◾https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. രേഖകള്‍ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയില്‍ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
◾https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ തെളിവുകള്‍ വിലയിരുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, എസ്എഫ്ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു.
*
class="selectable-text copyable-text false x117nqv4">സിംഗപ്പൂര്‍, മലേഷ്യ യാത്ര ഫോര്‍ച്ചൂണിനൊപ്പം*പരിഷ്‌കൃത നഗരങ്ങളെയും പുരാതന സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആവേശകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ആധുനികതയുടെയും ചരിത്രത്തിന്റെയും സമ്മിശ്രണമായ 6 ദിവസം നീണ്ടു നില്‍ക്കുന്ന സിംഗപ്പൂര്‍, മലേഷ്യ യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. കേസ് തേച്ച് മായ്ച്ച് കളയാന്‍ കഴിയില്ല. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാന്‍ പോകുന്നുവെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കും എന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്‍.
◾https://dailynewslive.in/ എഐസിസി സമ്മേളനം ചരിത്ര നിമിഷമെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഓരോ കോണ്‍ഗ്രസുകാരനും ഇത് അഭിമാന നിമിഷമാണ്. കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന സന്ദേശം ഈ സമ്മേളനം നല്‍കുന്നുവെന്നും സാധാരണ പ്രവര്‍ത്തകരാണ് ഈ പാര്‍ട്ടിയുടെ ശക്തിയെന്നും നിങ്ങളില്ലെങ്കില്‍ ഈ പാര്‍ട്ടിയില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു
◾https://dailynewslive.in/ സമുദായ നേതാക്കള്‍ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നും വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. അങ്ങനെ പറയാന്‍ പാടില്ല എന്ന് പറയാന്‍ കഴിയില്ലെന്നും ഗുരുദേവന്റെ ആശയം വെള്ളാപ്പള്ളിയോട് നിങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കരുവന്നൂര്‍ ബാങ്കില്‍ സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കെ രാധാകൃഷ്ണന്‍ എംപി. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ പറഞ്ഞുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയില്‍ ചേരാതെ ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര നിലപാടിനെ തുടര്‍ന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചര്‍ച്ച വേണമെന്ന നിലപാടില്‍ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു. മൂന്ന് വര്‍ഷമായുള്ള എതിര്‍പ്പ് തുടരാന്‍ സിപിഐയുടെ വിമുഖതയാണ് കാരണമായത് എന്നാണ് സൂചന.
◾https://dailynewslive.in/ സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെന്‍ഷനിലായത്.
*അമല ആശുപത്രി വാര്‍ത്തകള്‍*
അമല ആശുപത്രിയിലെ എമർജൻസി മെഡിസിൻ (EMD) ആൻഡ് അർജന്റ് ട്രോമ കെയർ വകുപ്പ് കേരളത്തിലെ ഏറ്റവും മികച്ച എമർജൻസി മെഡിസിൻ വിഭാഗമായി ആയി കണക്കാക്കപ്പെടുന്നു. അക്യൂട്ട് മെഡിക്കൽ, സർജിക്കൽ, കാർഡിയാക്, പീഡിയാട്രിക്, നിയോനാറ്റൽ എമർജൻസികൾ, ഐസിയു കെയർ, മൈനർ ഒ.ടി, അക്യൂട്ട് സ്ട്രോക്ക് കെയർ ആൻഡ് ത്രോംബോളിസിസ്, ക്രിട്ടിക്കൽ കെയർ ഡി-ലെവൽ ആംബുലൻസ് സർവീസ്, വിഷബാധ മാനേജ്മെന്റ് തുടങ്ങിയവ എല്ലാവിധ അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന രോഗികൾക്ക് വൈദ്യചികിത്സയും അടിയന്തര നിർണായക പരിചരണവും നൽകുന്നതിന് പരിശീലനം ലഭിച്ച MD എമർജൻസി ഫിസിഷ്യൻമാർ, എമർജൻസി കെയർ ഡോക്ടർമാർ, പാരാമെഡിക്കുകൾ, നഴ്‌സുമാർ എന്നിവരുടെ മികച്ച സംഘത്തോടൊപ്പം എമർജൻസി ICU, വെന്റിലേറ്റർ ബെഡ്, എമർജൻസി ഓപ്പറേഷൻ തീയേറ്റർ, Bronchoscopy, Endoscopy, തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് 24 മണിക്കൂറും സേവന സന്നദ്ധരായി അമല എമർജൻസി മെഡിസിൻ വിഭാഗം നിലകൊള്ളുന്നത്.
*കൂടുതൽ വിവരങ്ങൾക്ക് : 0487 230400*
◾https://dailynewslive.in/ കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതിന് സസ്പെന്‍ഷനിലായ പൊലീസുകാര്‍ക്കെതിരെ നേരത്തെയും നടപടി. അച്ചടക്ക ലംഘനത്തിന് ഗ്രേഡ് എസ് ഐ സുമേഷ് ലാലിനെതിരെ റൂറല്‍ എസ് പി മുമ്പും നടപടിയെടുത്തിരുന്നു. സിപിഒ മഹേഷും സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ടയാളാണ്. ഡ്യൂട്ടിക്കിടെ മദ്യപിച്ച ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ച ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
◾https://dailynewslive.in/ മുനമ്പം വഖഫ് കേസില്‍ മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ വ്യക്തിയുടെ മക്കളാണ് നിലപാട് മാറ്റിയത്.
◾https://dailynewslive.in/ മലപ്പുറത്തെ വഖഫ് ബില്ലിനെതിരായ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം തടയാന്‍ നടപടിയുമായി പൊലീസ്. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു.
◾https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പില്‍ ആനന്ദ കുമാറിന് നിര്‍ണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി.
◾https://dailynewslive.in/ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനാണ് പിടിയിലായത്. ചെന്നൈയിലെ എന്നൂര്‍ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.
◾https://dailynewslive.in/ ഈങ്ങാപ്പുഴ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നൗഷാദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യുടേതാണ് നടപടി. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയത്തിനായിരുന്നു നടപടി. സംഭവത്തില്‍ നൗഷാദിനെ ബലിയാടാക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
◾https://dailynewslive.in/ തേനെടുക്കാന്‍ കാട്ടില്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം വെള്ളംനിറഞ്ഞ കുഴിയില്‍ കണ്ടെത്തി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്.
◾https://dailynewslive.in/ മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്സാനി. വീട്ടില്‍ പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്നും വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേള്‍വിക്കാരന്‍ ആയിരുന്നു സിറാജുദ്ദീന്‍ എന്നും നൗഷാദ് അഹ്സാനി പറഞ്ഞു.
◾https://dailynewslive.in/ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം രംഗത്ത്. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രതികരിച്ചു. പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.
◾https://dailynewslive.in/ മലപ്പുറത്ത് വീട്ടില്‍ നടന്ന പ്രസവത്തില്‍ യുവതി മരിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതികള്‍ക്ക് ആളുകള്‍ വിധേയരാകാന്‍ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണെന്നും ഇത്തരം കുറ്റകരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനടക്കം മൂന്ന് പേര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് നടപടി. കടമായി സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി.
◾https://dailynewslive.in/ ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിന്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിന്റെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടില്‍ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീര്‍ പരാതി നല്‍കിയത്.
◾https://dailynewslive.in/ തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി. രക്ഷിതാക്കളുടെ വിവാഹമോചന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി മൊഴി നല്‍കിയത്. സംഭവത്തില്‍ കോടതി നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ അഴിമതിക്കേസില്‍ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിന് സസ്പെന്‍ഷന്‍. വനം മേധാവിയാണ് സസ്പെന്‍ഡ് ചെയ്തത്. പാലോട് റെയ്ഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയതിനാല്‍ സുധീഷ് കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്സിയുടെ തുര്‍ക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്. എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷന്‍ ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയായിരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക.
◾https://dailynewslive.in/ അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന സമയം സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.
◾https://dailynewslive.in/ ഒഡീഷയില്‍ മലയാളി വൈദികന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വൈദികന്‍ പൊലീസില്‍ പരാതി നല്‍കി. ലോക്കല്‍ പൊലീസിലാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് എസ്പിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. പള്ളിയില്‍ എത്തി അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മാര്‍ച്ച് 22നാണ് പൊലീസ് പള്ളിയില്‍ കയറി ഫാദര്‍ ജോഷി ജോര്‍ജിനെയും സഹവികാരിയെയും പൊലീസ് മര്‍ദ്ദിച്ചത്.
◾https://dailynewslive.in/ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. വികസിത രാജ്യങ്ങള്‍ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നുവെന്നും അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നതെന്നും അത് തിരിച്ചറിയാന്‍ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതെന്നും പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മ്മിച്ചവയാണ്. ഇപ്പോള്‍ എല്ലാത്തിന്റേയും ശില്‍പി താനാണെന്ന് മോദി പറയുന്നു. എത്ര പരിഹാസ്യമാണിത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മോദിയുടെ സുഹൃത്തുക്കള്‍ക്ക് വിറ്റഴിക്കുന്നു. ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വില്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു.
◾https://dailynewslive.in/ തുണി കഴുകാനുള്ള സോപ്പ് പൊടി മുതല്‍ എല്ലുകള്‍ ദുര്‍ബലമാക്കുന്ന മരുന്നുകള്‍ അടക്കം ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മ്മാണം. ബെംഗളൂരുവില്‍ 97 ഐസ്‌ക്രീം കടകള്‍ക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 220 ഐസ് ക്രീം കടകളില്‍ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവാരം കുറഞ്ഞ ഐസ്‌ക്രീം, ഐസ് കാന്‍ഡി, കൂള്‍ ഡ്രിങ്കുകള്‍ എന്നിവ വില്‍പ്പന നടത്തിയതിനാണ് നോട്ടീസ്.
◾https://dailynewslive.in/ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ ഗുജറാത്ത് കോണ്‍ഗ്രസിലുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ ആരോപണം ശരിയാണെന്നും ജിഗ്നേഷ് മേവാനി. പാര്‍ട്ടി തിരിച്ചുവരുമെന്നും പുനസംഘടന പാര്‍ട്ടിയുടെ ശക്തി കൂട്ടുമെന്നും നേട്ടങ്ങളും, തിരിച്ചടികളും കൂട്ടായ ഉത്തരവാദിത്തമായി കാണണമെന്നും മേവാനി പറഞ്ഞു.
◾https://dailynewslive.in/ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച പ്രത്യേക വിമാനം അമേരിക്കയില്‍ നിന്ന് പുറപ്പെട്ടു. തിഹാര്‍ ജയിലില്‍ റാണയെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നീക്കം.
◾https://dailynewslive.in/ അമേരിക്കയുടെ തീരുവ ചൂഷണത്തിനെതിരേ ഒരുമിച്ചുനില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസിയിലെ വക്താവ് യു ജിങ്ങിന്റെ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്.
◾https://dailynewslive.in/ അമേരിക്ക പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായി ഉടമ്പടിയിലെത്താന്‍, പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു.
◾https://dailynewslive.in/ സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക്. വായ്പാനയ അവലോകന യോഗത്തിന് ശേഷം സംസാരിക്കവേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സ്വര്‍ണ്ണപ്പണയ വായ്പകള്‍ നല്‍കുന്ന കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.10 ശതമാനം വരെ ഇടിവാണ് ഓഹരികളിലുണ്ടായത്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐഐഎഫ്എല്‍ ഫിനാന്‍സ് എന്നിവയുടെ ഓഹരി വിലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ റീപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പണനയം. റീപോ നിരക്ക് പ്രതീക്ഷിച്ചതു പോലെ 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി. ഭവന, വാഹന വായ്പയുടെ പലിശബാധ്യത കുറയാന്‍ ഇത് സഹായകമാകും. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.7 ല്‍ നിന്ന് 6.5 ശതമാനമായി കുറച്ചു. ചില്ലറവിലക്കയറ്റ പ്രതീക്ഷ 4.2 ല്‍ നിന്ന് നാലു ശതമാനമായി കുറച്ചു. സ്വര്‍ണപ്പണയ വായ്പകള്‍ക്കു സമഗ്രമായ മാര്‍ഗരേഖ ഉടനേ പുറപ്പെടുവിക്കും എന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ സ്വര്‍ണപ്പണയ കമ്പനികളുടെയും ബാങ്കുകളുടെയും ഓഹരികള്‍ താഴ്ന്നു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ പത്തുശതമാനം വരെയാണ് ഇടിഞ്ഞത്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസയുടെ നഷ്ടത്തോടെ 86.56 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3007 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 520 രൂപ കൂടി 66,320 രൂപയായി.
◾https://dailynewslive.in/ പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ ഇന്‍സ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ. കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് മെറ്റയുടെ പുതിയ നടപടി. ഇന്‍സ്റ്റഗ്രാമിനു പുറമെ ഫേസ്ബുക്കിലും മെസ്സഞ്ചറിലും പുതിയ ഫീച്ചര്‍ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജില്‍ ബ്ലറര്‍ ചെയ്യാതെ നഗ്ന ദൃശ്യങ്ങള്‍ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍, കാനഡ, ആസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളിലായിരിക്കും നടപ്പിലാക്കുക. വരും മാസങ്ങളില്‍ ആഗോളതലത്തില്‍ ഇത് വ്യാപിപ്പിക്കും. ഇന്‍സ്റ്റഗ്രാം ലൈവിനു പുറമെ ഫേസ് ബുക്കിലും മെസ്സഞ്ചറിലും വിവിധ നിയന്ത്രണങ്ങള്‍ മെറ്റ കൊണ്ടു വരുന്നുണ്ട്. പ്രൈവറ്റ് അക്കൗണ്ടുകള്‍ ഡീഫോള്‍ട്ട് ചെയ്യുക, അപരിചതരില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുക, സെന്‍സിറ്റീവ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
◾https://dailynewslive.in/ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ഏപ്രില്‍ 19 നാണ് സിനിമയുടെ റിലീസ്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടിഎസ് സജി, ഗോവിന്ദ്, അശ്വിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
◾https://dailynewslive.in/ ‘മിഷന്‍ ഇംപോസിബിള്‍: ദ് ഫൈനല്‍ റെക്കണിങ്’ ട്രെയിലര്‍ എത്തി. 2023ല്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കണിങിന്റെ തുടര്‍ച്ചയാണിത്. ടോം ക്രൂസിനൊപ്പം ഹെയ്‌ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെയും അവസാനത്തെയും സിനിമ കൂടിയാണിത്. ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് സംവിധാനം. നിര്‍മാണം ക്രിസ്റ്റഫും ടോം ക്രൂസും ചേര്‍ന്ന് നിര്‍വഹിക്കുന്നു. എപ്പോഴത്തെയുംപോലെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ സിനിമയെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന സിനിമ ഈ വര്‍ഷം മേയ് 23ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ യമഹ ഇന്ത്യ എഫ് ഇസെഡ്-എസ് എഫ്ഐയുടെ 2025 മോഡലിനെ അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കി. ഈ അപ്‌ഡേറ്റോടെ, അതിന്റെ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകും. 2025 പതിപ്പ് മെച്ചപ്പെടുത്തുന്നതിനായി, കമ്പനി അതിന്റെ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. 2025 യമഹഎഫ് ഇസെഡ്-എസ് എഫ്ഐക്ക് ഇന്ത്യന്‍ വിപണിയിലെ എക്സ്-ഷോറൂം വില 1,34,800 രൂപയാണ്. പുതിയ എഫ് ഇസെഡ്-എസ് എഫ്ഐയുടെ എഞ്ചിനിലും പവര്‍ട്രെയിന്‍ സവിശേഷതകളിലും മാറ്റങ്ങള്‍ ഒന്നുമില്ല. മുന്‍ മോഡലിന്റെ അതേ എഞ്ചിന്‍ തന്നെയാണ് ഇത് നിലനിര്‍ത്തുന്നത്. 12 ബിഎച്പി പരമാവധി പവറും 13.3 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിവുള്ള 149 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് സോക് എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. കൂടാതെ 5-സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. ശ്രദ്ധേയമായ മാറ്റം ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ആണ്. ഹെഡ്‌ലാമ്പ് ക്ലാഡിംഗിന്റെ വശങ്ങളില്‍ നിന്ന് ഇന്ധന ടാങ്കിന്റെ വശങ്ങളിലേക്ക് അവ മാറ്റിസ്ഥാപിച്ചു. കൂടാതെ, മാറ്റ് ബ്ലാക്ക്, ഐസ് ഫ്ലൂ-വെര്‍മില്യണ്‍, മെറ്റാലിക് ഗ്രേ, സൈബര്‍ ഗ്രീന്‍ എന്നീ നാല് പുതിയ കളര്‍ ഓപ്ഷനുകളുമുണ്ട്.
◾https://dailynewslive.in/ സ്വന്തം മുരിങ്ങച്ചുവട്ടില്‍നിന്നും ആകാശം കണ്ട ചെറുകാടിനെപ്പോലെ പച്ചമണ്ണില്‍ ചവിട്ടിനിന്നാണ് അര്‍ജുന്‍ ലോകത്തെയും കാലത്തെയും മികവോടെ എഴുതുന്നത്. പ്രാദേശികതയുടെ ചോര ഞരമ്പുകളില്‍ തിടംവെക്കുന്ന അസാധാരണമായ ആഖ്യാനചാരുതയുള്ള, ജീവിതം തുളുമ്പുന്ന കഥകളാണ് ഈ സമാഹാരത്തില്‍. വെളിച്ചത്തില്‍നിന്നു നിഴലിനെ വേര്‍തിരിക്കുന്നതുപോലെ സാധാരണമായ ജീവിതത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന എട്ടു കഥകള്‍. ‘പൂര്‍വ്വകല്യാണീസുകൃതം’. അര്‍ജുന്‍ കെ.വി. മാതൃഭൂമി. വില 153 രൂപ.
◾https://dailynewslive.in/ പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്‌സിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയാണ്. അതുകൊണ്ട് തന്നെ രാവിലെയോ വര്‍ക്ക്ഔട്ടിന് മുമ്പോ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ നട്‌സിന് ഗ്ലൈസെമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരപ്പെടുത്തുന്നതിനും അപകടസാധ്യക കുറയ്ക്കുന്നതിനും എപ്പോള്‍ വേണമെങ്കിലും നട്‌സ് കഴിക്കാവുന്നതാണ്. അമിതമായ ആര്‍ത്തവം അനുഭവിക്കുന്നവര്‍ക്ക് രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പിഎംഎസ് ഉള്ളവര്‍ക്ക് മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍, ബദാം അല്ലെങ്കില്‍ വാല്‍നട്ട് എന്നിവ അത്താഴ സമയത്തെ സൂപ്പുകളില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഉയര്‍ന്ന കാര്‍ബ് ഭക്ഷണത്തിന് മുന്‍പ് നട്‌സ് കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ പിസിഒഎസ് ഉള്ളവരില്‍. ഈന്തപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഫിഗ്‌സ് എന്നിവ പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ബദാം, വാല്‍നട്‌സ്, കശുവണ്ടി എന്നിവ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ്. ഇത് സ്റ്റാമിന വര്‍ധിപ്പിക്കും. ബദാം, വാല്‍നട്ടുകള്‍ ഊര്‍ജ്ജനില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഈന്തപ്പഴം, പിസ്ത എന്നിവ വര്‍ക്ക് ഔട്ടിന് തൊട്ടു മുന്‍പ് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. കശുവണ്ടി, ഉണക്കമുന്തിരി എന്നാവ ഉച്ചയ്ക്ക് ശേഷം പിന്നോട്ടടിക്കുന്ന മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, വാല്‍നട്‌സ് എന്നിവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ശരീരഭാരം ക്രമീകരിക്കാന്‍ സഹായിക്കും. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതിനാല്‍ നട്‌സ് രാവിലെയോ ഉച്ചകഴിഞ്ഞോ കഴിക്കാവുന്നതാണ്. എന്നാല്‍ രാത്രി വൈകിയുള്ള ഡ്രൈ ഫ്രൂട്‌സ് ഒഴിവാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.57, പൗണ്ട് – 110.85, യൂറോ – 95.36, സ്വിസ് ഫ്രാങ്ക് – 102.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.01, ബഹറിന്‍ ദിനാര്‍ – 229.66, കുവൈത്ത് ദിനാര്‍ -281.32, ഒമാനി റിയാല്‍ – 224.84, സൗദി റിയാല്‍ – 23.05, യു.എ.ഇ ദിര്‍ഹം – 23.56, ഖത്തര്‍ റിയാല്‍ – 23.94, കനേഡിയന്‍ ഡോളര്‍ – 60.87.