◾https://dailynewslive.in/ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാമ്പത്തികവര്‍ഷം വ്യാവസായിക മേഖലയില്‍ കേരളം നല്ല പുരോഗതി കൈവരിച്ചെന്നും ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും അദ്ദേഹം പറഞ്ഞു. നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ വല്ലാത്ത താത്പര്യമാണ് ചിലര്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ലേഖനം എഴുതിയ ശശി തരൂരിനോടുമുള്ള നിലപാടില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയെങ്കിലും തരൂരിനോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മൃദു നിലപാടാണ് സ്വീകരിച്ചത്. തരൂരിനെ കുറ്റപ്പെടുത്താതെ വ്യവസായ മന്ത്രിയെ തള്ളിയായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാല്‍ തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 16 ലെ വിജയി :പ്രവീണ്‍, പാണ്ടനാട് വെസ്റ്റ് പി.ഒ, ചെങ്ങന്നുര്‍, ആലപ്പുഴ*
◾https://dailynewslive.in/ കേരളത്തിന്റെ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തരൂര്‍ പുകഴ്ത്തിയ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറയുമ്പോഴും തരൂരിനെ കെ പി സി സി അധ്യക്ഷന്‍ വിമര്‍ശിച്ചില്ല.
◾https://dailynewslive.in/ പാര്‍ട്ടിയുടേയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കില്‍ ശശിതരൂര്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിയാന്‍ മാന്യത കാട്ടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂര്‍ ഓരോന്ന് എഴുതുന്നതും പറയുന്നതുമെന്നും ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ അന്വേഷിച്ചാല്‍ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാന്‍ പറ്റുമെന്നും എം.എം. ഹസന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കേരളത്തിലെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം വിവാദമായതിന് പിന്നാലെ പിന്തുണയുമായി ഇടതുനേതാക്കള്‍. ശശി തരൂര്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനും പറഞ്ഞു. ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും നാലു തവണ തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്ന് എകെ ബാലനും പുകഴ്ത്തി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ശശി തരൂരിനെതിരെ നടപടിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ തരൂര്‍ പുകഴ്ത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണെങ്കിലും വിഷയം ആളികത്തിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് ധാരണ. എ ഐ സി സി നേതൃത്വം തരൂരിനെ പാര്‍ട്ടി നിലപാടറിയിച്ചെങ്കിലും തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിനോട് സംസാരിച്ചു. തരൂര്‍ പാര്‍ട്ടി നയത്തിലേക്കെത്തും എന്ന് പ്രതീക്ഷിക്കുന്നതായി എ ഐ സി സി വൃത്തങ്ങള്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞതെന്നും കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നും തരൂര്‍ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചു. നിലപാട് മയപ്പെടുത്തിയെങ്കിലും തിരുത്തലില്ലാതെയാണ് ശശി തരൂരിന്റെ പോസ്റ്റ്. കണക്കുകളും വിവരങ്ങളും അടിസ്ഥാനമാക്കി തന്നെയാണ് ലേഖനമെന്നും തരൂര്‍ പറയുന്നു.
◾https://dailynewslive.in/ ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി കുഞ്ഞാലിക്കുട്ടി. എകെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വ്യവസായ ഭൂപടം മാറിയതെന്നും എകെ ആന്റണി മന്ത്രിസഭയില്‍ താന്‍ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. ശശി തരൂര്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ ഒന്നാം ക്‌ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. സ്‌കൂള്‍ പ്രവേശനത്തിനായി ടൈം ടേബിളും സര്‍ക്കുലറും ഇറക്കുമെന്നും ഇത് ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസനിലവാരം കൂട്ടാന്‍ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാറിന്റെ നിലപാടെന്നും മിനിമം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓറിയസ്റേഷന്‍ ക്ലാസ് നല്‍കും കുട്ടിയെ തോല്‍പ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കഴിഞ്ഞ 7 ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ക്കെതിരെ ആക്ഷേപവുമായി ധനമന്ത്രി. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സര്‍ക്കാരിനുള്ള താല്‍പ്പര്യമൊന്നും ഇവരെ കുത്തിയിളക്കി വിട്ടവര്‍ക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം. മന്ത്രിയുടെ ആക്ഷേപം തള്ളിയ ആശ വര്‍ക്കര്‍മാര്‍ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു.
◾https://dailynewslive.in/ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്നതാവണം നമ്മുടെ അടുത്ത ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നവ കേരള മിഷന്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്ര മിഷന്റെ നേതൃത്വത്തില്‍ 30 വയസ്സിന് മുകളിലുള്ളവരെ ക്യാന്‍സര്‍ സ്‌ക്രീനിംഗിന് വിധേയരാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്നും ഇതുവരെ 1,36000 സ്ത്രീകളാണ് പരിശോധനയ്ക്ക് വിധേയരായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരന്‍ പൊലീസിന്റെ പിടിയില്‍. ചാലക്കുടി സ്വദേശിയായ റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് ബാങ്കില്‍ നിന്ന് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
◾https://dailynewslive.in/ ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
◾https://dailynewslive.in/ പോട്ട ബാങ്ക് കവര്‍ച്ച കേസിലെ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് ‘എന്‍ടോര്‍ക്ക് 125’ സ്‌കൂട്ടര്‍. അന്വേഷണം വഴിതിരിച്ചു വിടാന്‍ പ്രതി റിജോ ആന്റണി നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞ എന്‍ടോര്‍ക്ക് സ്‌കൂട്ടറിലൂടെ പൊലീസിനെ കൃത്യമായി റിജോയുടെ വീട്ടില്‍ എത്തിച്ചു. തുമ്പുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ച എന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് മാറ്റാതിരുന്ന ഷൂവും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂവിന്റെ അടിയിലെ നിറമാണ് ആളെ തിരിച്ചറിയുന്നതില്‍ പ്രധാന വഴിത്തിരിവായത്. അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കൃത്യംനടത്തിയ ശേഷം മടക്കയാത്രയ്ക്കിടെ വസ്ത്രങ്ങള്‍ മാറിയും സ്‌കൂട്ടറിന്റെ കണ്ണാടി മാറ്റിയും ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ പ്രതി വിജയിച്ചെങ്കിലും മാറ്റമില്ലാതെ തുടര്‍ന്ന ഷൂ പൊലീസിന്റെ കണ്ണില്‍ പതിഞ്ഞു.
◾https://dailynewslive.in/ ചിന്നക്കനാല്‍ 301 കോളനിയില്‍ ചക്കക്കൊമ്പന്‍ എന്ന കാട്ടാന രണ്ട് വീടുകള്‍ തകര്‍ത്തു. കല്ലുപറമ്പില്‍ സാവിത്രി കുമാരന്‍, ലക്ഷ്മി നാരായണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും, ലക്ഷ്മി നാരായണന്റെ വീടിന്റെ മുന്‍വശവുമാണ് തകര്‍ത്തത്. പ്രദേശത്ത് വ്യാപകമായി കൃഷി നാശിപ്പിക്കുകയും ചെയ്തു.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനും വാര്‍ഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലിങ്ങള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.
◾https://dailynewslive.in/ കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ് എഫ് ഐ തുടരുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കലോത്സവത്തിലെ സംഘര്‍ഷത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ് എഫ് ഐ നേതാവ് ഇന്നലെ പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
◾https://dailynewslive.in/ കൊല്ലം പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവര്‍ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. തെന്‍മല ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
◾https://dailynewslive.in/ വന്യമൃഗ ശല്യം കാരണം 30 വര്‍ഷത്തിന് ശേഷം ആദ്യമായി പുഞ്ചകൃഷി ഒഴിവാക്കിയിരിക്കുകയാണ് മുത്തങ്ങ മന്മഥന്‍മൂലയിലെ കര്‍ഷകര്‍. കൃഷിയിറക്കി വന്യമൃഗങ്ങള്‍ക്ക് നശിപ്പിക്കാനിട്ട് കൊടുക്കാന്‍ വയ്യെന്നാണ് ഒരു കൂട്ടം കര്‍ഷകര്‍ പറയുന്നത്. വനത്താല്‍ ചുറ്റപ്പെട്ട സ്ഥലമാണെങ്കിലും കാവല്‍മാടങ്ങള്‍ കെട്ടിയും ഫെന്‍സിങ് ഒരുക്കിയും കര്‍ഷകര്‍ കൃഷിചെയ്തുവരികയായിരുന്നു.
◾https://dailynewslive.in/ വധശ്രമക്കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളില്‍ നിന്ന് അറസ്റ്റിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാന്റെ ഭാര്യപിതാവാണ് ക്വട്ടേഷന്‍ നല്‍കിയത്. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂര്‍ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്.
◾https://dailynewslive.in/ നവീകരിച്ച റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കല്‍പടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. വിളംബര ജാഥയുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ വേദിപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയായത്.പിന്നീട് പൊലീസ് നിര്‍ദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു.
◾https://dailynewslive.in/ പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. അതേസമയം, രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾https://dailynewslive.in/ മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു. നിമിഷയുടെ മാത്രമല്ല മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ജോണ്‍ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.
◾https://dailynewslive.in/ ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ തിരക്കില്‍പ്പെട്ടവര്‍ക്ക് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് അധികൃതരുടെ സഹായം കിട്ടിയതെന്നും ഇതാണ് ദുരന്തം ഇത്രയേറെ ഭീകരമാക്കിയതെന്നും റിപ്പോര്‍ട്. പ്രയാഗ് രാജിലേക്ക് പോകാന്‍ വലിയ തിരക്കുണ്ടെന്ന് രാത്രി 8 മണി മുതല്‍ വ്യക്തമായിട്ടും ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ന്യൂ ഡല്‍ഹി റെയില്‍വേ ദുരന്തത്തിന് കാരണമായത് അനൗണ്‍സ്മെന്റിലെ ആശയകുഴപ്പമെന്ന് ഡല്‍ഹി പൊലീസ്. പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗണ്‍സ്മെന്റാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 14 -ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു ട്രെയിന്‍ നില്‍ക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിന്‍ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത് എന്നും ദില്ലി പൊലീസിന്റെ പ്രാഥമിക നിഗമനം.
◾https://dailynewslive.in/ കര്‍ണാടകയിലെ വ്യവസായിയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് റെയ്ഡ് നടത്തി 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ കൊടുങ്ങല്ലൂര്‍ ഗ്രേഡ് എസ് ഐ ഷഫീര്‍ ബാബുവിനെ കൂടാതെ മൂന്ന് പേരു കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശികളായ അനില്‍ ഫെര്‍ണാണ്ടസ്, സജിന്‍, ഷബീന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ദക്ഷിണ കന്നഡ ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടില്‍ നിന്നാണ് പണം തട്ടിയത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്. കേരള- തമിഴ്നാട് അതിര്‍ത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്കാണ് മദ്യം വാങ്ങാനായി ആള്‍ക്കാര്‍ വ്യാപകമായി എത്തുന്നത്. തമിഴ്നാട്ടില്‍ മദ്യം കിട്ടാന്‍ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം എന്നാല്‍ കേരളത്തില്‍ 10 മണിമുതല്‍ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാന്‍ കാരണമെന്ന് തമിഴ്നാട്ടുകാര്‍ പറയുന്നു.
◾https://dailynewslive.in/ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന്റെ പേരില്‍ തമിഴ് വാരിക വികടനെ വിലക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ബി ജെ പിയുടെ ഫാസിസത്തിന്റെ ഉദാഹരണമാണ് സംഭവമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര നടപടിയെ വിശേഷിപ്പിച്ചത്. അഭിപ്രായസ്വാതന്ത്യം വിലക്കുന്നത് ഭരണഘടനാ ലംഘനം ആണെന്ന് ടി വി കെ അധ്യക്ഷന്‍ വിജയ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിട്ട് നാടുകടത്തിയ സംഭവം യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൈവിലങ്ങ്’ ധരിച്ച പ്രധാനമന്ത്രിയുടെ കാര്‍ട്ടൂണ്‍ വികടന്‍ വാരിക പ്രസിദ്ധീകരിച്ചത്.
◾https://dailynewslive.in/ അമേരിക്കയില്‍ നിന്നും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളും ഉണ്ട്.
◾https://dailynewslive.in/ അമേരിക്കയിലെ രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ എത്തിച്ചതും കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന് റിപ്പോര്‍ട്ട്. 119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്സറില്‍ എത്തിയത്.
◾https://dailynewslive.in/ അമേരിക്കയില്‍ നിന്ന് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശി ദല്‍ജിത് സിംഗ് വ്യക്തമാക്കി. ഇതിനേക്കാള്‍ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കൊണ്ട് എന്ത് ഗുണമെന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
◾https://dailynewslive.in/ തെലങ്കാന പൊലീസിന്റെ ഗരുഡ സ്‌ക്വാഡിലേക്ക് പരുന്ത്, പ്രാപ്പിടിയന്‍ തുടങ്ങി കൂടുതല്‍ പക്ഷികളെ ഉള്‍പ്പെടുത്തി. മൊയ്‌നാബാദിലെ ഇന്റഗ്രേറ്റഡ് ഇന്റലിജന്‍സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നല്‍കുന്നത്. ഡ്രോണുകള്‍ക്കെതിരായ സുരക്ഷാ നടപടികള്‍ക്കും നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായാണ് ഇവയെ ഉപയോഗിക്കുക. സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദര്‍ശനത്തിനിടെ ഡ്രോണ്‍ പറത്തി സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കഴുകന്മാരെ പരിശീലിപ്പിക്കുന്നത്.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും വെള്ളിയും സ്വത്ത് രേഖകളും തമിഴ്നാട് സര്‍ക്കാരിന് കൈമാറി ബെംഗളൂരുവിലെ സിബിഐ പ്രത്യേകകോടതി. ജയലളിത അന്തരിച്ചതോടെ ഈ സ്വത്ത് വകകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും, ജയലളിതയുടെ സഹോദരന്‍ ജയരാമന്റെ മക്കള്‍ക്കാണ് അവകാശമെന്നും കാണിച്ച് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീംകോടതി കേസില്‍ ജയലളിത അടക്കമുള്ളവര്‍ കുറ്റക്കാരെന്ന് വിധിച്ചതാണെന്ന് കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
◾https://dailynewslive.in/ ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. സസ്പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരം പ്രഖ്യാപനം വൈകുമെന്നതാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബി ജെ പിയുടെ നിര്‍ണായക നിയമസഭ കക്ഷി യോഗം ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
◾https://dailynewslive.in/ ബിയര്‍ കാനില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യന്‍ ബ്രൂവറി. ഒഡീഷയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപര്‍ണോ സത്പതി എക്സില്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വലിയ രീതിയില്‍ സംഭവം ചര്‍ച്ചയായത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോട് കൂടിയുള്ള ബിയര്‍ കാനിന്റെ ചിത്രം അടങ്ങുന്നതായിരുന്നു സുപര്‍ണോ സത്പതിയുടെ എക്സിലെ കുറിപ്പ്. പ്രധാനമന്ത്രി വിഷയം റഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് സുപര്‍ണോ സത്പതി ആവശ്യപ്പെട്ടിരുന്നു.
◾https://dailynewslive.in/ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഐഎസിന് ഇന്ത്യയില്‍ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.എസ്.ഐ.എല്‍ , അല്‍-ഖ്വയ്ദ , അനുബന്ധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 35-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
◾https://dailynewslive.in/ തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനായി അമേരിക്ക ഇന്ത്യക്ക് അനുവദിച്ചിരുന്ന വോട്ടിംഗ് ഫണ്ട് റദ്ദാക്കുമെന്ന് ഇലോണ്‍ മസ്‌കിന്റെ ഡോജ് ടീം. 21 മില്യണ്‍ ഡോളര്‍ അഥവാ 182 കോടി രൂപയുടെ ധനസഹായമാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ബജറ്റ് വെട്ടിക്കുറക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ട്രംപ് ഭരണകൂടത്തിന്റെ പ്രധാന തീരുമാനമാണ് ഇതെന്നുമാണ് മസ്‌കിന്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കില്‍ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ അടുത്തയാഴ്ച സൗദി അറേബ്യയില്‍ നടക്കും. യുഎസ് വിദേശ സെക്രട്ടറി മാര്‍ക്കോ റൂബിയോ, സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ നേതൃത്വം നല്‍കും. റഷ്യയെ പ്രതിനിധീകരിച്ച് ആരാണ് ചര്‍ച്ചയ്ക്കെത്തുക എന്ന് ഇപ്പോള്‍ വ്യക്തമല്ല, യൂറോപ്യന്‍ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് വിവരം.
◾https://dailynewslive.in/ റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധം പരസ്യമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമര്‍ശിച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ പാരിസില്‍ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരുമെന്നും വ്യക്തമാക്കി.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് മാസമായികുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ ലാന്‍ഡ് ചെയ്യും.
◾https://dailynewslive.in/ ഒരു മാസം നീണ്ടുനില്‍ക്കുന്ന 2025 ലെ ഐ.പി.എല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരം മാര്‍ച്ച് 22-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക.. മേയ് 25-നാണ് ഫൈനല്‍.
◾https://dailynewslive.in/ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സ് 67,526 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,46,822 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. 34,950 കോടിയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 14,22,903 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് 28,382 കോടി, ഐടിസി 25,429 കോടി, ഇന്‍ഫോസിസ് 19,287 കോടി, എസ്ബിഐ 13,431 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. കഴിഞ്ഞയാഴ്ച ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 22,426 കോടിയുടെയും ഐസിഐസിഐ ബാങ്കിന് 1,182 കോടിയുടെയും വര്‍ധന രേഖപ്പെടുത്തി. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ റിലയന്‍സിന് പിന്നിലുള്ള മറ്റു കമ്പനികള്‍.
◾https://dailynewslive.in/ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി. ‘മള്‍ട്ടിവേഴ്സ് മന്മഥന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് പുറത്തിറങ്ങുന്നത്. കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നീ സീരിസുകളിലൂടെ ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണിത്. എങ്കിലും ചന്ദ്രികേ എന്ന സിനിമയും ആദിത്യന്‍ സംവിധാനം ചെയ്തിരുന്നു. സൂപ്പര്‍ ഹീറോ കോമഡി ആക്ഷന്‍ ഫാന്റസി എന്റര്‍ടെയ്നര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം നിര്‍മിക്കുന്നതും നിവിന്‍ പോളി തന്നെയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് അദ്ദേഹം ഈ ചിത്രം നിര്‍മിക്കുന്നത്. നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹരചയിതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘മള്‍ട്ടിവേര്‍സ് മന്മഥന്‍’ ഒരുങ്ങുന്നത്. നിലവില്‍ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
◾https://dailynewslive.in/ സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം ‘പണി’ ജനുവരി 16 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലേയില്‍ ഒരേസമയം നാല് ഭാഷകളിലും ട്രെന്‍ഡിംഗായിരിക്കുകയാണ്. ഒടിടി പ്ലേയില്‍ ടോപ് ടെന്നില്‍ ഒരു സിനിമയുടെ തന്നെ നാല് ഭാഷകളിലുള്ള പതിപ്പുകള്‍ ഇത്തരത്തില്‍ ട്രെന്‍ഡിംഗാവുന്നത് അപൂര്‍വ്വതയാണ്. ഒടിടി പ്ലേ മലയാളം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ‘പണി’യുടെ മലയാളം പതിപ്പ് ഒന്നാം സ്ഥാനത്താണ്. തെലുങ്ക് ലിസ്റ്റില്‍ അഞ്ചാമതും ഹിന്ദി ലിസ്റ്റില്‍ ഏഴാമതും തമിഴ് ലിസ്റ്റില്‍ എട്ടാമതും ഉള്‍പ്പെട്ടിരിക്കുകയാണ് ചിത്രം. ഗൂഗിളിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ഗൂഗിളില്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ അഖിലേന്ത്യ തലത്തില്‍ രണ്ടാമതായാണ് ‘പണി’ ഇടം നേടിയിരുന്നത്. ചിത്രത്തിലെ നായക വേഷവും അദ്ദേഹം മികവുറ്റതാക്കി.
◾https://dailynewslive.in/ ഫെബ്രുവരി മാസത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ആള്‍ട്രോസിന് മികച്ച കിഴിവ് ലഭിക്കുന്നു. ഈ കാലയളവില്‍ 2024 ടാറ്റ ആള്‍ട്രോസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 65,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. ടാറ്റ ആള്‍ട്രോസില്‍ ഉപഭോക്താക്കള്‍ക്ക് 3 പവര്‍ട്രെയിനുകളുടെ ഓപ്ഷന്‍ ലഭിക്കും. ആദ്യത്തേതിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്, രണ്ടാമത്തേതിന് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. അതേസമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കാറില്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, കാറില്‍ സിഎന്‍ജി പവര്‍ട്രെയിനിന്റെ ഓപ്ഷനും ലഭ്യമാണ്. ടാറ്റ ആള്‍ട്രോസിന്റെ സിഎന്‍ജി വേരിയന്റ് ഉപഭോക്താക്കള്‍ക്ക് 26 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് നല്‍കുന്നു. ടൊയോട്ട ആള്‍ട്രോസിന്റെ മുന്‍നിര മോഡലിന് 6.65 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയാണ് വില.
◾https://dailynewslive.in/ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ഒരു മനുഷ്യനുണ്ട്. ജീവിതത്തെക്കാള്‍ മരണത്തെ കണ്ട ഒരു മനുഷ്യന്‍. മരണത്തെ വെല്ലുവിളിച്ച്, തോല്‍പ്പിച്ച്, അയാള്‍ ജീവിതത്തിലേക്ക് കോരിയിട്ടത് നിരവധി പേരെയാണ്. നിഴല്‍പോലെ നിണ്ട കൈകളുമായി മരണം കുടിവെച്ച പാര്‍ക്കുന്ന കയങ്ങളില്‍ നിന്നും, കിണറ്റ കളില്‍ നിന്നും, വെള്ളച്ചാട്ടങ്ങളില്‍ നിന്നും അയാളും കൂട്ടരും രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേര്‍ത്ത്, അനുകമ്പയോടെ ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാതെ പോകുന്ന, പണത്തിന്റെയോ, പ്രശസ്തിയു ആ ടെയോ ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകള്‍. ‘കൊമ്മക്കയം’. നിസാര്‍ ഇല്‍ത്തുമിഷ്. ഇന്‍സൈറ്റ് പബ്ളിക്ക. വില 149 രൂപ.
◾https://dailynewslive.in/ ഒരു മനുഷ്യന് സഹിക്കാവുന്ന ഏറ്റവും കഠിനമായ വേദന ഏതാണെന്ന് അറിയാമോ? പ്രസവവേദന എന്നാവും പലരുടെയും ഉത്തരം എന്നാല്‍ അങ്ങനെയല്ല. പ്രസവവേദനയെക്കാള്‍ മാരകമായ ഒന്നുണ്ട്, ക്ലസ്റ്റര്‍ തലവേദന. ക്ലസ്റ്റര്‍ തലവേദന ജീവന് ഭീഷണിയല്ലെങ്കിലും ഇതുണ്ടാക്കുന്ന ആഘാതം മാരകമാണ്. ക്ലാസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്. ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്‌ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം നിലനില്‍ക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ. 2020-ല്‍ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ പ്രസവവേദനയെക്കാള്‍ മാരകമാണ് ക്ലസ്റ്റര്‍ തലവേദനയെന്ന് കണ്ടെത്തിയിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ക്ക് അവള്‍ ഒരു മകളേ ഉണ്ടായിരുന്നുള്ളൂ. നന്നേ ചെറുപ്പത്തില്‍ തന്നെ അസുഖബാധിതയായിരുന്നത് കൊണ്ട് അച്ഛനമ്മമാരുടെ പ്രത്യേക സംരക്ഷണയിലാണ് അവള്‍ വളര്‍ന്നത്. പതിനെട്ടുവയസ്സായപ്പോള്‍ അവളേക്കാള്‍ പത്ത് വയസ്സിന് മുകളിലുളള ഒരാളുമായി വിവാഹവും നടത്തി. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ടായി. ഭര്‍ത്താവ് അവളേയും മക്കളേയും നന്നായി സംരക്ഷിച്ചുപോന്നു. ഒരു ദിവസം വാഹനാപകടത്തില്‍ അവളുടെ ഭര്‍ത്താവ് മരിച്ചു. മാതാപിതാക്കള്‍ അവളെയും മക്കളേയും തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവളെ വീണ്ടും പഠിക്കാന്‍ ചേര്‍ത്തു. ഒരു ദിവസം അവളുടെ കൂട്ടുകാരി അവളോട് ചോദിച്ചു: പഠനം കഴിഞ്ഞ് നീ എന്തു ചെയ്യും? അവള്‍ ഒന്നും മിണ്ടാതെ തലയും കുനിച്ച് ഇരുന്നപ്പോള്‍ കൂട്ടുകാരി പറഞ്ഞു: എന്റെ ഭര്‍ത്താവും മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നെന്നാണ് ഞാനും കരുതിയത്. പക്ഷേ, ജീവിതം പിന്നെയും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. നീയും മുന്നോട്ട് തന്നെ പോകണം.. സുരക്ഷിത സ്ഥാനങ്ങളില്‍ ജീവിക്കുന്നവരൊന്നും സാഹസിക മേഖലകള്‍ കണ്ടെത്തില്ല. എന്നും കൃത്യമായ ദിനചര്യകളിലൂടെ മാത്രം സഞ്ചരിക്കുന്നവര്‍ ആകസ്മികതയില്‍ ഉലയും. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയം സംരക്ഷണവലയം തീര്‍ക്കാനും കഴിയുന്നവര്‍ക്ക് മാത്രമാണ് വളരാന്‍ കഴിയുക. അല്ലാത്തവരെല്ലാം ആരുടെയെങ്കിലുമൊക്കെ ആനുകൂല്യങ്ങളില്‍ കഴിയുകയും അത് നിലക്കുമ്പോള്‍ അവസാനിക്കുകയും ചെയ്യും. കാലഘട്ടത്തിനനുസരിച്ചുളള സ്വയം പര്യാപ്തത നാം നേടിയേ മതിയാകൂ.. വെയിലുകൊണ്ടും മഴകൊണ്ടും ഇടക്കൊക്കെ താഴെവീണും ആകണം നമ്മുടെ വളര്‍ച്ച. വളര്‍ത്തുന്നവര്‍ക്കും വളരുന്നവര്‍ക്കും അതിനുളള ഉത്തരവാദിത്വമുണ്ട്. കാറ്റും മഴയും വെയിലും തണുപ്പുമെല്ലാം ഏറ്റ് വളരാന്‍ ശീലിക്കാം.. തളരാതെ വളരാന്‍ ശ്രമിക്കാം – ശുഭദിനം.