yt cover 19

https://dailynewslive.in/ ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍മാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പരിപാടികള്‍ സംഘടിപ്പിക്കാന്‍ അതതു സര്‍വകലാശാല വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാനുകള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. ഇതാദ്യമായാണ് ഗവര്‍ണറുടെ ഓഫീസ് ഇത്തരത്തിലൊരു നിര്‍ദേശം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നല്‍കുന്നത്. ഇത് ആര്‍എസ്എസിന്റെ പരിപാടിയാണെന്നും ഒരു തരത്തിലും അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇങ്ങനെയൊരു ദിനം ആചരിക്കാന്‍ സര്‍ക്കുലര്‍ അയക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തുനീക്കി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുത്തു. ഇത് രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

https://dailynewslive.in/ തൃശൂരിലെ വ്യാജ വോട്ട് ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് തൃശൂര്‍ സ്വദേശി പ്രസന്ന അശോക്. തന്റെ ഫ്‌ലാറ്റിന്റെ വിലാസത്തില്‍ വോട്ടുകള്‍ ചേര്‍ത്തെന്ന് പ്രസന്ന അശോക് പറഞ്ഞു. പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജില്‍ 4 സിയിലാണ് പ്രസന്നയും കുടുംബവും താമസിക്കുന്നത്. വോട്ട് ക്രമക്കേടെന്ന ആരോപണം ശക്തമാവുന്ന സാഹചര്യത്തിലാണ് ഫ്‌ലാറ്റിലെ സ്ഥിരം താമസക്കാരിയുടെ വെളിപ്പെടുത്തല്‍. വോട്ടെടുപ്പിന് ശേഷം കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രസന്ന അശോക് പ്രതികരിച്ചു.

https://dailynewslive.in/ അനര്‍ഹമായ നൂറുകണക്കിന് വോട്ടുകള്‍ ബിജെപി തൃശൂരില്‍ ചേര്‍ത്തു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ചേലക്കര മണ്ഡലത്തിലെയും മറ്റിടങ്ങളിലേയും വോട്ടര്‍മാരെ ഇവിടെ കൊണ്ടുവന്നു ചേര്‍ത്തുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. അനര്‍ഹമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

https://dailynewslive.in/ കേരളം കൂടെനിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അയക്കാന്‍ ശ്രമിച്ചുവെന്നും വെള്ളിനാണയങ്ങള്‍ക്കുവേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്കുവരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും അവര്‍ക്ക് കാലം മാപ്പുനല്‍കട്ടെയെന്നും കെജിഎംസിടിഎ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ സന്ദേശം. ആരോപണങ്ങള്‍ വന്നപ്പോള്‍ ഒപ്പംനില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൂടെനിന്നില്ലെന്നും മാത്രമല്ല, തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകകൂടി ചെയ്തുവെന്നും ഹാരിസ് സന്ദേശത്തില്‍ പറയുന്നു. പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും എന്നാല്‍ ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.

https://dailynewslive.in/ ഡോ. ഹാരിസിനെ കുടുക്കാന്‍ ശ്രമിച്ചതില്‍ എതിര്‍പ്പുമായി കെജിഎംസിടിഎ. സംഘടനയുടെ തിരുവനന്തപുരം യൂണിറ്റിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഡിഎംഇ, സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരെയടക്കം ഒഴിവാക്കി. ഡോ. ഹാരിസിനെ കുടുക്കാന്‍ ശ്രമിച്ചതില്‍ മൂന്നുപേര്‍ക്കുമെതിരായ അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം.

https://dailynewslive.in/ ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസില്‍ ഉള്‍പ്പെട്ട റാപ്പര്‍ വേടന്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*

class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനയില്‍ സര്‍ക്കാര്‍ നിലപാട് എതിരാണെങ്കിലും വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിന് അനുമതി തേടി ബെവ്‌കോ. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ഇന്‍സ്റ്റന്റ് ബിയര്‍ വില്‍ക്കാന്‍ അനുമതി തേടി ബെവ്‌കോ വിശദമായ ശുപാര്‍ശ നല്‍കി.

https://dailynewslive.in/ മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാര്‍ ഉടമകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

https://dailynewslive.in/ വര്‍ക്കലയില്‍ മദ്യപിച്ചെത്തി സീനിയര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസര്‍ ജെസീന്‍ ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൂര്യനാരായണന്റെ പരാതിയിലാണ് നടപടി. ജസീന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.

https://dailynewslive.in/ ആലുവയില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. ട്രെയിന്‍ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ റെയില്‍വെ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷന്‍ അടുത്ത് ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ വടികൊണ്ട് അടിക്കലായിരുന്നു ഇവരുടെ ആക്രമണത്തിന്റെ രീതി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊവപാതക ദിവസം സഹോദരിമാര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് വഴിയിലൂടെ നടന്നു പോകുന്ന സഹോദരന്‍ പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷമുള്ള ദൃശ്യമാണിതെന്നാണ് സൂചന. നാടിനെ നടക്കിയ ക്രൂര കൊലപാതകങ്ങള്‍ നടന്ന് രണ്ട് ദിവസമായിട്ടും പ്രമോദിനെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി ഇന്നലെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

https://dailynewslive.in/ കോതമംഗലത്ത് 23കാരി സോന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. റമീസ് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും സോനയുടെ സുഹൃത്ത് ജോണ്‍സി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

https://dailynewslive.in/ തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു.

https://dailynewslive.in/ തിരുവനന്തപുരം – ദില്ലി എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയ സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തമെന്ന് എംപിമാര്‍. ഇത് രണ്ടാം ജന്മമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പൈലറ്റിന്റെ മനസാന്നിധ്യം ആണ് രക്ഷയായതെന്നും എംപി പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ കൂടുതല്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും റണ്‍വെയുടെ വശത്ത് എന്തോ പാഴ് വസ്തു ഉണ്ടെന്ന് തൊട്ടുമുന്‍പുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റ് എടിസിയെ അറിയിച്ചിരുന്നുവെന്നും അതിനാല്‍ ദില്ലിയിലേക്കുള്ള വിമാനത്തിന് ഗോ എറൗണ്ട് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.

https://dailynewslive.in/ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ മൊഴിമാറ്റി പതിനാല് വയസുകാരന്‍. തന്നെ മദ്യമോ കഞ്ചാവോ ഉപയോഗിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പതിനാലുകാരന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു. അതേസമയം, മൊഴി മാറ്റിയതിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാകാം കാരണങ്ങളെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം. അതുല്യയുടെ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ പ്രതി സതീഷിന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കൊലപാതക പരാതി ഉന്നയിക്കാനുള്ള കാരണം ക്രൈം ബ്രാഞ്ച് പരിശോധിക്കും.

https://dailynewslive.in/ നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അങ്ങനെയുള്ള കുറ്റമൊന്നും അവര്‍ ചെയ്തിട്ടില്ല. സമ്പത്തിനുവേണ്ടി അവര്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

https://dailynewslive.in/ ബി.പി.സി.എല്‍ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ലോറി ജീവനക്കാരുടെ സമരം. മംഗലാപുരം, കോയമ്പത്തൂര്‍ പ്ലാന്റുകളില്‍ നിന്നും എല്‍പിജി ലോഡുകള്‍ ഇറക്കുന്നുവെന്നും ഇതോടെ എറണാകുളത്തെ പ്ലാന്റിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുവെന്നും ആരോപിച്ചാണ് സമരം.

https://dailynewslive.in/ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ എ ഐ സി സിയുടെ വിദേശകാര്യ വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ചു. പ്രവര്‍ത്തക സമിതി അംഗമായി അദ്ദേഹം തുടരും. വിദേശകാര്യ വിഭാഗം കമ്മിറ്റി പുനസംഘടിപ്പിക്കാനും പുതുമുഖങ്ങളെ കൊണ്ടുവരാനുമാണ് രാജിയെന്നാണ് ആനന്ദ് ശര്‍മ്മയുടെ വിശദീകരണം.

https://dailynewslive.in/ ഓണ്‍ലൈന്‍ ഗെയിമില്‍ ലക്ഷങ്ങള്‍ നഷ്ടമായ സര്‍ക്കാര്‍ ജീവനക്കാരന്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് വായിലേക്ക് തുറന്ന് വിട്ട് ജീവനൊടുക്കി. മധ്യപ്രദേശിലെ ഹാര്‍ധയിലാണ് സംഭവം. 35കാരനായ ലക്ഷ്മിനാരായണന്‍ കേവാത് ആണ് ജീവനൊടുക്കിയത്.

https://dailynewslive.in/ ഇന്ത്യന്‍ സൈനികരുടെ ധീരതയുടെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമായിരുന്ന വ്യോമസേന ക്യാപ്റ്റന്‍ ഡി.കെ. പരുല്‍ക്കര്‍ (82) അന്തരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് അന്ത്യം.

https://dailynewslive.in/ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വേണമെന്ന് വ്യോമസേന കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സേന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

https://dailynewslive.in/ പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയില്‍ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

https://dailynewslive.in/ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി വിവിധ സുരക്ഷാ ഏജന്‍സികള്‍. ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്നാണിത്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും മേയ് മാസത്തില്‍ നടന്ന പ്രതികാര നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ സുരക്ഷാഭീഷണി കൂടുതലാണെന്നും ശക്തമായ മുന്‍കരുതലെടുക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ വീടില്ലാതെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവുകളില്‍ കഴിയുന്നവരോട് ഉടന്‍ തന്നെ പ്രദേശം വിടാന്‍ ഉത്തരവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത്സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വീടില്ലാത്തവര്‍ ഉടന്‍ തന്നെ വാഷിങ്ടണ്‍ ഡിസി വിടണമെന്നും നിങ്ങള്‍ക്ക് തലസ്ഥാനനഗരത്തില്‍ നിന്ന് മാറിയൊരു സ്ഥലം താമസത്തിനായി നല്‍കാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

https://dailynewslive.in/ ഗാസയില്‍ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതിയെ എതിര്‍ത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങള്‍ അംഗീകരിക്കുകയും ഗാസ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട 50 പേരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. മുന്‍ സൈനികരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

https://dailynewslive.in/ ഗാസയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. അല്‍ ജസീറയുടെ റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവര്‍ കഴിഞ്ഞിരുന്ന ടെന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാസയുടെ നേര്‍ചിത്രം ലോകത്തിന് കാട്ടിക്കൊടുത്ത യുവ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് ഭീകരനാണെന്ന് ഇസ്രായേല്‍. കൊല്ലപ്പെട്ട അല്‍ ജസീറ ലേഖകനായ അനസ് അല്‍-ഷെരീഫ് ഹമാസ് ഭീകരനാണെന്നാണ് ഇസ്രായേലിന്റെ ആരോപണം.

https://dailynewslive.in/ മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. 2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. ബാങ്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കണമെന്നും ആവശ്യമായ രേഖകളുടെ പട്ടികയും ഘട്ടം ഘട്ടമായുള്ള ക്ലെയിം നടപടിക്രമങ്ങളും സഹിതമായിരിക്കണം ഇത് ലഭ്യമാക്കേണ്ടതെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നു. ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമം ബാങ്കുകള്‍ അവയുടെ വെബ്‌സൈറ്റില്‍ വിശദമായി നല്‍കണം. 15 ദിവസത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കിയില്ലെങ്കില്‍ ബാങ്കില്‍ നിലവിലുള്ള പലിശനിരക്കിന് പുറമേ പ്രതിവര്‍ഷം നാലുശതമാനം അധിക പലിശ കൂടി നല്‍കേണ്ടി വരും. ലോക്കറുകളുടെ കാര്യത്തില്‍ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കരടില്‍ പറയുന്നു.

https://dailynewslive.in/ നിര്‍മിത ബുദ്ധി (എഐ) ഉള്‍ച്ചേര്‍ക്കുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ്. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ ഡസ്‌ക് ടോപ് ഉപയോക്തൃ അനുഭവമായിരിക്കും വരാനിരിക്കുന്നത്. വിന്‍ഡോസിന്റെയും മറ്റ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഭാവി പതിപ്പ് ഒരു മള്‍ട്ടിമോഡല്‍ രീതിയില്‍ സംവദിക്കുന്നതായിരിക്കും. കംപ്യൂട്ടറുകള്‍ക്ക് നമ്മള്‍ കാണുന്നത് കാണാനും, കേള്‍ക്കുന്നത് കേള്‍ക്കാനും, നമുക്ക് അതിനോട് സംസാരിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാനും കഴിഞ്ഞേക്കും. മൗസും കീബോര്‍ഡും പോലുള്ള പരമ്പരാഗത ഇന്‍പുട്ട് രീതികള്‍ അന്യമായേക്കും. ഉപയോക്താക്കള്‍ക്ക് സ്വാഭാവിക ഭാഷയിലൂടെയും ഒന്നിലധികം ഇന്‍പുട്ട് മോഡുകളിലൂടെയും ഇവയുമായി സംവദിക്കാന്‍ ആകും. ആപ്പുകള്‍, ഫയലുകള്‍, ടാസ്‌ക്കുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിന്‍ഡോസിന്റെ സജീവ ഭാഗമാണ് ഐ.എ. എന്തായാലും എ.ഐ വിന്‍ഡോസിലും മറ്റ് ആപ്ലിക്കേഷനുകളിലും ഒക്കെ വരുത്തുന്ന മാറ്റം കാണാന്‍ 2030 ലേക്ക് ഉറ്റുനോക്കുകയാണ് ടെക് ലോകം.

https://dailynewslive.in/ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന അല്‍ത്താഫ് സലിം ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ ഓണം റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിരിനിമിഷങ്ങളും ഒപ്പം ആകാംക്ഷയും നല്‍കുന്നുണ്ട്. ഓഗസ്റ്റ് 29 ന് എത്തുന്ന ചിത്രം ഫുള്‍ പാക്ക്ഡ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറ്റില്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

https://dailynewslive.in/ ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’യുടെ 5.34 കോടിയുടെ ടിക്കറ്റാണ് പ്രി ബുക്കിങിലൂടെ ഇതുവരെ വിറ്റുപോയത്. തമിഴ്നാട്ടില്‍ നിന്നു 10 കോടിയും കര്‍ണാടകയില്‍ നിന്നും 3 കോടിയും നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളില്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല. മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ആദ്യ ദിനം നേടിയ കലക്ഷന്‍ ഇതിനോടകം ‘കൂലി’ തകര്‍ത്തു. ‘എമ്പുരാനു’ശേഷം ഈ വര്‍ഷം മികച്ച ഓപ്പണിങ് കലക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘കൂലി’ മാറിയേക്കും. ഏകദേശം 14 കോടി രൂപയാണ് ‘എമ്പുരാന്‍’ കേരളത്തില്‍ നിന്നും വാരിയത്. ‘ജയിലര്‍’ ആദ്യദിനം കേരളത്തില്‍ നിന്നും നേടിയത് 6 കോടിയാണ്. ഈ റെക്കോര്‍ഡ് തകര്‍ത്താല്‍ കേരളത്തില്‍ നിന്നും ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ നേടുന്ന ആദ്യ രജനി ചിത്രമായി ‘കൂലി’ മാറും. ഓഗസ്റ്റ് 14നാണ് ചിത്രം റിലീസ്. കൂലിയില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ ഖാന്‍ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ചിത്രത്തിലെ കടുത്ത വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്ത് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

https://dailynewslive.in/ രാജ്യത്തെ ജനപ്രിയവാഹന ബ്രാന്‍ഡായ മാരുതി സുസുക്കി ഇന്ത്യയുടെ വാഹനന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗണ്‍ആര്‍. ഓഗസ്റ്റില്‍, കമ്പനി ഈ കാറിന് വന്‍ വിലക്കിഴിവാണ് നല്‍കുന്നത്. ഏകദേശം 1.21 ലക്ഷം രൂപയുടെ വലിയ കിഴിവ് നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഈ കാര്‍ വാങ്ങുമ്പോള്‍, കമ്പനി 60,000 രൂപയോടൊപ്പം 60,790 രൂപയുടെ സൗജന്യ കിറ്റും നല്‍കുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, അപ്‌ഗ്രേഡ് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകള്‍. 5.79 ലക്ഷം രൂപ മുതല്‍ 7.62 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി വാഗണ്‍ ആറിന്റെ എക്‌സ്-ഷോറൂം വില. ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി സാങ്കേതികവിദ്യയുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍, 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളില്‍ നിന്നാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ പവര്‍ എടുക്കുന്നത്. 1.0 ലിറ്റര്‍ എഞ്ചിന് ലിറ്ററിന് 25.19 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു, അതേസമയം സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി എഞ്ചിന് ലിറ്ററിന് 24.43 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.

https://dailynewslive.in/ ”എന്റെ അടുത്ത സുഹൃത്തായ സജിത മഠത്തില്‍ എഴുതിയ ഈ അനുഭവക്കുറിപ്പുകള്‍ ഏറെ ഹ്യദയസ്പര്‍ശിയാണ്. നാട്ടുകാരിയായ എന്നെപ്പറ്റി കേട്ട കാര്യങ്ങളും ഞാന്‍ അനുഭവിച്ച കാര്യങ്ങളും അവളെപ്പോലെയുള്ള പെണ്‍കുട്ടികളുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് സരസമായും എന്നാല്‍ കാര്യഗൗരവത്തോടെയും അവതരിപ്പിക്കുന്നുണ്ട് ഇതില്‍ ഒരു സാംസ്‌കാരികപ്രവര്‍ത്തകയുടെ ജീവിതവും ചെറുത്തുനില്‍പ്പും തന്റെ മേഖലയിലെ അനീതിക്കെതിരേയുള്ള പോരാട്ടങ്ങളും വീഴ്ചയും തളര്‍ച്ചയുമെല്ലാം ഈ കുറിപ്പുകളില്‍ കാണാം. ജീവിതഗന്ധിയായ എഴുത്തിന്റെ ലാളിത്യം വായനക്കാരെ പിടിച്ചിരുത്തുന്നു.” -കെ. അജിത. ‘വെള്ളിവെളിച്ചവും വെയില്‍നാളങ്ങളും’. സജിത മഠത്തില്‍. ഡിസി ബുക്സ്. വില 299 രൂപ.

https://dailynewslive.in/ പല കാന്‍സറുകളുടെയും ഒരു പ്രധാന ലക്ഷണമാണ് ശരീരഭാരം കുറയുന്നത്. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ദുര്‍ബലമാക്കുകയും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കുകയും ചെയ്യുന്നു. കാഷെക്സിയ കാന്‍സര്‍ രോഗികളെ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇപ്പോഴിതാ കാഷെക്സിയയുടെ മൂലകാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് പല കാന്‍സര്‍ രോഗികളിലും ശരീരഭാരം ഗണ്യമായി കുറയാന്‍ കാരണമെന്ന് ജേണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പേശികളും കൊഴുപ്പും നഷ്ടപ്പെടുന്ന ഗുരുതര രോഗാവസ്ഥയാണ് കാഷെക്സിയ. മൂന്നിലൊന്ന് കാന്‍സര്‍ രോഗികളിലും കാഷെക്സിയ ഉണ്ടാകാറുണ്ട്. കൂടാതെ പാന്‍ക്രിയാറ്റിക്, ശ്വാസകോശ അര്‍ബുദം പോലുള്ള അര്‍ബുദങ്ങളില്‍ ഇത് വളരെ സാധാരണമാണ്. ഈ അവസ്ഥ രോഗികളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചികിത്സയോട് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് മരണ സാധ്യത വര്‍ധിപ്പിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ മൂലമുണ്ടാകുന്ന വീക്കം തലച്ചോറില്‍ നിന്നുള്ള വാഗസ് നാഡിയിലൂടെ അയയ്ക്കുന്ന സിഗ്നലുകളെ ക്രമരഹിതമാക്കും. തലച്ചോറിനെയും കരളിനെയും ബന്ധിപ്പിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതില്‍ വാഗസ് നാഡി പ്രധാന പങ്ക് വഹിക്കുന്നു. വാഗസ് നാഡി ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ അത് കരളിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും കാഷെക്സിയ എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റി എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നു.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.62, പൗണ്ട് – 117.98, യൂറോ – 102.16, സ്വിസ് ഫ്രാങ്ക് – 108.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.15, ബഹറിന്‍ ദിനാര്‍ – 232.45, കുവൈത്ത് ദിനാര്‍ -286.79, ഒമാനി റിയാല്‍ – 227.90, സൗദി റിയാല്‍ – 23.35, യു.എ.ഇ ദിര്‍ഹം – 23.85, ഖത്തര്‍ റിയാല്‍ – 24.07, കനേഡിയന്‍ ഡോളര്‍ – 63.65.

*മുന്‍സു വാട്ടര്‍ പാര്‍ക്ക്*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -28*

മുന്‍സു വാട്ടര്‍ പാര്‍ക്ക് വടക്കന്‍ കൊറിയയിലെ പ്യോങ്യാങ്ങിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാട്ടര്‍ പാര്‍ക്കാണ് , ഇത് 2013 നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു.പാര്‍ക്കില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, 14 വാട്ടര്‍ സ്ലൈഡുകള്‍, ഒരു വോളിബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഒരു റോക്ക്-ക്ലൈംബിംഗ് വാള്‍, ഒരു ഹെയര്‍ സലൂണ്‍, ഒരു ബഫെ റെസ്റ്റോറന്റ്, ഒരു കഫേ, ഒരു ബാര്‍ എന്നിവയുണ്ട്. ഇന്‍ഡോര്‍ നീന്തല്‍ക്കുളത്തിന്റെ ഫോയറില്‍ കിം ജോങ് ഇല്ലിന്റെ ഒരു ലൈഫ് സൈസ് പ്രതിമ സ്ഥാപിച്ചിരിക്കുന്നു.രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയി ഒന്നും തന്നെ ഇവിടെ ഇല്ല എന്നതാണ് പാര്‍ക്കിന്റെ ഏറ്റവും മികച്ച സവിശേഷത.ഇതിനു അകത്തു കടന്നാല്‍, പ്രധാന ലോബിയില്‍ കടല്‍ത്തീരത്ത് വിശാലമായ പുഞ്ചിരിയോടെ ധ്യാനിക്കുന്ന മഹാനായ നേതാവിന്റെ ഒരു പ്രതിമ നിങ്ങളെ സ്വാഗതം ചെയ്യുന്നു.ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിഭാഗങ്ങളിലായി വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നു. ഇന്‍ഡോറില്‍ നിങ്ങള്‍ക്ക് രണ്ട് സ്ലൈഡുകള്‍, വിവിധ പൂളുകള്‍, ഒരു സൗന, സ്റ്റീം റൂം, മസാജ് പാര്‍ലര്‍, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാള്‍ എന്നിവ കാണാം.എന്നിരുന്നാലും, അതിന്റെ വ്യാപ്തി ശരിക്കും പ്രകടമാകുന്നത് പുറത്താണ്.നിങ്ങള്‍ ഉത്തര കൊറിയയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ , ഇവിടെ ഒരു സന്ദര്‍ശനം ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കണം. വര്‍ഷം മുഴുവനും ഇത് തുറന്നിരിക്കും.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*