയറിന്റെ 10 ശതമാനം ഓഹരികള്‍ വാങ്ങാനെത്തുന്നത്. 800-850 കോടി രൂപയ്ക്കാകും ഇടപാടെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ 2024 വരെ കല്യാണ്‍ ജുവലേഴ്‌സില്‍ നിക്ഷേപം ഉണ്ടായിരുന്ന ഇക്വിറ്റി കമ്പനിയാണ് വാര്‍ബര്‍ഗ്. കഴിഞ്ഞ 18 മാസത്തിനിടയ്ക്ക് 70 കാന്‍ഡിയര്‍ ഷോറൂമുകളാണ് തുറന്നത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 66 കോടി രൂപയാണ് കാര്‍ഡിയറില്‍ നിന്നുള്ള വരുമാനം. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 67 ശതമാനം വര്‍ധന. അതേസമയം, കൂടുതല്‍ ഷോറൂമുകള്‍ തുറന്നതുമൂലമുള്ള ചെലവ് കൂടിയത് നഷ്ടം 2 കോടി രൂപയില്‍ നിന്ന് 10 കോടിയായി വര്‍ധിക്കാന്‍ ഇടയാക്കി. വാര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കല്യാണ്‍ ജുവലേഴ്‌സിലെ 2.36 ശതമാനം ഓഹരികള്‍ വിറ്റത്. പ്രമോട്ടറായ ടി.എസ് കല്യാണരാമനാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. 2014ല്‍ 1,200 കോടി രൂപയും 2017ല്‍ 500 കോടി രൂപയും വാന്‍ബര്‍ഗ് കല്യാണ്‍ ജുവലേഴ്‌സില്‍ നിക്ഷേപിച്ചിരുന്നു.
◾https://dailynewslive.in/ സ്വകാര്യത ലംഘനത്തില്‍ ഗൂഗ്ളിന് 425 മില്യണ്‍ ഡോളര്‍ പിഴയിട്ട് കോടതി. ട്രാക്കിങ് ഫീച്ചര്‍ ഓഫാക്കിയിട്ടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ച് സ്വകാര്യത ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരത്തിന് ഫെഡറല്‍ ജൂറി ഉത്തരവിട്ടത്. ‘വെബ് ആന്‍ഡ് ആപ്പ് ആക്ടിവിറ്റി’ ക്രമീകരണവുമായി ബന്ധപ്പെട്ട സ്വകാര്യത സുരക്ഷ ഉണ്ടായിരുന്നിട്ടും എട്ട് വര്‍ഷമായി ഗൂഗ്ള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 2020 ജൂലൈയില്‍ ഫയല്‍ ചെയ്ത ക്ലാസ്-ആക്ഷന്‍ കേസിനെ ആസ്പദമാക്കിയാണ് സാന്‍ ഫ്രാന്‍സിസ്‌കോ കോടതി ബുധനാഴ്ച വിധി പറഞ്ഞത്. 31 ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. മൂന്ന് സ്വകാര്യതാ അവകാശവാദങ്ങളില്‍ രണ്ടെണ്ണത്തിലും ഗൂഗ്ളിന് ഉത്തരവാദിത്തമുണ്ടെന്ന് ജൂറി കോടതികള്‍ കണ്ടെത്തി. എന്നാല്‍ കമ്പനി ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതിനാല്‍ ശിക്ഷാ നടപടികളില്‍നിന്ന് കമ്പനിയെ ഒഴിവാക്കിയെന്നും കോടതി പറഞ്ഞു.
◾https://dailynewslive.in/ മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025, ഒക്ടോബര്‍ 10 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ‘മനമോഹിനി ‘ എന്ന് തുടങ്ങുന്ന റൊമാന്റിക് വീഡിയോ സോങ് പുറത്ത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം രമ്യ നമ്പീശനും, അജയ് ജെയിംസനുമാണ്. സുഹൈല്‍ കോയ ആണ് ഗാനരചന. ധ്യാന്‍ ശ്രീനിവാസനും രേവതി പിള്ളയും ചേര്‍ന്നുള്ള ഒരു റൊമാന്റിക് വീഡിയോ സോങ് ആണ് മനമോഹിനി, വ്യത്യസ്തമായ കഥ പറച്ചിലും കോമഡികളും കൊണ്ട് ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങുകയാണ്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും സംവിധായകനുമായ അല്‍ത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.
◾https://dailynewslive.in/ തന്റെ ആദ്യത്തെ ഫെറാറി സ്വന്തമാക്കി ഫഹദ് ഫാസില്‍. ഫെറാറി പുരോസാംഗ്വേ എസ്യുവിയാണ് ഫഫയുടെ ഏറ്റവും പുതിയ കൂട്ടാളി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളുടെ നിരയിലെ ആദ്യത്തേതും നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒരേയൊരു എസ്യുവിയാണ് ഫെറാറി പുറോസാംഗ്വേ. കേരളത്തിലെ ആദ്യത്തെ ഫെറാറി എസ്യുവി മോഡല്‍ എന്ന സവിശേഷതയും അദ്ദേഹത്തിന്റെ പുറോസാംഗ്വേ കൂടുതല്‍ സ്പെഷ്യലാക്കുന്നു. തിളക്കമുള്ള തൂവെള്ള നിറമുള്ള ബിയാന്‍കോ സെര്‍വിനോയുടെ ക്ലാസിക് ഷേഡാണ് ഫഹദ് ഫാസില്‍ തന്റെ എസ്യുവിയ്ക്കായി തിരഞ്ഞെടുത്തത്. ഫെറാറി ഈ ഫാമിലി എസ്യുവിയില്‍ നല്‍കിയിരിക്കുന്നത് 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 725 ബിഎച്പി പവറും 716 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ലംബോര്‍ഗിനി ഉറൂസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉആത എന്നിവയെ വെല്ലുവിളിക്കുന്നതിനാണ് ഫെറാറി പുരോസാംഗ്വേ പുറത്തിറക്കിയത്. ഇതിന്, മറ്റ് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളൊന്നുമില്ലാതെ, 10 കോടി രൂപ എക്സ്-ഷോറൂം വിലയുണ്ട്. ഓണ്‍റോഡ് വില 12 കോടിയും. ഫഹദ് ഫാസില്‍ നിരവധി കസ്റ്റം ഓപ്ഷനുകള്‍ തിരഞ്ഞെടുത്തതിനാല്‍, വില അല്പം കൂടുതലായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
◾https://dailynewslive.in/ അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുള്‍നിവര്‍ത്തുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരുലോകം വായനക്കാരനുമുന്നില്‍ തുറക്കുന്നു. തികച്ചും അസാധാരണമായ ഒരു നോവല്‍. ‘അവളകം’. ഫ്രാന്‍സിസ് നൊറോണ. ഡിസി ബുക്സ്. വില 237 രൂപ.
◾https://dailynewslive.in/ തിരുവോണത്തിന് തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ തന്നെ കഴിക്കണം. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണ്. അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കും. വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയല്‍ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ളവ പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷം ഉണ്ടാക്കുമ്പോള്‍ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്നും ഓര്‍ക്കണം. ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയില്‍ വിളമ്പിയാലും അവ സുരക്ഷിതമായിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂട് തട്ടിയാല്‍ അവ ഉരുകാനും കെമിക്കലുകള്‍ ഉല്‍പാദിപ്പിക്കാനും കാരണമാകും. ഇത് ഭക്ഷണത്തിലൂടെ നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.14, പൗണ്ട് – 118.33, യൂറോ – 102.68, സ്വിസ് ഫ്രാങ്ക് – 109.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.49, ബഹറിന്‍ ദിനാര്‍ – 233.84, കുവൈത്ത് ദിനാര്‍ -288.19, ഒമാനി റിയാല്‍ – 229.24, സൗദി റിയാല്‍ – 23.49, യു.എ.ഇ ദിര്‍ഹം – 23.99, ഖത്തര്‍ റിയാല്‍ – 24.21, കനേഡിയന്‍ ഡോളര്‍ – 63.82.
*എറ്റോഷ നാഷണല്‍ പാര്‍ക്ക്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -45*
നമീബിയയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് എറ്റോഷ നാഷണല്‍ പാര്‍ക്ക്, കൂടാതെ രാജ്യത്തെ സഫാരി ഹൈലൈറ്റും.
വടക്കുപടിഞ്ഞാറന്‍ നമീബിയയില്‍ സ്ഥിതി ചെയ്യുന്ന ഇത്, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വരണ്ട സീസണില്‍ ജലാശയങ്ങള്‍ക്ക് ചുറ്റും ഒത്തുകൂടുന്ന വിവിധ ഇനം മൃഗങ്ങള്‍ക്ക് പേരുകേട്ടതാണ്.
ആനകള്‍, ജിറാഫുകള്‍, സിംഹങ്ങള്‍, വൈല്‍ഡ്ബീസ്റ്റ്, സീബ്രകള്‍, സ്പ്രിംഗ്‌ബോക്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൃഗങ്ങള്‍. ചില ക്യാമ്പുകളില്‍ രാത്രിയില്‍ വെള്ളപ്പൊക്കമുള്ള വെള്ളക്കെട്ടുകളിലേക്ക് വന്യജീവികള്‍ വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.വിശാലമായ എറ്റോഷ ഉപ്പുപാടം, തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ്. ആഫ്രിക്കയിലെ ചില പ്രശസ്തമായ വന്യജീവികളെ കാണാന്‍ നിങ്ങള്‍ നമീബിയയിലേക്ക് വരികയാണെങ്കില്‍, നമീബിയയില്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എറ്റോഷ.കറുത്ത കാണ്ടാമൃഗം പോലുള്ള വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇനം സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവ ഈ പ്രദേശത്തുണ്ട് .ദേശീയോദ്യാനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭൂമിശാസ്ത്ര സവിശേഷതകളാണ് ഉപ്പുവെള്ള കലവറകള്‍.എറ്റോഷ ദേശീയോദ്യാനത്തില്‍ ഒരു സാവന്ന മരുഭൂമി കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വാര്‍ഷിക ശരാശരി താപനില 24 °C (75 °F) ആണ്.എല്ലാത്തരം സഞ്ചാരികള്‍ക്കും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ നമീബിയയില്‍ നിറഞ്ഞിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്, ഫിഷ് റിവര്‍ കാന്യോണിലൂടെ കാല്‍നടയാത്ര നടത്തുകയോ അനന്തമായ മണല്‍ക്കൂനകളിലൂടെ ക്വാഡ് ബൈക്കിംഗ് നടത്തുകയോ ചെയ്യാം.ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുകളില്‍ ഒന്നായ ഇവിടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും ഉണ്ട് – ഇവയെല്ലാം വിനോദസഞ്ചാരികള്‍ക്ക് സ്വാഗതാര്‍ഹവും തുറന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*