◾https://dailynewslive.in/ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകം. പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്നും സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഹിറ്റ്ലറെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്നതിനാണ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതെന്നും പീഡന കേസില്‍ എം മുകേഷിനെ സംരക്ഷിച്ച സര്‍ക്കാരാണ് അന്‍വറിനെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം അന്‍വറിന്റെ സമരരീതിയെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയാണ് പ്രതികരിച്ചത്. പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് പി വി അന്‍വറിനോടും കാണിച്ചതെന്നും പൊതുമുതല്‍ നശിപ്പിച്ച വി ശിവന്‍ കുട്ടിയോട് ഈ സമീപനം എടുക്കുമോയെന്നും ഹസന്‍ ചോദിച്ചു.
◾https://dailynewslive.in/ പിവി അന്‍വര്‍ എംഎല്‍എക്ക് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വന്‍ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണെന്നും അന്‍വര്‍ ഉയര്‍ത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധമാണ് നടന്നതെന്നും വന നിയമ ഭേദഗതിയെ നിയമസഭയില്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 5 ലെ വിജയി : ആര്യ, ചാഴൂര്‍, പഴുവില്‍, തൃശൂര്‍*
◾https://dailynewslive.in/ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഓഫീസിന് 35000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസമയത്ത് പി.വി. അന്‍വര്‍ എം.എല്‍.എ. ഓഫീസിനുള്ളില്‍ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് ആരോപണം.
◾https://dailynewslive.in/ പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അന്‍വര്‍ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസിലാണ് അന്‍വര്‍ എംഎ.എ റിമാന്റിലായത്. തവനൂര്‍ ജയിലിലാണ് അന്‍വര്‍ കഴിയുന്നത്. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു. 14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
◾
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഇടുക്കി കുട്ടിക്കാനത്ത് പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ലെന്നും കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു.
◾https://dailynewslive.in/ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എം. അക്കാര്യത്തില്‍ വ്യത്യാസം വരുത്തേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കോട്ടയത്തെ മുതിര്‍ന്ന സിപിഎം നേതാവും സിപിഎമ്മിന്റെ ജനകീയ മുഖവുമായ സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. പാര്‍ട്ടിയിലെ തുടര്‍ച്ചയായുള്ള അവഗണനയിലുള്ള കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് ഒഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. ഒരു ഘടകത്തിലും പ്രവര്‍ത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചുവെന്നും സിപിഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്റെ തീരുമാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പാണക്കാട് തങ്ങള്‍മാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്നും ഭിന്നത വളര്‍ത്താന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നതടക്കം നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ചാര്‍ജ് മെമ്മോക്കുള്ള പ്രശാന്തിന്റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രശാന്തിന്റെ വിശദീകരണ കത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
◾https://dailynewslive.in/ സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം. പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പാസിങ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ ‘പോലീസ് ഉദ്യോഗസ്ഥന്‍’ എന്ന വാക്കിലാണ് മാറ്റം. പകരം ‘ഒരു പോലീസ് സേനാംഗമെന്ന നിലയില്‍’ എന്ന് മാറ്റം വരുത്തിക്കൊണ്ടാണ് ഉത്തരവ്.
◾https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം ജനുവരി 10 മുതല്‍ നിര്‍ത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാര്‍. ഒന്‍പതുമാസത്തെ കുടിശ്ശികയായി മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കാനുള്ള 80 കോടി രൂപ നല്‍കാത്തതാണിതിന് കാരണമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ അറിയിച്ചു.
◾https://dailynewslive.in/ ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജീഷ്,സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ കേസ്. 2002ലാണ് സംഭവമുണ്ടായത്.
◾https://dailynewslive.in/ ഒരേ സമയം മൂന്ന് കപ്പലുകളില്‍ നിന്നും ചരക്ക് നീക്കം നടത്തി വിഴിഞ്ഞം പോര്‍ട്ട് കൂടുതല്‍ വേഗത കൈവരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമെത്തിയ ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എംഎസ്സി)യുടെ മൂന്നു കപ്പലുകളാണ് ബെര്‍ത്തില്‍ നിരനിരയായി ചരക്ക് നീക്കം നടത്തിയിരിക്കുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
◾https://dailynewslive.in/ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് സുപ്രീംകോടതി. അനുശാന്തിയുടെ അപ്പീല്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. കേസില്‍ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.
◾https://dailynewslive.in/ ആലപ്പുഴ കാട്ടൂരില്‍ അജ്ഞാതന്‍ കെട്ടിയിട്ട നിലയില്‍ ഏതാനും ദിവസം മുന്‍പ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാട്ടൂര്‍ പുത്തന്‍പുരയ്ക്കന്‍ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുന്‍പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇവരെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
◾https://dailynewslive.in/ ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ രാവിലെ 9നും 10നുമിടയില്‍ നടക്കാനിരുന്ന പരീക്ഷണമാണ് വ്യാഴാഴ്ചത്തേക്കു മാറ്റിയത്. സാങ്കേതിക പ്രശ്നം കാരണമാണു പരീക്ഷണം മാറ്റിയതെന്നാണ് സൂചന.
◾https://dailynewslive.in/ 108 ആംബുലന്‍സ് ഇടിച്ച് തിരുപ്പതിയില്‍ രണ്ട് ഭക്തര്‍ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാല്‍നടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിലേക്കാണ് ആംബുലന്‍സ് പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് അഥവാ എച്ച്.എം.പി.വി ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ആരോഗ്യവകുപ്പ്. എച്ച്എംപിവി, മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാന്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ ഛത്തീസ്ഗഡിലെ ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്. 33 കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ നിയമസഭയില്‍ ദേശീയ ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയി. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കര്‍ അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
◾https://dailynewslive.in/ രാജ്യതലസ്ഥാനമായ ദില്ലിയില്‍ വന്‍ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ന്‍ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബര്‍ 24 ന് സാവോപോളോയില്‍ നിന്ന് പാരീസ് വഴി എത്തിയ ബ്രസീലില്‍ നിന്നുള്ള യുവതിയും യുവാവുമാണ് പിടിയിലായത്.
◾https://dailynewslive.in/ ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ അറസ്റ്റില്‍. ബിപിഎസ്സി പരീക്ഷാ ക്രമക്കേടിനെതിരെ പട്‌നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെയാണ് അറസ്റ്റ്. പ്രശാന്ത് കിഷോറിനെ ആംബുലന്‍സില്‍ എയിംസിലേക്ക് കൊണ്ടുപോയി.
◾https://dailynewslive.in/ ഇന്ത്യയിലെ കളിപ്പാട്ടവ്യവസായം കുതിക്കുന്നതായി കണക്കുകള്‍. 2015-നെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തു. ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിനുവേണ്ടി ലഖ്‌നൗ ഐ.ഐ.എം. നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ സ്‌കൂളില്‍ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികള്‍ക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ പടിഞ്ഞാറന്‍ മേഖലയായ മോഹന്‍പൂരില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒന്‍പത് വിദ്യാര്‍ത്ഥികളെ ഗുരുതര പരിക്കോടെ അഗര്‍ത്തലയിലെ ജിബിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
◾https://dailynewslive.in/ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ഡല്‍ഹി മുഖ്യമന്ത്രി അതിഷി മെര്‍ലെന അച്ഛനെ മാറ്റിയെന്ന് ബിധുരി ആരോപിച്ചു. മുമ്പ് അതിഷി മെര്‍ലെന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേരെന്നും എന്നാല്‍, ഇപ്പോള്‍ അത് അതിഷി സിംഗ് എന്നായെന്നും ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവമെന്നും ബിധുരി പറഞ്ഞു. ബിജെപി എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
◾https://dailynewslive.in/ ഇന്ത്യയും ഫ്രാന്‍സും സുപ്രധാന പ്രതിരോധ കരാറിലേക്ക്. 26 റഫേല്‍ ജെറ്റുകള്‍ക്കും 3 സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ക്കുമാണ് കരാര്‍. 10 ബില്യണ്‍ ഡോളറിന്റെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നല്‍കും. പ്രധാനമന്ത്രിയുടെ അടുത്ത മാസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ നീക്കം.
◾https://dailynewslive.in/ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നത്.
◾https://dailynewslive.in/ എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ബുദ്ധ എയര്‍ വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. തീ പിടിച്ച സമയത്ത് വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 76 പേര്‍ ഉണ്ടായിരുന്നു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾https://dailynewslive.in/ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കു പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി. 2023 മാര്‍ച്ചില്‍ 54.62 ലക്ഷം കോടിയായിരുന്ന ആസ്തിയാണ് കുതിച്ചുയര്‍ന്നത്. 13 ശതമാനം വളര്‍ച്ചയാണ് കമ്പനികള്‍ കൈവരിച്ചത്. ആസ്തികള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്‍.ഐ.സിയാണ് മുമ്പില്‍. മൊത്തം ആസ്തിയുടെ 72 ശതമാനവും എല്‍.ഐ.സിയാണ് കൈകാര്യം ചെയ്യുന്നത്. 2024 മാര്‍ച്ചിലെ കണക്ക് പ്രകാരം എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.23 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയിലെ മൊത്തം വിഹിതമാകട്ടെ 17.33 ലക്ഷം കോടിയും. 3.85 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന എസ്ബിഐ ലൈഫ് ആണ് രണ്ടാമത്. 2.87 ലക്ഷം കോടിയുമായി എച്ച്.ഡി.എഫ്.സി ലൈഫ് മൂന്നാമതാണ്. മാക്‌സ് ലൈഫ് (1.47 ലക്ഷം കോടി), ബജാജ് അലയന്‍സ് ലൈഫ് (1.07 ലക്ഷം കോടി), ടാറ്റ എ.ഐ.എ ലൈഫ് (96,000 കോടി), ആദിത്യ ബിര്‍ള സണ്‍ലൈഫ് (85,800 കോടി), കൊട്ടക് മഹീന്ദ്ര ലൈഫ് (79,200 കോടി), പി.എന്‍.ബി മെറ്റ് ലൈഫ് ഇന്ത്യ (47,400 കോടി) തുടങ്ങിയ കമ്പനികളാണ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലിപ്പത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് ആകെയുള്ള 25 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 18 കമ്പനികളുടെ ആസ്തിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തി.
◾https://dailynewslive.in/ 97.1 കോടി കടന്ന് കുതിച്ച് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം. ജൂണ്‍ അവസാനം 96.96 കോടിയായിരുന്ന ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 97.15 കോടിയായി ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.20 ശതമാനമാണ് ത്രൈമാസിക വളര്‍ച്ചനിരക്ക്. വയര്‍ലെസ് സേവനത്തിന് വിവിധ മൊബൈല്‍ സേവനദാതാക്കളുടെ ആളൊന്നിനുള്ള ശരാശരി പ്രതിമാസ വരുമാനം ഈ കാലയളവില്‍ 157.45 രൂപയില്‍നിന്ന് 9.60 ശതമാനം ഉയര്‍ന്ന് 172.57 രൂപയായി. ട്രായ് ഡേറ്റ പ്രകാരം, വാര്‍ഷിക അടിസ്ഥാനത്തില്‍, മൊബൈല്‍ സേവനദാതാക്കളുടെ പ്രതിമാസ എ.ആര്‍.പി.യുവില്‍ 15.31 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് പ്രീ പെയ്ഡ് വിഭാഗത്തില്‍ പ്രതിമാസ എ.ആര്‍.പി.യു 171 രൂപയും പോസ്റ്റ്പെയ്ഡ് വിഭാഗത്തിന് 190.67 രൂപയുമാണ്. ഇന്റര്‍നെറ്റ് ഉപയോഗം ഇങ്ങനെ – വയേഡ് ഇന്റര്‍നെറ്റ് -4.36 കോടി, വയര്‍ലെസ് ഇന്റര്‍നെറ്റ് -92.78 കോടി, ബ്രോഡ്ബാന്‍ഡ് -94.4 കോടി, വയര്‍ലൈന്‍ ഇന്റര്‍നെറ്റ് -3.6 കോടി.
◾https://dailynewslive.in/ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘കിനാവിന്‍ വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നതും. യദു കൃഷ്ണന്‍ ആണ് ഗാനത്തിന് പശ്ചാത്തല ശബ്ദം നല്‍കിയിരിക്കുന്നത്. സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യും. 2025 ജനുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളത്തിലും തമിഴിലുമായാണ് റിലീസ്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
◾https://dailynewslive.in/ ബോളിവുഡിനെ ഇളക്കി മറിച്ച് ഹിമേഷ് രേഷാമിയയുടെ ‘ബഡാസ് രവി കുമാര്‍’ ട്രെയിലര്‍. ഇന്ത്യയിലെ വയലന്‍സ് സിനിമകളുടെ തലത്തൊട്ടപ്പന്മാരായ അനിമലിനും മാര്‍ക്കോയ്ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് രേഷാമിയ ‘രവി കുമാറു’മായി എത്തുന്നത്. വയലന്‍സിന്റെ അതിപ്രസരമാണ് ട്രെയിലറില്‍ നിറയെ. 1980കളിലെ ബോളിവുഡ് ആണ് കഥാ പശ്ചാത്തലം. 2014ല്‍ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ദ് എക്സ്പോസ് എന്ന സിനിമയുടെ അതേ യൂണിവേഴ്സില്‍ മറ്റൊരു കഥ പറയുകയാണ് ബഡാസ് രവികുമാര്‍. എക്സ്പോസ് സിനിമയിലെ അതേ കഥാപാത്രമായാണ് ഹിമേഷ് രേഷാമിയ ഈ സിനിമയിലെത്തുന്നത്. കയ്ത്ത് ഗോംസ് ആണ് സംവിധാനം. തിരക്കഥയും നിര്‍മാണവും രേഷാമിയ തന്നെ. ഇതിനു പുറമെ സംഗീതവും പശ്ചാത്തല സംഗീതവും കക്ഷി തന്നെയാണ്. പ്രഭുദേവ, കിര്‍തി കുല്‍ഹരി, സണ്ണി ലിയോണി, സഞ്ജയ് മിശ്ര, ജോണി ലിവല്‍, അനില്‍ ജോര്‍ജ്, രാജേഷ് ശര്‍മ, പ്രശാന്ത് നാരായണന്‍, സൗരഭ് സച്ച്ദേവ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ 40 വര്‍ഷത്തെ അപ്രമാദിത്യത്തിന് അവസാനം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറിന്റെ നിര്‍മാതാക്കള്‍ എന്ന നാല്‍പ്പതു വര്‍ഷത്തെ മാരുതി റെക്കോഡ് ടാറ്റ മോട്ടോഴ്സ് ഭേദിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്റ്റ് എസ്യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ എന്നിവയെ പിന്തള്ളി 2024ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറെന്ന നേട്ടം സ്വന്തമാക്കി. 2024ല്‍ 2,02,000 ടാറ്റ പഞ്ച് കാറുകളുടെ വില്‍പ്പനയാണ് നടന്നത്. മാരുതിയുടെ വാഗണ്‍ ആര്‍, എര്‍ട്ടിഗ കാറുകള്‍ 1്,90,000 എണ്ണമാണ് വിറ്റത്. 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാറുകളില്‍ മൂന്നെണ്ണം എസ്യുവികളായിരുന്നു. 2021ല്‍ പുറത്തിറങ്ങി ആദ്യ മാസത്തില്‍ തന്നെ ടാറ്റ പഞ്ച് 10,000 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ശക്തമായ അരങ്ങേറ്റം നടത്തി, 2022ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പത്താമത്തെ കാറായി മാറി. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിലുള്ളത്. ഉപയോക്താക്കള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. ആധുനിക രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ളതിനാല്‍, പഞ്ച് വേറിട്ടുനില്‍ക്കുന്നു.
◾https://dailynewslive.in/ കേരളത്തിലെ പുരാതനമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗങ്ങളുടെ വിചിത്രമായ ചില അനുഭവങ്ങളാണ് രണ്ടാമടക്കത്തില്‍ പ്രതിപാദിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നമ്പൂതിരി കുടുംബത്തില്‍ നിന്ന് നൂറേക്കര്‍ ‘ശപിക്കപ്പെട്ട ഭൂമി’ ആ കുടുംബം വാങ്ങുന്നു. വിശ്വാസവും കഠിനാധ്വാനവും കൊണ്ട് അവര്‍ അവിടെ സമ്പത്ത് കൊയ്യുന്നു. എന്നാല്‍ ആ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു രഹസ്യം ഒരുനാള്‍ വെളിപ്പെടുമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. കുറച്ച് തലമുറകള്‍ക്ക് ശേഷം കുടുംബത്തില്‍ നിന്നും – അതുപോലെ കത്തോലിക്കാ വിശ്വാസത്തില്‍ നിന്നും – ഒരുവന്‍ ഒളിച്ചോടി പോകുമെന്നും വിധിക്കപ്പെട്ടിരിക്കുന്നു. അവന്റെ തിരിച്ചുവരവിനായി കുടുംബം കാത്തിരിക്കേണ്ടിയിരിക്കുന്നു. കാരണം, അവന്റെ സാന്നിധ്യം കുടുംബാംഗങ്ങളെയും അവര്‍ താമസിക്കുന്ന ദേശത്തെയും ഒരു വലിയ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ പോകുന്നു. ‘രണ്ടാമടക്കം’. സലില്‍ ജോസ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 237 രൂപ.
◾https://dailynewslive.in/ ചില പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിനു കാരണമാകുമെന്ന് പഠനം. ‘ഗട്ട്’ എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ലവര്‍, ഗ്രേപ്പ് സീഡ്, കനോല, കോണ്‍ ഓയില്‍ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ പഠനം പറയുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വര്‍ധിച്ചതായി കണ്ടു. 30 മുതല്‍ 85 വയസ്സുവരെ പ്രായമുള്ള 81 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കാന്‍സര്‍ കോശങ്ങളില്‍ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കണ്ടു. സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിനു കാരണം. ഭക്ഷ്യവ്യവസായത്തില്‍ ഈ അടുത്ത കാലത്ത് സ്ഥാനം പിടിച്ചവയാണ് സീഡ് ഓയിലുകള്‍. 1900 ന്റെ ആദ്യം മെഴുകുതിരി നിര്‍മാതാവായ വില്യം പ്രോക്ടര്‍, സോപ്പുല്‍പാദനത്തില്‍ മൃഗക്കൊഴുപ്പുകള്‍ക്ക് പകരം ഉപയോഗിക്കാനാണ് സീഡ് ഓയില്‍ വികസിപ്പിച്ചത്. ക്രമേണ അമേരിക്കക്കാര്‍ക്കിടയില്‍ ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വസ്തുവായി മാറി. സീഡ് ഓയിലുകള്‍ ശരീരത്തില്‍ ഇന്‍ഫ്ലമേഷന്‍ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ദോഷകരമാണെന്നും മുന്‍പും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോആക്ടീവ് ലിപ്പിഡുകള്‍ മലാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. ഒമേഗ 6 ഉം പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ സീഡ് ഓയിലുകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുമോ എന്ന് അറിയാന്‍ ഉള്ള പഠനത്തിലാണ് ഗവേഷകര്‍. സീഡ് ഓയിലുകളുടെ അമിതോപയോഗം ഗുരുതരമായ ഇന്‍ഫ്ലമേഷന് കാരണമാകും എന്നും ഇത് കാന്‍സറിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്നും പഠനം പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.82, പൗണ്ട് – 107.08. യൂറോ – 88.77, സ്വിസ് ഫ്രാങ്ക് – 94.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.56, ബഹറിന്‍ ദിനാര്‍ – 227.60, കുവൈത്ത് ദിനാര്‍ -278.21, ഒമാനി റിയാല്‍ – 222.91, സൗദി റിയാല്‍ – 22.85, യു.എ.ഇ ദിര്‍ഹം – 23.37, ഖത്തര്‍ റിയാല്‍ – 23.57, കനേഡിയന്‍ ഡോളര്‍ – 59.69.