◾https://dailynewslive.in/ വിമാനത്താവളങ്ങള്‍ക്കും വിമാനങ്ങള്‍ക്കും പുറമെ രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്കും ഹൈദരാബാദിലെ ഒരു സ്‌കൂളിനുമാണ് ഇന്നലെ രാത്രി വൈകി ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.
◾https://dailynewslive.in/ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാനിലാണ് 16-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. പുടിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യക്കും റഷ്യക്കും പുറമെ ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ മോദി പങ്കെടുക്കും.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 21 ലെ വിജയി : വിനോദ്.എം, നിര്‍മലഗിരി പോസ്റ്റ്, കൂത്തുപറമ്പ്, കണ്ണൂര്‍*
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് സഹകരണത്തിനായി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്നും യുഡിഎഫിനോട് വിലപേശാന്‍ പി.വി അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനെ തുടര്‍ന്ന് ഞങ്ങളുമായി സഹകരണത്തിന് വന്നു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാമെന്ന് അന്‍വറും പറഞ്ഞു, എന്നാല്‍ പിന്നീടാണ് കണ്ടീഷന്‍സ് വെച്ചുളള അന്‍വറിന്റെ വാര്‍ത്താ സമ്മേളനം ഉണ്ടായതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കാനാണ് അന്‍വര്‍ പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.
◾https://dailynewslive.in/ പി വി അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസുമായി അന്‍വര്‍ വിലപേശിയാല്‍ എല്‍ഡിഎഫ് വിരുദ്ധ വോട്ടുകളില്‍ വിള്ളല്‍ വീഴും. അന്‍വര്‍ യുഡിഎഫിനൊപ്പം നിന്നാല്‍ ഒരുപാട് സ്‌കോപ്പുണ്ട്. അതേസമയം പാലക്കാട്ടെ വിമര്‍ശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയില്‍ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
◾https://dailynewslive.in/ സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടി വന്നാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പി.വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അപമാനപ്പെടുത്തിയാല്‍ താനങ്ങ് സഹിക്കുമെന്നും പാലക്കാട് ഡിഎംകെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തീരുമാനം നാളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനമെന്ന് പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് . പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത ആളാണ് സതീശനെന്നും സതീശന് ധാര്‍ഷ്ട്യമാണെന്നും മുഖ്യമന്ത്രി ആകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശന്‍ മുന്നോട്ട് പോകുന്നുവെന്നും ഷാനിബ് കുറ്റപ്പെടുത്തി. എന്നാല്‍ ഉപ തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും ഷാനിബ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വതന്ത്രന്‍ ആയി താന്‍ മത്സരിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെ മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.
◾https://dailynewslive.in/ ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കി കെപിസിസി. അതേസമയം പാലക്കാട്ടെയും ചേലക്കരയിലെയും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ കെപിസിസി ചുമതലപ്പെടുത്തി. ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ ചുമതല. ബാക്കിയുളളവര്‍ ചേലക്കരയിലും പാലക്കാട്ടുമായി ഉണ്ടാകണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം .
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കേരളത്തിലങ്ങോളമിങ്ങോളം പ്രതിഫലിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വലിയ മാറ്റമാണ് അതുണ്ടാക്കാന്‍ പോവുന്നതെന്നും ഇനി ഇന്ത്യാ മുന്നണിയുടെ കാലമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെട്ടിവെക്കാന്‍ പണമുണ്ടെങ്കില്‍ ആര്‍ക്കും സ്ഥാനാര്‍ഥിയാകാമെന്നും നിങ്ങളെല്ലാം വാര്‍ത്തയും കൊടുക്കുമെന്നും അതുകൊണ്ട് അതിലൊന്നും വലിയ കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് മുന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി. പാലക്കാട്ടെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്നാണെന്നും അതല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്നാണെന്നും രാമസ്വാമി പറഞ്ഞു. എന്നാല്‍ ഷാഫിയുടെ നിര്‍ബന്ധം കാരണമാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത് ഷാഫി കാരണമാണെന്നും രാമസ്വാമി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എഡിഎം നവീന്‍ ബാബു എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും. അതോടൊപ്പം പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തിയേക്കും.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും നവീന്‍ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിന് മുന്‍പ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിനു കൈമാറിയെന്നും അരുണ്‍ കെ വിജയന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തതെന്നും ഒളിവില്‍ പോകാന്‍ സഹായിച്ചത് ആരാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ദിവ്യക്കെതിരെ ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ശബരിമല തീര്‍ഥാടനകാലത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുമെന്നും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് 300 സ്‌പെഷ്യല്‍ തീവണ്ടികളോടിക്കുമെന്നും ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരില്‍ നടന്ന റെയില്‍വേയുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമന്‍, ഇടുക്കി മുന്‍ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഉദ്യോസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
◾https://dailynewslive.in/ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ സിദ്ദിഖ് തെളിവ് നശിപ്പിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ ആണെങ്കില്‍ സിദ്ദിഖിന് അത് മുമ്പേ ചെയ്യാമായിരുന്നില്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
◾https://dailynewslive.in/ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.
◾https://dailynewslive.in/ തൃശൂര്‍ മണ്ണൂത്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് ഇരിങ്ങാലക്കുട അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി. ശ്രീകാന്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
◾https://dailynewslive.in/ തിരുവനന്തപുരം വെള്ളറടയില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. ആനപ്പാറ പെട്രോള്‍ പമ്പിന്റെ മുന്നിലെ സിസിടിവിയില്‍ കരടിയുടേതിന് സാദൃശ്യമുള്ള ദൃശ്യങ്ങള്‍ പതിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾https://dailynewslive.in/ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി യുവാക്കളുടെ അപകട യാത്ര. മണ്ണുത്തി വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറിയാണ് യുവാക്കള്‍ അപകട യാത്ര നടത്തിയത്. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ തൃശൂര്‍ കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.
◾https://dailynewslive.in/ വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ – ഗ്രേഡ് 2 ഇന്ന് രാവിലെ 8 മണി മുതല്‍ നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാന്‍ കര്‍ശന പരിശോധനകളും നടപടികളും ഉണ്ടാകും. പൊടി കുറയ്ക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാന്‍ നഗരത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു. മൂന്ന് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
◾https://dailynewslive.in/ പതിനാറ് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ലഡാക്കിന് വേണ്ടി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് തീരുമാനം. ലഡാക്കിന് സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദില്ലിയിലെ ലഡാക്ക് ഭവനില്‍ സോനം വാങ്ചുക് സമരമിരുന്നത്.
◾https://dailynewslive.in/ അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തര്‍ ഭാരതീയ വികാസ് സേന. ഗുജറാത്തിലെ സബര്‍മതി ജയിലിലുള്ള ബിഷ്ണോയിക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സുനില്‍ ശുക്ല കത്തയച്ചു. ബിഷ്ണോയിയെ ഭഗത് സിംഗിനെപ്പോലെ ആണ് കാണുന്നതെന്നും കത്തില്‍ പറയുന്നു.
◾https://dailynewslive.in/ റെയില്‍വെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പഴുതാരയെ കിട്ടിയതായി യാത്രക്കാരന്റെ ആരോപണം. ജീവനുള്ള പഴുതാരയെ കാണാന്‍ കഴിയുന്ന ഒരു ചിത്രം ഉള്‍പ്പെടെ എക്സിലാണ് ഡല്‍ഹി സ്വദേശി ആരോപണം ഉന്നയിച്ചത്. എന്നാല്‍ രസീതോ ബുക്കിങ് വിവരങ്ങളോ നല്‍കണമെന്നും ഏത് സ്റ്റേഷനില്‍ നിന്നാണ് സംഭവിച്ചതെന്ന വിവരവും, പെട്ടെന്ന് നടപടിയെടുക്കാന്‍ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍ കൂടി നല്‍കണമെന്നും ഐആര്‍സിടിസി അധികൃതര്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മംഗളുരുവില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തി വച്ച നിലയില്‍ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമമെന്ന് സംശയം. ശനിയാഴ്ചയാണ് മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കില്‍ കല്ല് കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ളതടക്കം രണ്ട് തീവണ്ടികള്‍ ഈ വഴി കടന്ന് പോയപ്പോള്‍ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്.
◾https://dailynewslive.in/ മൂടല്‍മഞ്ഞിന്റെ സാധ്യത കണക്കിലെടുത്ത് യുഎഇയില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. മാറിവരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കായുള്ള തൊഴില്‍ വിസകള്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് വര്‍ധിച്ചുവരുന്ന തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ച മുതല്‍ വീണ്ടും വിസ നല്‍കാന്‍ തുടങ്ങുന്നത്.
◾https://dailynewslive.in/ ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഏഴ് ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാന് വേണ്ടി നൂറു കണക്കിന് രഹസ്യ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇസ്രയേലി പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇവരെ പിടികൂടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്.
◾https://dailynewslive.in/ ബെയ്‌റൂത്തിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍. പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍.
◾https://dailynewslive.in/ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയേക്കാള്‍ താഴ്ന്ന നിലവാരത്തില്‍. നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ) ഇടിഞ്ഞ് 1,934 രൂപയിലും. 1,865-1,960 രൂപയായിരുന്നു ഐ.പി.ഒ വില. ഐ.പി.ഒയ്ക്ക് മുന്‍പ് 300 ശതമാനം വരെ പ്രീമിയത്തില്‍ ആയിരുന്നു ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് വ്യാപാരം. പിന്നീട് ഇത് കുത്തനെ താഴുകയായിരുന്നു. ഇന്ന് വ്യാപാരം പുരോഗമിക്കവെ ഓഹരി വില 3.57 ശതമാനം ഇടിഞ്ഞ് 1,846 രൂപ വരെ താഴേക്ക് പോയി. ലിസ്റ്റിംഗ് വില അനുസരിച്ച് 1.50 ലക്ഷം കോടി രൂപയാണ് ഹ്യുണ്ടായ് ഇന്ത്യയുടെ വിപണി മൂല്യം. 27,870 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയ്ക്ക് മൊത്തം 2.37 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6,060 കോടി രൂപയാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയ ലാഭം. മുന്‍വര്‍ഷത്തെക്കാള്‍ 28.7 ശതമാനം വര്‍ധന. വരുമാനം ഇക്കാലയളവില്‍ 15.8 ശതമാനം ഉയര്‍ന്ന് 69,829 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ ലാഭം 1,489.6 കോടിയും വരുമാനം 17,344.2 കോടിയുമാണ്.
◾https://dailynewslive.in/ പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി വിലയില്‍ പുതിയ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച് യൂട്യൂബ്. അതേസമയം പ്രീമിയം ലൈറ്റില്‍ പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുളള സേവനമായിരിക്കില്ല ലഭിക്കുക. പകരം തിരഞ്ഞെടുത്ത കുറച്ച് പരസ്യങ്ങള്‍ ഇതില്‍ ഉണ്ടാകും. പ്രീമിയം ലൈറ്റ് പ്രതിമാസം 8.99 ഡോളര്‍ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന് 16.99 ഡോളറാണ് വാടക. പ്രീമിയം ലൈറ്റ് 50 ശതമാനം കുറവിലാണ് ലഭ്യമാക്കിയിട്ടുളളത്. നിലവില്‍ ഈ സവിശേഷത യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. യൂട്യൂബ് പ്രീമിയം പ്ലാനിന് ഇന്ത്യയില്‍ പ്രതിമാസം 149 രൂപ നിരക്കിലാണ് ലഭിക്കുന്നത്. പ്രീമിയം ലൈറ്റ് ഏകദേശം 75 രൂപ ചെലവില്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ യൂട്യൂബ് മ്യൂസിക്കില്‍ ഓഫ്‌ലൈന്‍ ഡൗണ്‍ലോഡുകള്‍, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ പ്രീമിയം ലൈറ്റ് വരിക്കാര്‍ക്ക് സാധിക്കില്ല എന്ന പോരായ്മയുണ്ട്.
◾https://dailynewslive.in/ സൂര്യ നായകനാകുന്ന കങ്കുവ സിനിമയിലെ രണ്ടാം ഗാനം ‘യോലോ’ പുറത്തിറങ്ങി. ഒരു പാര്‍ട്ടി സോംഗ് എന്ന നിലയിലാണ് ഗാനം എത്തിയിരിക്കുന്നത്. നായകന്‍ സൂര്യയ്ക്കൊപ്പം ബോളിവുഡ് സുന്ദരി ദിഷ പഠാനിയാണ് ഗാന രംഗത്തില്‍. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ രണ്ട് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ഇതില്‍ ആധുനിക കാലത്താണ് ഈ പാട്ട് നടക്കുന്നത് എന്നാണ് ലിറിക് വീഡിയോയ്ക്കൊപ്പം പുറത്തുവിട്ട വിഷ്വല്‍സ് നല്‍കുന്ന സൂചന. ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം 30 മില്ല്യണ്‍ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നവംബര്‍ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. ‘യോലോ’ ഗാനം ദേവി ശ്രീപ്രസാദും ലവിത ലബോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.
◾https://dailynewslive.in/ എംജെഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മാര്‍ട്ടിന്‍ ജോസഫ് നിര്‍മ്മിച്ച് എന്‍ വി മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’യിലെ ആദ്യഗാനം ‘നിന്‍ മിഴിയില്‍’ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് ഹരിശങ്കറാണ് ആലാപനം. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം നവംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ നവാഗതനായ ബാലാജി ജയരാജനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്‍, ജാന്‍വി മുരളീധരന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
◾https://dailynewslive.in/ ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്‌ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സിബി300എഫ് ഫ്‌ളെക്സ് ഫ്യുവല്‍ എന്ന മോഡല്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡല്‍ ഒരൊറ്റ വേരിയന്റിലും സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. 1,70,000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബുക്കിങ് തുടങ്ങി. 2024 ഒക്ടോബര്‍ അവസാന വാരം മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട ബിഗ്വിങ് ഡീലര്‍ഷിപ്പുകളിലും സിബി300എഫ് ഫ്‌ളെക്സ് ഫ്യുവല്‍ ലഭ്യമാകും. 6 സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍ചാനല്‍ എബിഎസ്, ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഗോള്‍ഡന്‍ കളര്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്‌സ്, 5സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകളും സിബി300എഫ് ഫ്‌ളെക്‌സ് ഫ്യൂവലിലുണ്ട്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, ഓള്‍എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍.
◾https://dailynewslive.in/ ചരിത്രത്തെ ശരിയായ നിലയില്‍ വിശകലനം ചെയ്യാനാണ് പി. ജയരാജന്‍ ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ മുസ്ലിം ജനസാമാന്യം കടന്നുവന്ന വഴികളിലും ചില ചരിത്രാനുഭവങ്ങളെ അന്വേഷണതൃഷ്ണയോടെ അദ്ദേഹം ഇവിടെ സമീപിക്കുകയാണ്. അതിനായി നിരവധി പഠനങ്ങളും അപഗ്രഥനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്ലാമിനെയും സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥം. ‘കേരളം – മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’. പി.ജയരാജന്‍. മാതൃഭൂമി ബുക്സ്. വില 357 രൂപ.
◾https://dailynewslive.in/ അലാറം വെച്ചെഴുന്നേല്‍ക്കുന്ന ശീലം നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാനിടയാക്കുമെന്ന് പഠനം. അലാറമില്ലാതെ ഉറക്കം തീര്‍ന്ന് സ്വതവെ എഴുന്നേല്‍ക്കുന്നവരെ സംബന്ധിച്ച് അലാറം കേട്ട് എഴുന്നേല്‍ക്കുന്നവരില്‍ രക്തസമ്മര്‍ദം 74 ശതമാനം കൂടുതലാണെന്ന് യുവിഎ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ഉറക്കം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും പൂര്‍ത്തിയാക്കത്തവരില്‍ രക്തസമ്മര്‍ദത്തിന്റെ നില കൂടാനുള്ള അധിക സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രക്തസമ്മര്‍ദം കൂടുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ അല്ലെങ്കില്‍ ഹൃദ്രോഗികളില്‍ ഇതിനുള്ള അപകടസാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അലാറം നിങ്ങളെ ഗാഢനിദ്രയില്‍ നിന്ന് പെട്ടെന്ന് ഉണര്‍ത്താനിടയാക്കും. ഇത് ചിലപ്പോള്‍ സ്ലീപ് ഇനേര്‍ഷ്യ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നത് താത്ക്കാലികമായി സ്ഥലകാലബോധം നഷ്ടമാകുന്ന അവസ്ഥയാണ് സ്ലീപ് ഇനേര്‍ഷ്യ. ഇത് ഹ്രസ്വകാല ഓര്‍മക്കുറവ്, പ്രതികരണം മന്ദഗതിയിലാക്കുക എന്നിവയ്ക്ക് കാരണമാകുന്നു. ശാരീരികമായി മാത്രമല്ല, ഉറക്കത്തിനിടെ ഉയര്‍ന്ന ശബ്ദത്തില്‍ അലാറം കേട്ട് ഞെട്ടി ഉണരുന്നത് ഉത്കണ്ഠയ്ക്കും കാരണാകും. ഇത് മാനസികാവസ്ഥയെ ബാധിക്കാന്‍ ഇടയുണ്ട്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങുക. ഈ ശീലം നിങ്ങളെ അലാറത്തിന്റെ സഹായമില്ലാതെ രാവിലെ എഴുന്നേല്‍ക്കാന്‍ സഹായിക്കും. രാവിലെ സൂര്യപ്രകാശം മുറിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കുക. ഇത് നിങ്ങളുടെ തലച്ചോറില്‍ മെലാനിന്‍ (സ്ലീപ് ഹോര്‍മോണ്‍) ഉല്‍പാദനം കൂട്ടാനും സ്വമേധയ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. അലാറം വെക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ശാന്തമായ ശബ്ദം ഉപയോഗിക്കാവുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.08, പൗണ്ട് – 109.21. യൂറോ – 91.04, സ്വിസ് ഫ്രാങ്ക് – 97.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.20, ബഹറിന്‍ ദിനാര്‍ – 223.05, കുവൈത്ത് ദിനാര്‍ -274.39, ഒമാനി റിയാല്‍ – 218.41, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 22.99, കനേഡിയന്‍ ഡോളര്‍ – 60.78.