yt cover 45

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളത്തില്‍ 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗണ്‍സില്‍ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിര്‍പ്പ് മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങള്‍ ആണ് എതിര്‍പ്പ് അറിയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത് അസാധരണം എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ കോണ്‍ഗ്രസിന്റെ അഭിപ്രായം എന്‍എസ്എസ് പറയണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അതുപോലെ എന്‍എസ്എസിന്റെ അഭിപ്രായം അതേപടി പറയാന്‍ അവര്‍ കോണ്‍ഗ്രസിനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് നിലപാട് എടുക്കുന്നത് രാഷ്ട്രീയ കാഴ്ചപാടിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുപോലെ തന്നെയാണ് എന്‍എസ്എസും. അവരുടെ നിലപാടുകളെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

https://dailynewslive.in/ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി ടി.ജെ. ഐസക്കിനെ തിരഞ്ഞെടുത്തു. തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. എഐസിസി നേരിട്ട് സ്ഥിരം അധ്യക്ഷനെ പ്രഖ്യാപിക്കുകയായിരുന്നു.കല്പറ്റ നഗരസഭയുടെചെയര്‍മാനാണ് ടി.ജെ. ഐസക്.. വയനാട് ഡിസിസിയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍.ഡി. അപ്പച്ചന്‍ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനായി ടി.ജെ. ഐസകിനെ നിയമിച്ചത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഷാഫി പറമ്പില്‍ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണമെന്നും ഷാഫിയുടെ പരാതിയില്‍ കേസെടുക്കണമെന്നും ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/

ലൈംഗിക ആരോപണ വിവാദത്തില്‍ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ഷാഫി പറമ്പില്‍ നിയമപരമായി പോകട്ടെയെന്നും നേരിടാന്‍ സിപിഎം തയ്യാറെന്നും സുരേഷ് ബാബു പറഞ്ഞു. ഷാഫി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും ഷാഫി തന്നെ അത് ഏറ്റെടുക്കുകയും ചെയ്തുവെന്നും കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാല്‍ എന്തിനാണ് ഷാഫി തോളില്‍ ചെളി ഉണ്ടോയെന്ന് നോക്കുന്നതെന്നും പറയേണ്ടത് പറയാന്‍ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞതെന്നും തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തു വിടുകയും ചെയ്യുമെന്ന് ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ എയിംസ് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ സിപിഎം. സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സുരേഷ് ഗോപി പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തില്‍ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. എയിംസ് കേരളത്തില്‍ എവിടെ വന്നാലും സ്വാഗതാര്‍ഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ട് മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിര നിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തില്‍ വരുക. ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുകയാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാര്‍ത്ഥത്തില്‍ അവരുടെ മനസ്സില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെന്നും രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമാണെന്നും കോഴിക്കോട് നവരാത്രി സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.

https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന സംശയത്തില്‍ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാള്‍ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതം തന്നെ ആണ് മരണകരണമെന്ന് റീ പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

https://dailynewslive.in/ സംസ്ഥാന ഐപിഎസില്‍ വീണ്ടും അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്സില്‍ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിന്‍ അഗര്‍വാളാണ് പുതിയ ഫയര്‍ഫോഴ്സ് മേധാവി. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര്‍ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.

https://dailynewslive.in/ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര വേദിയിലെ മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികള്‍ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാര്‍ഡുകള്‍ മന്ത്രി പ്രഖ്യാപിച്ചു. നടി ഷീല, ഗായിക പി കെ മേദിനി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

https://dailynewslive.in/ ഓപ്പറേഷന്‍ നുംഖോറില്‍ നടന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി. രേഖകള്‍ ഹാജരാക്കാനാണ് അമിത് ചക്കാലക്കല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗ്ാരേജില്‍ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്. അറ്റകുറ്റപ്പണികള്‍ക്കാണ് വാഹനങ്ങള്‍ ഗാരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്.

https://dailynewslive.in/ സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടില്‍ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈന്‍ നല്‍കിയ കേസിനെ കുറിച്ച് ഷാജഹാന്‍ പുതിയ വീഡിയോയില്‍ അധിക്ഷേ പരാമര്‍ശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്റെ അറസ്റ്റ്.

https://dailynewslive.in/ സംസ്ഥാനവ്യാപക ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാര്‍ട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് രാജാജി നഗറില്‍ ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാളാഘോഷം നടത്തിയ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. യുവതിയടക്കം കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് യുവാക്കള്‍ പൊലീസ് ആസ്ഥാനത്തെ കാന്റീന് സമീപമെത്തിയത്.

https://dailynewslive.in/ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ, ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് സങ്കീര്‍ണമെന്ന് ആരോഗ്യവിദഗ്ധര്‍. സുമയ്യയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേര്‍ന്ന വയര്‍ പുറത്തെടുക്കുന്നത് അപകടരമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം യുവതിയെയും കുടുംബത്തെയും ബോധ്യപ്പെടുത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് സുമയ്യയുടെ ചികിത്സാരേഖകള്‍ വിശദമായി പരിശോധിച്ച് നിഗമനത്തിലേക്ക് എത്തിയത്.

https://dailynewslive.in/ സമസ്തയില്‍ വീണ്ടും ലീഗ് അനുകൂലികള്‍ക്കെതിരെ നീക്കം. പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതുബയിനില്‍ നിന്ന് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു. നാസര്‍ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജി. ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചു കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.

https://dailynewslive.in/ ബെംഗളുരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാമ്പസ് തുറന്നുനല്‍കണമെന്നുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യര്‍ഥന നിരസിച്ച് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി. അതേസമയം പിന്തുണ തേടിയുള്ള സിദ്ധരാമയ്യയുടെ അഭ്യര്‍ത്ഥനയെ അസിം പ്രേംജി അഭിനന്ദിക്കുകയും വിഷയത്തിന്റെ ഗൗരവം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, സര്‍ജാപ്പുരിലെ ക്യാമ്പസ് പ്രത്യേക സാമ്പത്തികമേഖല ആണെന്നും ആഗോള സേവന പ്രതിബദ്ധത കാരണം കര്‍ശനമായ പ്രവേശന നിയന്ത്രണ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സോനം വാങ് ചുക്കിന്റെ എന്‍ജിഒയുടെ എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്രം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയാണ് നടപടി. സോനം വാങ് ചുക് നേതൃത്വം നല്‍കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു.

https://dailynewslive.in/ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ ചൈതന്യാനന്ദയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറില്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാര്‍ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെണ്‍കുട്ടികളുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നലെ പുറത്തുവന്നു. പ്രതി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ റൂമില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി

https://dailynewslive.in/ രാജസ്ഥാനിലെ ബന്‍സ്വരയില്‍ നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്നലെ തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ലിമിറ്റഡിന്റെ മഹി ബന്‍സ്വര രാജസ്ഥാന്‍ ആണവ വൈദ്യുത പദ്ധതിയാണ് ഇതില്‍ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

https://dailynewslive.in/ ബിഹാറിലെയടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുത്ത് ഒരുക്കം തുടങ്ങി ബി ജെ പി. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബി ജെ പി അധ്യക്ഷനുമായ സി ആര്‍. പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനും ബി ജെ പി ചുമതല നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് അവാര്‍ഡ് നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ സി ഭായ് ജഗ്താപ് ആണ് ആരോപണം ഉന്നയിച്ചത്. അവാര്‍ഡില്‍ മോദി കൃത്രിമത്വം കാണിക്കുകയാണെന്നും ഇത്രയും കാലത്തിനിടയില്‍ ഷാരൂഖാനെ ആദരിച്ചില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

https://dailynewslive.in/ റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രംഗത്ത്. ടെലിവിഷന്‍ ചാനലായ ആക്സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വിവരിച്ചു.

https://dailynewslive.in/ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

https://dailynewslive.in/ യുകെയുടെ തലസ്ഥാനമായ ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. യുഎസ് പ്രസിഡന്റ് വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്ന ആളാണെന്നും സാദിഖ് ഖാന്‍ വിശേഷിപ്പിച്ചു.

https://dailynewslive.in/ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്. റഷ്യയില്‍നിന്നൊഴികെ ലോകത്തെ ഏതു രാജ്യത്തുനിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാവുന്നതാണെന്നും ന്യൂയോര്‍ക്കില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ശിക്ഷിക്കാന്‍ യു.എസിന് ഉദ്ദേശ്യമില്ലെന്നും ഏതുവിധേനയും യുക്രൈനിലെ യുദ്ധം തീര്‍ക്കുക മാത്രമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യമെന്നും ക്രിസ് പറഞ്ഞു.

https://dailynewslive.in/ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയുണ്ടായ ഹസ്തദാനവിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കളി കളിയുടെ സ്പിരിറ്റില്‍ത്തന്നെ എടുക്കണമെന്നും അതിലേക്ക് രാഷ്ട്രീയവും സൈനികനീക്കങ്ങളും ഉള്‍പ്പെടുത്തരുതെന്നും കളിക്കാന്‍ ഒരിക്കല്‍ തീരുമാനിച്ചാല്‍ അത് വിജയിക്കാനുള്ള മത്സരമായിമാത്രം കാണണമെന്നും ശശി തരൂര്‍ പറഞ്ഞു. പാകിസ്താനെതിരേ ശക്തമായനിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍, ഇന്ത്യന്‍ ടീം പാകിസ്താനുമായി കളിക്കാന്‍പാടില്ലായിരുന്നുവെന്നും പക്ഷേ, അവരുമായി നമ്മള്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ കളിയുടെ സ്പിരിറ്റില്‍ത്തന്നെ കളിക്കണമെന്നും താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍. ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇത്തവമത്തെ ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍.

https://dailynewslive.in/ ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ-കൊമേഴ്‌സ് മേഖല. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, എസി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നികുതി സ്ലാബുകള്‍ കുറയ്ക്കുന്നതിലൂടെ കുടംബങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില കൂടുതല്‍ താങ്ങാവുന്നതായാണ് വില്‍പ്പന കൂടുന്നതിനുളള കാരണങ്ങളിലൊന്ന്. പ്രീമിയം വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ഉത്സവകാല വില്‍പ്പന സെപ്റ്റംബര്‍ 22 നാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ദിവസം കൊണ്ട് നാല് മുതല്‍ അഞ്ച് മടങ്ങ് വരെയാണ് വില്‍പ്പനയില്‍ വര്‍ധനയുളളത്. ഉത്സവകാല വില്‍പ്പനയിലെ ഏറ്റവും പ്രിയങ്കരമായ ഉല്‍പ്പന്നം സ്മാര്‍ട്ട്‌ഫോണുകളാണ്. അഞ്ചില്‍ ഒരാള്‍ എന്ന വീതം നിലയില്‍ ഫ്ലിപ്കാര്‍ട്ടിന്റെ ഡോര്‍സ്റ്റെപ്പ് എക്സ്ചേഞ്ച് പ്രോഗ്രാം തിരഞ്ഞെടുക്കുന്നുണ്ട്. 30 മിനിറ്റിനുള്ളില്‍ സേവനം പൂര്‍ത്തിയാക്കുന്ന ഓഫറാണ് ഡോര്‍സ്റ്റെപ്പ് പ്രോഗ്രാം. ഐഫോണ്‍ 16 ആണ് ഫ്ലിപ്കാര്‍ട്ട് മിനിറ്റ്സിലെ ഏര്‍ലി ആക്‌സസ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമായി ഇതിനകം ഉയര്‍ന്നു വന്നത്.

https://dailynewslive.in/ പൃഥ്വിരാജ് സുകുമാരന്റെ പുതിയ ബോളിവുഡ് ചിത്രമായ ‘ദായ്റ’യുടെ ചിത്രീകരണം തുടങ്ങി. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം സംസാരിക്കുന്നു. ജംഗ്ലീ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം ഡ്രാമയാണ്. റാസി, തല്‍വാര്‍, ബദായി ദോ തുടങ്ങിയ മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്‌ചേഴ്‌സും ഡോ. ജയന്തിലാല്‍ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നത്. മേഘ്‌നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ.

https://dailynewslive.in/ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 12ന് തിയറ്ററുകളിലെത്തുമെന്ന് രജനികാന്ത്. ‘ജയിലര്‍ 2’ സിനിമയുടെ ചിത്രീകരണം ഭംഗിയായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ 2023ല്‍ ആയിരുന്നു ‘ജയിലര്‍’ റിലീസ് ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം വാരിയത്. തമിഴ് സിനിമയില്‍ ആയിരം കോടി കടക്കാന്‍ സാധ്യതയുള്ള സിനിമ കൂടിയാണ് ‘ജയിലര്‍ 2’. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. സുരാജ് വെഞ്ഞാറമ്മൂട് ആകും വില്ലനായി എത്തുക.

https://dailynewslive.in/ ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്‌സ് ഇന്ത്യ ക്യാമ്പയിന്‍ ഗംഭീര തുടക്കം. ഫ്‌ളാഷ് സെയില്‍ മാതൃകയിലുള്ള ആദ്യ ദിവസത്തെ ഒല മുഹൂര്‍ത്ത് മഹോത്സവ് അഞ്ചു മിനുറ്റുകൊണ്ട് അവസാനിച്ചുവെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. 49,999 രൂപ മുതല്‍ ഒല ഇലക്ട്രിക്ക് വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് മുഹൂര്‍ത്ത് മഹോത്സവ് വഴി ലഭിക്കുന്നത്. ഒമ്പതു ദിവസങ്ങളിലായുള്ള മുഹൂര്‍ത്ത് മഹോത്സവില്‍ ആദ്യ ദിവസത്തെ വില്‍പനയാണ് പൂര്‍ത്തിയായത്. വരുന്ന എട്ടു ദിവസങ്ങളിലും നിശ്ചിത സമയങ്ങളില്‍ മുഹൂര്‍ത്ത് മഹോത്സവ് നടക്കുമെന്ന് ഒല അറിയിച്ചിട്ടുണ്ട്. ഓരോ ദിവസത്തേയും മുഹൂര്‍ത്ത് മഹോത്സവിന്റെ സമയം ഒല ഇലക്ട്രിക്കിന്റെ വെബ് സൈറ്റില്‍ നല്‍കും. ഇതിന്റെ ലിങ്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ലഭ്യമാക്കും. നാല് മോഡലുകളാണ് ഒല ഇലക്ട്രിക്ക് മുഹൂര്‍ത്ത് മഹോത്സവിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. വിലക്കുറവു തന്നെയാണ് ഒല മുഹൂര്‍ത്ത് മഹോത്സവിലേക്ക് ആളെക്കൂട്ടുന്ന പ്രധാന കാര്യം. രണ്ട് മോഡലുകള്‍ 49,999 രൂപക്കാണ് ഒല ഈ ഓഫറിലൂടെ നല്‍കുക. മൂന്നാം തലമുറ ഒല എസ്1 എക്‌സും റോഡ്സ്റ്റര്‍ എക്‌സുമാണ് 49,999 രൂപക്ക് ലഭിക്കുക.

https://dailynewslive.in/ ‘ഒരു നിമിഷത്തെ തീരുമാനമായിരിക്കും ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. ആ തീരുമാനമായിരിക്കും ലോകം നമ്മളെ എങ്ങനെ കാണണം എന്ന് വിധി എഴുതുന്നത്.” എല്ലാവരിലുമുള്ള കഥ, തെറ്റുകള്‍ ചെയ്ത് ശരികള്‍ കണ്ടെത്തിയവരുടെ കഥ… ‘ഓട്ടപ്പന്തയം’. മൂന്നാം പതിപ്പ്. അഭിജിത് പ്രകാശ്. മാന്‍കാന്‍ഡ് ലിറ്ററേച്ചര്‍. വില 237 രൂപ.

https://dailynewslive.in/ അകാലനരയ്ക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതല്‍ സമ്മര്‍ദം പോലുള്ള കാരണങ്ങള്‍ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. മുടിക്ക് കറുത്ത നിറം നല്‍കുന്ന മെലാനിന്‍ എന്ന പെഗ്മെന്റേഷന്‍ ആണ് അകാല നരയിലേക്ക് നയക്കുന്നത്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും വായു മലിനീകരണവും പുകവലിയും മാനസിക സമ്മര്‍ദവും ജനികവുമൊക്കെ മെലാനിന്റെ അളവിനെ സ്വാധീനിക്കാം. ഇതു കൂടാതെ കെമിക്കല്‍ ഹെയര്‍ ഡൈ, പോഷകാഹാര കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, കോപ്പര്‍, സിങ്ക്), ഹൈപ്പോതൈറോയ്ഡിസം പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പോലുള്ള അവസ്ഥകളും അകാലനരയ്ക്ക് കാരണമാകാം. സ്ഥിരമായി പുകവലിക്കുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദം ത്വരിതപ്പെടുത്തുകയും മെലാനിന്‍ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരാം. ബി12 അടങ്ങിയ മത്സ്യം, മുട്ട അല്ലെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ പോലുള്ള ഭക്ഷണങ്ങളും ഫോളേറ്റിനായി ചീര, കാലെ പോലുള്ള ഇലക്കറികള്‍ അല്ലെങ്കില്‍ കടല പോലുള്ള പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ആന്റിഓക്സിഡന്റുകള്‍ സമൃദ്ധമായ ബെറിപ്പഴങ്ങള്‍, നട്സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്ന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് മുടിയുടെ ആരോഗ്യ നശിപ്പിക്കാതെ സംരക്ഷിക്കും. മാനസിക സമ്മര്‍ദം അകാലനരയെ ത്വരിതപ്പെടുത്തും. സമ്മര്‍ദം കുറയ്ക്കുന്നതിന് ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. സമ്മര്‍ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യാം.

*ശുഭദിനം*

*കവിത കണ്ണന്‍*

താനൊരു വലിയ പണ്ഡിതനാണെന്നാണ് അയാളുടെ വിചാരം. ഒരു ദിവസം വിളക്കുകൊളുത്തിവെച്ച് അയാള്‍ പുസ്തകം വായിക്കുകയായിരുന്നു. താടിയുളളവരെല്ലാം വിഡ്ഢികളാണെന്ന അതിലെ ഒരു വരിവായിച്ച് അയാള്‍ക്ക് വിഷമം തോന്നി. തന്റെ താടിയുടെ കുറച്ച് ഭാഗം കരിച്ചുകളയാന്‍ അയാള്‍ തീരുമാനിച്ചു. വിളക്കിന്റെ നാളത്തിലേക്ക് താടിയുടെ അടിഭാഗം നീട്ടിക്കാണിച്ചു. തീ ആളി അയാളുടെ താടിയും മീശയും മുഴുവന്‍ കരിഞ്ഞു. അപ്പോള്‍ അയാള്‍ ആ പുസ്തകത്തില്‍ വായിച്ചത് ഓര്‍ത്തു. എന്നിട്ട് ആത്മഗതമായി ഇങ്ങനെ പറഞ്ഞു. ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് എത്ര ശരിയാണ്. അടിസ്ഥാനരഹിതമെന്ന് ഉറപ്പുളള കാര്യങ്ങളുടെ ആധികാരികത അന്വേഷിക്കാന്‍ നടക്കുന്നവര്‍ ആസ്ഥാനമണ്ടന്മാര്‍ തന്നെയാണ്. എല്ലാ സംശയങ്ങളുടെ പിന്നാലെയും പോകേണ്ടതില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതില്ല. അന്വേഷിക്കാന്‍ പഠിക്കുന്നത് മാത്രമല്ല, അവഗണിക്കാന്‍ പഠിക്കുന്നതും അറിവ് തന്നെയാണ്. സാമാന്യയുക്തിക്ക് നിരക്കാത്തവയെ അവഗണിക്കണം. അനാവശ്യവിമര്‍ശനങ്ങളെ തള്ളിക്കളയണം. അറിവില്ലാത്തവരുടെ വാക്കുകള്‍ തിരസ്‌കരിക്കണം. അനാരോഗ്യകരമായ അന്വേഷണങ്ങളുടെ അവസാനം എപ്പോഴും ഒന്നുകില്‍ അപകടകരമോ, അല്ലെങ്കില്‍ അവഹേളനമോ ആയിരിക്കും. അതിനാല്‍ നമുക്ക് അവഗണിക്കാനും പഠിക്കാം -ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *