◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
◾https://dailynewslive.in/ ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗും പ്രതികരിച്ചു.പാക്കിസ്ഥാന്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന പൂര്‍ണമായും സജ്ജമാണെന്നും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി.
*കാനഡാ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂപ്രദേശമുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതല്‍ കടല്‍ത്തീരവുമുള്ള വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വികസിത പശ്ചാത്യ രാജ്യമായ കാനഡയിലേക്ക് 10 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കുമെന്നാണ് കരുതുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രതിരോധ സേനകളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇത് അഭിമാന നിമിഷമെന്ന് പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ യോഗത്തില്‍ മന്ത്രിമാര്‍ അഭിനന്ദിച്ചു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നത തല യോഗം അവസാനിച്ചു. രാവിലെ 11ന് ആരംഭിച്ച യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ണായക യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് മുമ്പായി പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ ആക്രമണത്തിന്റെ വിവരം അറിയിച്ചു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങളടക്കം ഉന്നത തല യോഗം വിലയിരുത്തിയതായെന്ന് വിവരം. പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തിയിലെ പ്രകോപനം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചുകൊണ്ട് യോഗത്തില്‍ പ്രമേയം പാസാക്കിയെന്നുമാണ് വിവരം.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഇന്ത്യന്‍ തിരിച്ചടിയുടെ ഭാഗമായി ഭീകരന്‍ മസൂദ് അസ്ഹറിന് ഉണ്ടായത് കനത്ത ആഘാതം. ഭീകരകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തില്‍ മസൂദ് അസ്ഹറിന്റെ പ്രതികരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹര്‍ പ്രസ്താവനയിറക്കി.
◾https://dailynewslive.in/ പാകിസ്ഥാന് നല്‍കിയ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ സേനാവിഭാഗങ്ങളിലെയും അവധി റദ്ദാക്കി സൈനികരോട് തിരിച്ചെത്താന്‍ കേന്ദ്രം നിര്‍ദേശിച്ചു. സുരക്ഷാകാര്യങ്ങളില്‍ പഴുതടച്ച നടപടിയെടുക്കാന്‍ അമിത് ഷാ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ പറഞ്ഞ പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്, ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി. ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്നാണ് ഇതിലൂടെ ക്വാജ ആസിഫ് വ്യക്തമാക്കുന്നത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
◾
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ മര്‍കസ് സുബ്ഹാനല്ല, മര്‍കസ് ത്വയ്ബ, സര്‍ജാല്‍/തെഹ്‌റ കലാന്‍, മഹ്‌മൂന ജൂയ, മര്‍കസ് അഹ്‌ലെ ഹദീസ്, മര്‍കസ് അബ്ബാസ്, മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഷവായ് നല്ലാഹ്, മര്‍കസ് സൈദിനാ ബിലാല്‍ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. സിന്ദൂരം തുടച്ചു നീക്കിയവര്‍ക്കുള്ള ചുട്ട മറുപടിക്ക് പേരിട്ടത് രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ് എന്നതും ഇവിടെ വളരെ പ്രധാനമാണ്.
◾https://dailynewslive.in/ പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു. മെയ് 13 മുതല്‍ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനമാണ് മാറ്റിവെച്ചത്.
◾https://dailynewslive.in/ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗര്‍, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് വരാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വീസുകള്‍ റദ്ദാക്കിയത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയിലെ ഏഴിടങ്ങളില്‍ ഇന്ത്യ-പാക് സേനകള്‍ തമ്മില്‍ കനത്ത വെടിവയ്പ്പ്. അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ പാക്ക് ഷെല്ലിങ്ങില്‍ 7 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികരെ വധിച്ചു.
◾https://dailynewslive.in/ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടക്കം മാത്രമാണെന്നും ഭീകരര്‍ക്കെതിരായ നടപടി ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി പറഞ്ഞു. ഭീകരര്‍ക്കെതിരായ ഏതു നടപടിക്കും രാജ്യം ഒറ്റക്കെട്ടാണെന്നും അതിനാല്‍ ഭീകരതക്കെതിരായ ഏതു നീക്കത്തിനും കേന്ദ്രത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം, ജയ്ഹിന്ദ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും ധീരരായ സൈനികര്‍ സംരക്ഷിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. വെല്ലുവിളികള്‍ നേരിടാന്‍ സൈനികര്‍ക്ക് ക്ഷമയും ധൈര്യവും ദൈവം നല്‍കട്ടെ എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും എക്‌സില്‍ കുറിച്ചു. താനും ഇതാണ് ആഗ്രഹിച്ചതെന്നും അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാന്‍ കഴിയില്ല എന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ ആര്‍മി രാജ്യത്തിന് അഭിമാനമാണെന്നും ജീവന്‍ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും എയര്‍ ഫോഴ്‌സിലെയും ബിഎസ്എഫിലെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ടെന്നും നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചു.
◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നും തുടര്‍സംഘര്‍ഷ സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതല്‍ നടപടികളിലേക്ക് കടക്കരുതെന്നും യുഎഇ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
◾https://dailynewslive.in/ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ആലപ്പുഴ ജില്ലയില്‍ 445.72 കോടി രൂപ ചെലവില്‍ 24 പാലങ്ങള്‍ നിര്‍മ്മിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പുറമെ എസി റോഡിന്റെ 90% പ്രവൃത്തി പൂര്‍ത്തിയാക്കി, രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ കേരളം ആഘോഷ പരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. 180 ദിവസത്തേക്കാണ് നടപടി. ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്. ആറ് മാസത്തേക്ക് കൂടി പ്രശാന്ത് സര്‍വീസിന് പുറത്തിരിക്കേണ്ടി വരും. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ സമ്മേളനം, GLEX 2025 ല്‍ സന്ദേശം കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ വീഡിയോ സന്ദേശമാണ് ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. റോക്കറ്റുകള്‍ ഇന്ത്യന്‍ സ്വപ്നങ്ങളെ കൂടിയാണ് വഹിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ നിലയം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന ശുഭവാര്‍ത്തയും മോദി പങ്കുവെച്ചു.
◾https://dailynewslive.in/ കുവൈത്തിലെ പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ സ്‌കൂള്‍ ജീവനക്കാരില്‍ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികാരികള്‍ക്ക് സര്‍ക്കാര്‍ ഒരു പൊതു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഈ മാസം തുടക്കത്തിലെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ ഇന്നലെ മുതലാണ് സ്വര്‍ണം വീണ്ടും ഉയര്‍ച്ചയുടെ സൂചനകള്‍ നല്കിയത്. ഇന്നലെ പവന് 2,000 രൂപ കൂടിയപ്പോള്‍ ഇന്നത്തെ വര്‍ധന 400 രൂപ. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,455 രൂപയാണ്. വെള്ളിവില 108 രൂപയും. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോയാല്‍ സ്വര്‍ണവില വീണ്ടും കുതിക്കും. അടുത്തിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം നടന്നപ്പോള്‍ സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തില്‍ പെട്ടെന്ന് പ്രതിഫലിക്കും.
◾https://dailynewslive.in/ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോഡിംഗ് ടൂളായ വിന്‍ഡ്‌സര്‍ഫിനെ ചാറ്റ് ജി.പി.ടി സ്ഥാപകരായ ഓപ്പണ്‍ എ.ഐ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ബില്യന്‍ ഡോളറിനാണ് (ഏകദേശം 25,000 കോടി രൂപ) ഇടപാട് നടന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ എ.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ വംശജനായ വരുണ്‍ മോഹനും ഡഗ്ലസ് ചെനും ചേര്‍ന്ന് 2021ല്‍ സ്ഥാപിച്ച എ.ഐ സോഫ്‌റ്റ്വെയര്‍ കോഡിംഗ് ടൂളാണ് വിന്‍ഡ്‌സര്‍ഫ്. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ പ്രോംപ്റ്റ് നല്‍കിയാല്‍ സോഫ്‌റ്റ്വെയറിന് ആവശ്യമായ കോഡുകള്‍ നിര്‍മിച്ച് നല്‍കുന്ന ടൂളാണിത്. കോഡിയം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി അടുത്തിടെ വിന്‍ഡ്‌സര്‍ഫ് എന്ന പേരിലേക്ക് മാറി. 100 മില്യന്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. നിര്‍മിത ബുദ്ധി രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയ ചാറ്റ് ജി.പി.ടിയുടെ കോഡിംഗ് കഴിവുകള്‍ ഇരട്ടിയാക്കാന്‍ വിന്‍ഡ്‌സര്‍ഫിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ പുതിയ പ്രമൊ ടീസര്‍ എത്തി. 27 സെക്കന്‍ഡ് മാത്രമുള്ള പ്രമൊ വിഡിയോ സൗബിന്റെ ഇന്‍ട്രൊയിലൂടെയാണ് തുടങ്ങുന്നത്. സൗബിന്‍, ഉപേന്ദ്ര, സത്യരാജ്, നാഗാര്‍ജുന എന്നിവരെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മുഖം കാണിക്കുന്നില്ല. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171-ാം സിനിമയായി ഒരുങ്ങുന്ന കൂലിയില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മാണം. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
◾https://dailynewslive.in/ എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന് വിധു പ്രതാപ് ആലപിച്ച ‘നേതാവായ്…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് രണ്ടിന് പ്രദര്‍ശനത്തിത്തിയ ചിത്രം ഉര്‍വ്വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്തത്. ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ ഉര്‍വ്വശിയാണ് അവതരിപ്പിച്ചത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ‘എല്‍ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ‘. കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ്മ, കിഷോര്‍, നോബി, വി കെ ബൈജു, പി ആര്‍ പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
◾https://dailynewslive.in/ എംജിയുടെ ചലിക്കുന്ന കൊട്ടാരം എം9 ഇലക്ട്രിക് ലിമോസീന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. പ്രീമിയം ചാനലായ എംജി സെലക്ട് വെബ് സൈറ്റ് വഴിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എം9 ലിമോസീന്റെ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ആധുനിക ആഡംബര സൗകര്യങ്ങള്‍ നിരവധിയുള്ള രാഷ്ട്രതലവന്മാരേയും സെലിബ്രിറ്റികളേയും ലക്ഷ്യം വെച്ചുള്ള ഈ വാഹനം 51,000 രൂപ നല്‍കി ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്യാനാവും. ‘പ്രസിഡന്‍ഷ്യല്‍ ലിമോസീന്‍’ എന്നാണ് എംജി എം9ന്റെ വിളിപ്പേര്. ഈ വാഹനത്തിലെ ആഡംബര സൗകര്യങ്ങളാണ് ഇങ്ങനെയൊരു വിളിപ്പേരിനു പിന്നില്‍. 16 രീതിയില്‍ മാറ്റം വരുത്താവുന്ന, 8 മസാജ് മോഡുകളും വെന്റിലേഷന്‍, ഹീറ്റിങ് സൗകര്യമുള്ള പ്രസിഡന്‍ഷ്യല്‍ സീറ്റുകള്‍ യാത്രികര്‍ക്ക് രാജകീയ യാത്രയുടെ അനുഭവം സമ്മാനിക്കും. എംജി എം9ല്‍ 90കിലോവാട്ട്അവര്‍ ലിത്തിയം ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് മോട്ടോര്‍ 245എച്ച്പി കരുത്തും പരമാവധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ചാല്‍ അര മണിക്കൂറില്‍ ബാറ്ററിയുടെ ചാര്‍ജ് 30 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്തും. പ്രതീക്ഷിക്കുന്ന വില 65-70 ലക്ഷം രൂപ(എക്‌സ് ഷോറൂം).
◾https://dailynewslive.in/ യാത്രികര്‍ക്ക് വിവിധയിടങ്ങള്‍ യഥേഷ്ടം സഞ്ചരിച്ച് ആസ്വദിക്കാന്‍ തുണയേകുന്ന തരത്തില്‍ ബാബു പണിക്കരുടെ ഭാവനയിലും അറിവിലും യാത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രൂപംകൊണ്ട ആശയങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട 14 ലേഖനങ്ങളുടെ സമാഹാരമാണിത്. യാത്രയെ സ്നേഹിക്കുന്നവരും യാത്രയ്ക്ക് ഒരുങ്ങുന്നവരും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ക്കു പുറമേ യാത്രകളുടെ സവിശേഷതകളും വൈവിധ്യങ്ങളും ഈ ലേഖനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’. ബാബു പണിക്കര്‍. ഡിസി ബുക്സ്. വില 161 രൂപ.
◾https://dailynewslive.in/ ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം 2022ല്‍ 30 ലക്ഷത്തിലധികം കുട്ടികള്‍ ലോകമെമ്പാടും മരണപ്പെട്ടതായി പഠനം. വെറും മൂന്ന് വര്‍ഷത്തില്‍ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച അണുക്കള്‍ മൂലമുള്ള രോഗങ്ങള്‍ കുട്ടികളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിലെ അണുബാധകള്‍ മുതല്‍ ന്യുമോണിയ വരെ പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഇന്ന് ഉപയോഗിക്കാറുണ്ട്. ചില സമയത്തൊക്കെ അണുബാധയെ ചികിത്സിക്കാന്‍ വേണ്ടി മാത്രമല്ലാതെ മുന്‍കരുതലായും ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍ക്കും അര്‍ബുദരോഗത്തിന് കീമോതെറാപ്പി ചെയ്യുന്നവര്‍ക്കുമൊക്കെ ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു. കോവിഡ്, ജലദോഷപ്പനി പോലുള്ള വൈറല്‍ അണുബാധകള്‍ക്ക് മേല്‍ ആന്റിബയോട്ടിക്കുകള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. ഏറ്റവും ഗുരുതരമായ അണുബാധകള്‍ക്ക് മാത്രം ഉപയോഗിച്ച് വന്നിരുന്ന ആന്റിബയോട്ടിക്കുകള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണ് ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. ആഗോള തലത്തിലുള്ള വലിയൊരു ആരോഗ്യപ്രതിസന്ധിയായിട്ടാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ ഇതിനെ കാണുന്നത്. അണുബാധകള്‍ ഒഴിവാക്കാനായി എല്ലാവരും പരമാവധി ശ്രമിക്കുകയെന്നതാണ് ഇത്തരം ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കളുടെ വളര്‍ച്ച തടയാനുള്ള മാര്‍ഗ്ഗം. പ്രതിരോധകുത്തിവയ്പ്പുകളിലൂടെയും വെള്ളം ശുദ്ധീകരിക്കുന്നതിലൂടെയും വൃത്തിയും ശുചിത്വവും പുലര്‍ത്തുന്നതിലൂടെയുമൊക്കെ അണുബാധ വരാനുളള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.67, പൗണ്ട് – 113.05, യൂറോ – 96.29, സ്വിസ് ഫ്രാങ്ക് – 102.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 224.63, കുവൈത്ത് ദിനാര്‍ -276.12, ഒമാനി റിയാല്‍ – 219.98, സൗദി റിയാല്‍ – 22.58, യു.എ.ഇ ദിര്‍ഹം – 23.06, ഖത്തര്‍ റിയാല്‍ – 23.26, കനേഡിയന്‍ ഡോളര്‍ – 61.44.