sunrise 5

https://dailynewslive.in/ സാമ്പത്തിക വളര്‍ച്ചയില്‍ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഈ വര്‍ഷം തന്നെ ഇന്ത്യ മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. 2024 വരെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് കുതിക്കുന്ന രാജ്യം, അടുത്ത വര്‍ഷങ്ങളില്‍ ജര്‍മനിയെയും പിന്നിലാക്കി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.

https://dailynewslive.in/ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.

*അമേരിക്കന്‍ യാത്രകള്‍ ഫോര്‍ച്ചൂണിനൊപ്പം

*

വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള ഫെഡറല്‍ റിപ്പബ്ലിക്കായ, ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായ അമേരിക്കയിലേക്ക് 15 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ഇന്ത്യ – പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും പ്രശ്നപരിഹാരത്തിന് സൈനിക നടപടികള്‍ അല്ല മാര്‍ഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഗുട്ടറസ് സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ പിന്തുണ പ്രഖ്യാപിച്ചത്. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിര്‍ പുടിന്‍ സ്വീകരിച്ചു. ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്.

https://dailynewslive.in/ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്. രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വസ്ത്രം മാറ്റാന്‍ പോലും അനുവദിച്ചില്ലെന്നുമാരോപിച്ച് മറുനാടന്‍ മലയാളി ചാനല്‍ പ്രവര്‍ത്തകരും രംഗത്ത് വന്നു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും അറസ്റ്റ് ചെയ്ത വേളയില്‍ പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്

*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ എന്തിനോ വേണ്ടി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ് ഷാജന്‍ സ്‌കറിയ ആരോപണം ഉന്നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യാന്‍ കയറി വന്നത് ഗുണ്ടകളെ പോലെയാണെന്നും ഷാജന്‍ സ്‌കറിയ ആരോപിച്ചു. മുഖ്യമന്ത്രിക്കും മകള്‍ക്കും ദുബൈ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്ന മകനുമെതിരെ ധാരാളം വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ട് മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ടെന്നും നേരത്തെ തന്നെ പിടിക്കാന്‍ നോക്കിയിട്ട് നടക്കാത്തതുമൂലം ഇപ്പോഴത്തെ ഡിജിപിക്കും തന്നോടൊരു വാശിയുണ്ടെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.

https://dailynewslive.in/ താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും പൊതു സ്വത്താണെന്നും റാപ്പര്‍ വേടന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച കലാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് ഞാന്‍ ചേട്ടനാണ്, അനിയനാണ്. ഞാന്‍ നിങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്നാല്‍ സ്വാധീനമുണ്ടാക്കാന്‍ പാടില്ലാത്ത കുറച്ചു കാര്യങ്ങള്‍ എന്നിലുണ്ട്. എനിക്ക് പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു സഹോദരന്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുന്നതെന്നും വേടന്‍ പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ വീണ്ടും പുക. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയില്‍ വീണ്ടും പുക ഉയര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കെട്ടിടത്തിന്റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിശദമായ പരാതി നല്‍കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വീണാ ജോര്‍ജ് വിശദീകരണം തേടിയിട്ടുണ്ട്.

https://dailynewslive.in/ കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കില്‍ മാറിത്തരാമെന്നും പൊതുചര്‍ച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചിലര്‍ മനപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് പൊട്ടിത്തെറിയാണെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്നമല്ലെന്നും കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസിലെ നേതൃമാറ്റ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്ര അനിശ്ചിതത്വമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പുനഃസംഘടനാ വിഷയത്തില്‍ എല്ലാ ദിവസവും ഇത്തരത്തില്‍ വാര്‍ത്തയുണ്ടാക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നും നേതൃത്വം ഇടപെട്ട് ആ അനിശ്ചിതത്വം മാറ്റണമെന്നും അല്ലെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. വരാന്‍പോകുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും അംഗനവാടിയിലെ ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടുകൂടി പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ സ്വപ്നയെ കൊച്ചി കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. വൈറ്റില വൈലോപ്പിള്ളി റോഡില്‍ സ്വന്തം കാറില്‍വച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്നയെ കൊച്ചിയിലെ വിജിലന്‍സ് സംഘം പിടികൂടിയത്.

https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂണ്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാര്‍ കെഎസ്ആര്‍ടിസിയും എസ്ബിഐയും ഒപ്പിട്ടു.

https://dailynewslive.in/ 600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിനായി എന്നും അദ്ദേഹം പറഞ്ഞു .

https://dailynewslive.in/ സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ പരിചരിക്കാന്‍ പ്രത്യേക സംവിധാനം വേണം. കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ സ്‌നേഹപൂര്‍ണമായ പരിചരണം ഒരുക്കണം. സ്ത്രീകള്‍ക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഡിഅഡിക്ഷന്‍ സെന്ററുകളുടെ അവലോകന യോഗത്തിലാണ് മന്ത്രി നര്‍ദേശം നല്‍കിയത്.

https://dailynewslive.in/ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഭവത്തില്‍ മന്ത്രി ഡിജിപിക്ക് പരാതി നല്‍കി. വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസാണ് അറിയിച്ചത്.

https://dailynewslive.in/ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ കൊച്ചിന്‍ ദേവസ്വം ശിവകുമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്നലെ തുറന്നതോടെ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഇന്ന് രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍നിന്ന് ചെറുപൂരങ്ങളുടെ വരവാണ്. പകല്‍ 11.30ന് ആരംഭിക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് നായ്ക്കനാലില്‍ എത്തിയാല്‍ പഞ്ചവാദ്യം പാണ്ടിമേളത്തിന് വഴിമാറും. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. രണ്ടോടെ കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായി ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും. പുലര്‍ച്ചെയാണ് വെടിക്കെട്ട്. നാളെ രാവിലെ പകല്‍പൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയും.

https://dailynewslive.in/ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല തീരുമാനിച്ചു. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് സര്‍വ്വകലാശാല അംഗീകാരം നല്‍കുകയും കോളേജിന് പിഴ ചുമത്താന്‍ തീരുമാനിക്കുകയും ചെയ്തു.

https://dailynewslive.in/ യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സമീര്‍ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത്.

https://dailynewslive.in/ വിവാഹ സല്‍ക്കാരത്തിനിടെ കത്തിക്കുത്ത്. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. ആരുമാളൂര്‍ സ്വദേശി അജീറിനാണ് കുത്തേറ്റത്. മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്‍ എന്നയാള്‍ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.

https://dailynewslive.in/ വയനാട് വാളാട് പുഴയോട് ചേര്‍ന്നുള്ള ഡാമില്‍ കുളിക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പുലിക്കാട്ട് കടവ് പുഴയോട് ചേര്‍ന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റി (13), പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അജിന്‍ (15) എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി ഒരു കൊല്ലത്തേക്ക് കൂടി നീട്ടി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എതിര്‍ത്ത സാഹചര്യത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പങ്കെടുത്ത യോഗത്തില്‍ ഒറ്റ പേരിലേക്ക് എത്താനായില്ല. എന്നാല്‍ പ്രവീണ്‍ സൂദിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അംഗങ്ങള്‍ സമ്മതിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാതയിലേക്ക് അനുമതി നിഷേധിച്ച തീരുമാനം പാകിസ്ഥാന് തന്നെ തിരിച്ചടിയായി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ എന്നീ വിമാനങ്ങളാണ് പാക് വ്യോമപാത ഒഴിവാക്കിയത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളെ വിലക്കിയപ്പോള്‍ ഇവര്‍ മാത്രമാകും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാതിരിക്കുക എന്ന് പ്രതീക്ഷിച്ച പാകിസ്ഥാന് മറ്റ് വിമാനക്കമ്പനികളുടെ തീരുമാനമാണ് തിരിച്ചടിയായത്.

https://dailynewslive.in/ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി എം എസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

https://dailynewslive.in/ കടലില്‍ കോംബാറ്റ് ഫയറിങ് നടത്തി ഡിആര്‍ഡിഒയും നാവിക സേനയും. തദ്ദേശീയമായി വികസിപ്പിച്ച മള്‍ട്ടി ഇന്‍ഫ്ലുവന്‍സ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്. കടലിലെ പ്രതിരോധത്തിന് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ശത്രുരാജ്യങ്ങളില്‍ നിന്ന് മുങ്ങികപ്പലുകള്‍ ഉള്‍പ്പെടെ രാജ്യപരിധിയിലേക്ക് കടക്കുന്നത്..തടയുന്നതിന് ഗ്രൗണ്ട് മൈന്‍ പ്രയോജനപ്പെടും. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നതിന് പുതിയ പരീക്ഷണം കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ ബാങ്കിന് സമീപത്തുള്ള എടിഎം കൗണ്ടര്‍ തകര്‍ക്കാന്‍ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് മരിച്ച യുവതി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ 38-കാരിയായ യുവതി ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. സെന്‍ട്രല്‍ തെസലോനിക്കിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലെ ബാങ്കിന് പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോംബ് സ്ഫോടനം നടന്നത്.

https://dailynewslive.in/ കത്തോലിക്കാ സഭയുടെ 267-മത്തെ മാര്‍പാപ്പയെ കുറിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടയന്‍ വേണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും റോമിലെത്തി. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും ആകണം തിരഞ്ഞെടുക്കപ്പെടുന്നയാള്‍ എന്നും വിശ്വാസത്തിന്റെ പ്രചാരണം, സൃഷ്ടിയോടുള്ള കരുതല്‍, യുദ്ധം തുടങ്ങിയ വെല്ലുവിളികളാണ് മുന്നില്‍ എന്നും വത്തിക്കാന്‍ വ്യക്തമാക്കി.

https://dailynewslive.in/ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ഇന്നിംഗ്‌സ് 134 റണ്‍സിന് അവസാനിച്ചിരുന്നു. പിന്നാലെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നു.

https://dailynewslive.in/ ഈ സാമ്പത്തികവര്‍ഷം ജിയോസ്റ്റാര്‍ കണ്ടന്റുകള്‍ നിര്‍മിക്കാന്‍ മാത്രമായി 32,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഉദയ് ശങ്കര്‍. മുംബൈയില്‍ നടന്ന വേവ്‌സ് സമ്മിറ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമാണ് ഡിസ്‌നി ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോയും തമ്മില്‍ ലയിച്ച് ജിയോസ്റ്റാര്‍ രൂപീകരിച്ചത്. 2024 ല്‍ ജിയോസിനിമയും ഹോട്ട്സ്റ്റാറും വ്യത്യസ്ത കമ്പനികളായിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് 25,000 കോടി രൂപയാണ് കണ്ടന്റുകള്‍ക്കായി മുടക്കിയത്. ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് പ്രാദേശിക കണ്ടന്റുകള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പ്രാമുഖ്യം നല്കുന്നതെന്ന് ഉദയ് ശങ്കര്‍ വ്യക്തമാക്കി. മലയാളത്തിലടക്കം സമീപകാലത്ത് ജിയോസ്റ്റാര്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. സിനിമകള്‍ വലിയ പണം കൊടുത്ത് വാങ്ങുന്നതിന് പകരം സ്വന്തമായി വെബ് സീരിസുകള്‍ നിര്‍മിക്കുന്നതിനാണ് ജിയോസ്റ്റാര്‍ പ്രാധാന്യം നല്കുന്നത്. ഇത് പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കുമെന്നാണ് പ്രതീക്ഷ. മലയാള വിനോദ വ്യവസായത്തിനും ജിയോസ്റ്റാറിന്റെ നീക്കം ഗുണംചെയ്യും.

https://dailynewslive.in/ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൂട്ടി ‘ഛോട്ടാ മുംബൈ’ റീ റിലീസിനെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കല്‍ക്കൂടി തിയേറ്ററുകളിലെത്തുന്നു. 4കെ ദൃശ്യമികവിലാണ് ചിത്രം എത്തുന്നത്. റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. കലാഭവന്‍ മണിയാണ് വില്ലന്‍ വേഷത്തിലെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, രാജന്‍ പി. ദേവ്, ഭീമന്‍ രഘു, വിനായകന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരന്‍ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

https://dailynewslive.in/ തെലുങ്ക് സൂപ്പര്‍താരം നാനി നായകനായ ‘ഹിറ്റ് 3’ മെഗാ ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തില്‍ എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 101 കോടി പിന്നിട്ടു. ആദ്യ വീക്കെന്‍ഡില്‍ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷന്‍ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി ഹിറ്റ് 3 മാറി. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. വിദേശത്തു നിന്ന് രണ്ട് മില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയ ഗ്രോസ്. രണ്ട് മില്യണ്‍ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ് ഹിറ്റ് 3. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. വമ്പന്‍ ലാഭമാണ് ചിത്രത്തിന് എല്ലാ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

https://dailynewslive.in/ ജീപ്പ് റാങ്‌ലര്‍ ലൈഫ്‌സ്റ്റൈല്‍ ഓഫ്-റോഡ് എസ്യുവിയുടെ ഒരു പ്രത്യേക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റൂബിക്കോണ്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ലിമിറ്റഡ്-പ്രൊഡക്ഷന്‍ മോഡലായ റാങ്‌ലര്‍ വില്ലീസ് ’41 സ്പെഷ്യല്‍ എഡിഷന്‍ ആണ് ജീപ്പ് ഇന്ത്യ അവതരിപ്പിച്ചത്. 1941 ലെ യഥാര്‍ത്ഥ വില്ലീസ് വാഹനത്തെ പരാമര്‍ശിക്കുന്ന ഈ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ 30 യൂണിറ്റുകളായി പരിമിതപ്പെടുത്തും. ജീപ്പ് റാങ്‌ലര്‍ വില്ലിസ് 41 സ്പെഷ്യല്‍ എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ ചില എക്സ്‌ക്ലൂസീവ് ഡിസൈന്‍ ഘടകങ്ങളും അഡ്വഞ്ചര്‍-റെഡി അപ്‌ഗ്രേഡുകളും ഉപയോഗിച്ച് 73.16 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ വരുന്നു. ജീപ്പിന്റെ യുദ്ധകാല പാരമ്പര്യത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ഒരു ആധുനിക ഐക്കണില്‍ നിന്ന് പ്രതീക്ഷിക്കുന്ന സുഖസൗകര്യങ്ങളും പുതുമകളും ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി പറയുന്നു. ഈ പ്രത്യേക പതിപ്പിന്റെ 30 യൂണിറ്റുകള്‍ മാത്രമേ രാജ്യവ്യാപകമായി വില്‍ക്കുകയുള്ളൂ. വില്ലീസ് ’41 പതിപ്പ് പുതിയ ”41 പച്ച’ നിറത്തിലാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് ഈ വകഭേദത്തിന് മാത്രമുള്ളതാണ്.

https://dailynewslive.in/ മനുഷ്യബന്ധങ്ങളും മനുഷ്യരുടെ അതിജീവനുമാണ് യു കെ കുമാരന്റെ കഥകളുടെ കാതല്‍.ഉള്ളുരുക്കങ്ങളും വൈകാരികസന്ദര്ഭങ്ങളും അവയില്‍ തിടംവച്ച് നില്കുന്നു.യാഥാര്‍ഥ്യ ബോധമുള്ള കഥാപാത്രങ്ങള്‍ക്കിടയിലെ യഥാതഥമായ സങ്കര്ഷങ്ങളുടെ അനുഭവമാണ് ചൂരല്‍ മല എന്ന കഥാസമാഹാരം വായനക്കാരന് സമ്മാനിക്കുന്നത്.ഒരു ദുഃഖ ഗീതം പോലെ അനുവാചകരുടെ മനസ്സില്‍ ഒഴുകി പടരുന്ന പതിമൂന്നു കഥകളുടെ സാമാഹാരം. ‘ചൂരല്‍ മല’. യു കെ കുമാരന്‍. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, മുടികൊഴിച്ചില്‍, എല്ലുകള്‍ക്കും പേശികള്‍ക്കും വേദന, വിശപ്പില്ലായ്മ, ഇടയ്ക്കിടെ പനിയും ജലദോഷം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വിറ്റമിന്‍ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. കൂടാതെ ചില ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മത്തി, സാല്‍മണ്‍ പോലുള്ള എണ്ണമയമുള്ള മീനുകള്‍, റെഡ് മീറ്റ്, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാം. വിറ്റാമിന്‍ ഡിയുടെ അളവ് നിങ്ങളുടെ പ്രായത്തെയും വിറ്റാമിന്‍ ഡി കുറവിനുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും പ്രതിദിനം ഏകദേശം 600 ഐയു വിറ്റാമിന്‍ ഡി ആവശ്യമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ഈ അളവ് ബാധകമാണ്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിദിനം 400 ഐയു വിറ്റാമിന്‍ ഡി യും 70 വയസിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 800 ഐയു വിറ്റാമിന്‍ ഡിയും ആവശ്യമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റ്സ് കഴിക്കരുത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഗുരു എപ്പോഴും സന്തോഷവാനായിരിക്കുന്നത് കണ്ട് ഒരിക്കല്‍ ശിഷ്യന്‍ ചോദിച്ചു: എങ്ങിനെയാണ് എപ്പോഴും ആനന്ദിക്കാന്‍ കഴിയുക? ഗുരു പറഞ്ഞു: ഞാന്‍ ആരേയും തോല്‍പ്പിക്കാറില്ല. തോറ്റ് കൊടുക്കാറേയുളളൂ. ഞാന്‍ ആരേയും അപമാനിക്കാറില്ല. എന്നെയും ആരും അപമാനിക്കാറില്ല. ആരും എന്നെ തരംതാഴ്ത്താറില്ല. ഏറ്റവും താഴെയിരിക്കാനാണ് എന്റെ താല്‍പര്യം. ജീവിതത്തില്‍ ഇത്രയും കാരണങ്ങള്‍പോരേ സന്തോഷിക്കാന്‍.. ഗുരു പറഞ്ഞു നിര്‍ത്തി. ശിഷ്യന്‍ അതേയെന്ന് തലയാട്ടി. തോല്‍പിക്കുന്നവര്‍ എന്നെങ്കിലും തോല്‍ക്കും. തന്നെ ആരെങ്കിലും തോല്‍പ്പിക്കാന്‍ ശ്രമിക്കുമോ എന്നായിരിക്കും എപ്പോഴും അയാളുടെ ശ്രദ്ധ. അതുകൊണ്ട് പരാജയഭീതി എപ്പോഴും വിടാതെ പിന്തുടരും. എന്നാല്‍ തോറ്റുകൊടുക്കുന്നവര്‍ക്ക് ചില നേട്ടങ്ങളുണ്ട്. മറ്റുളളവരുമായി മത്സരിക്കാത്തതുകൊണ്ട് തന്നിഷ്ടപ്രകാരം ജീവിക്കാം. സ്വന്തം സിദ്ധികള്‍ മെച്ചപ്പെടുത്താം. തോറ്റുകൊടുക്കുന്നവനെ തോല്‍പ്പിക്കാനും ആര്‍ക്കും താല്‍പര്യമുണ്ടാകുകയുമില്ല. എവിടെ നാം ഇരിക്കുന്നു എന്നതിലല്ല പ്രധാനം. അപ്പോഴത്തെ നമ്മുടെ മനോഭാവമാണ് പ്രധാനം. എത്ര ഉയരത്തിലെത്തിയാലും വേരുകള്‍ മണ്ണില്‍ത്തന്നെയുണ്ടാകാന്‍ നമുക്ക് ശ്രദ്ധിക്കാം. എവിടെയെത്തിയാലും മനുഷ്യനായി തുടരുകയാണ് പ്രധാനം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *