P5 yt cover 1

https://dailynewslive.in/ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ പാകിസ്താനികളാണെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ ജനങ്ങളെ അപമാനിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയെന്നതില്‍ അഭിമാനംകൊള്ളുന്ന അമിത് ഷാ അഹങ്കാരിയായി തീര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ താങ്കള്‍ പ്രധാനമന്ത്രിയാവില്ലെന്നും ജൂണ്‍ നാലിന് ജനങ്ങള്‍ ബി.ജെ.പി. സര്‍ക്കാരിനെയല്ല തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നാമനിര്‍ദേശങ്ങള്‍ വഴി നിയമനം നടത്താനും 6 ആഴ്ച ക്കുള്ളില്‍ നാമനിര്‍ദേശം നടത്താനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. സ്വന്തം നിലയില്‍ നോമിനേറ്റ് ചെയ്യാന്‍ അവകാശം ഉണ്ടെന്നായിരുന്നു ഗവര്‍ണറുടെ വാദം. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു

https://dailynewslive.in/ സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന അവയവ കടത്ത് കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും. ഇതിനിടെ വിശദമായ അന്വേഷണത്തിനായി എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂര്‍ത്തിയാക്കും. തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. സുധാകരനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കികൊണ്ട് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിറക്കി. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

https://dailynewslive.in/ കേസ് വിജയിച്ചതില്‍ സന്തോഷമെന്നും ഗുണ്ടാ നേതാവ് എന്ന കിരീടം തലയില്‍ നിന്ന് പോയെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇ.പി.ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയ്ക്ക് മുകളില്‍ എന്നും വാള്‍ ആയിരുന്നു , അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാന്‍ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാട്ടാന്‍ വെല്ലുവിളിച്ചുവെന്നും അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞതെന്നും ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു.

https://dailynewslive.in/ തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടികള്‍ തുടരുമെന്ന് ഇ പി ജയരാജന്‍. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകള്‍ ഹാജരാക്കുന്നതില്‍ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇ.പി.ജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. കോണ്‍ഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്നാണ് മത്സ്യങ്ങള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്‍കിയ പരാതിയില്‍ തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്നാണ് പരാതി.

https://dailynewslive.in/ അടുത്ത മാസം ട്രയല്‍ റണ്‍ തുടങ്ങാനിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് പണം അനുവദിക്കാന്‍ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍, കമ്പനി എടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും. എത്ര തുക വായ്പ എടുക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നാണ് സൂചന.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശയാത്ര സ്വന്തം ചെലവിലെന്ന് സര്‍ക്കാര്‍. യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം മുടക്കിയിട്ടില്ല. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ കൂടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരാവകാശം വഴി നല്‍കിയ മറുപടി.

https://dailynewslive.in/ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം പൂര്‍ത്തിയായത്. ഇന്ന് രാവിലെ 9 മണി വരെയായിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദര്‍ശനം.

https://dailynewslive.in/ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകലിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് അടച്ച തൃശൂരിലെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു.

https://dailynewslive.in/ വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകലയാണ് മരിച്ചത്. ഇവരുടെ പഴയ വീടിന്റെ ചുമരാണ് മഴയില്‍ കുതിര്‍ന്ന് ഇടിഞ്ഞുവീണത്. ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതായിരുന്നു ശ്രീകല. ഉടനെ തന്നെ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

https://dailynewslive.in/ പാലക്കാടും പത്തനംതിട്ടയിലും വാഹനാപകടങ്ങളിലായി രണ്ടു പേര്‍ മരിച്ചു. പാലക്കാട് മലമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മലമ്പുഴ അയ്യപ്പന്‍പൊറ്റ സ്വദേശി കുര്യാക്കോസ് കുര്യനാണ് മരിച്ചത്. പത്തനംതിട്ട എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശാണ് മരിച്ചത്.

https://dailynewslive.in/ ബിഹാറിലെ സരണില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന് വെടിവെപ്പിലേക്കെത്തിയത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

https://dailynewslive.in/ രാമേശ്വരം കഫെ സ്ഫോടനക്കേസില്‍ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ പ്രാക്ടീസ് ചെയ്യുന്ന ജാഫര്‍ ഇക്ബാല്‍, നയിന്‍ സാദിഖ് എന്നീ രണ്ട് ഡോക്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

https://dailynewslive.in/ താന്‍ രാഷ്ട്രീയ സ്വയംസേവക് സംഘ് അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തി കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചിത്ത രഞ്ജന്‍ ദാഷിന്റെ വെളിപ്പെടുത്തല്‍. യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തല്‍. താന്‍ ഏതുസമയവും സംഘടനയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതിരുന്നു, വോട്ട് ചെയ്തില്ല എന്നീ കാരണങ്ങളാല്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. പരാതിയിന്‍മേല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് രണ്ട് ദിവസത്തിനകം ജയന്ത് സിന്‍ഹ മറുപടി നല്‍കണം.

https://dailynewslive.in/ അനധികൃതമായി തോക്ക് കൈവശം വച്ചതിന് മംഗളുരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ നിന്ന് പിസ്റ്റളുമായി കാറില്‍ വരുമ്പോഴാണ് കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍ മൂടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ കെ എന്നിവര്‍ പിടിയിലായത്. പിസ്റ്റളിനൊപ്പം രണ്ട് തിരകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

https://dailynewslive.in/ ലൈംഗികാരോപണ കേസിലെ അന്വേഷണത്തില്‍ ഇന്ത്യയിലേക്ക് മടങ്ങി വന്ന് സഹകരിക്കണമെന്ന് പ്രജ്വല്‍ രേവണ്ണയോട് കുമാരസ്വാമി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ മാനം രക്ഷിക്കൂ എന്നും എസ്ഐടി അന്വേഷണവുമായി സഹകരിക്കൂവെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭയപ്പെടണമെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ, പ്രജ്വല്‍ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും എച്ച്ഡി ദേവഗൗഡയും ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ ഭഗവാന്‍ ജഗന്നാഥന്‍ മോദിയുടെ ഭക്തനായിരുന്നുവെന്ന് ബിജെപി നേതാവും പുരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സംബിത് പത്ര. മോദി പങ്കെടുത്ത റോഡ് ഷോയ്ക്ക് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് ഈ നാവു പിഴ. നാവു പിഴ രൂക്ഷ വിമര്‍ശനത്തിന് കാരണമായതിന് പിന്നാലെ സംബിത് പത്ര ക്ഷമാപണം നടത്തുകയും പരിഹാരമായി ത്രിദിന ഉപവാസത്തിലാണെന്നും വിശദമാക്കി.

https://dailynewslive.in/ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി മന്ത്രിമാര്‍ക്കുമെതിരെ ആരോപണങ്ങളുമായി സ്വാതി മലിവാള്‍. കാറിന്റെ നമ്പറടക്കം വ്യക്തിപരമായ വിവരങ്ങള്‍ പരസ്യമാക്കി എ.എ.പി. നേതാക്കള്‍ തന്റെ ബന്ധുക്കളുടെ ജീവന്‍ അപകടത്തിലാക്കുന്നു എന്നാണ് സ്വാതിയുടെ ആരോപണം.

https://dailynewslive.in/ ഇബ്രാഹിം റെയ്സിയുടെ മരണം ആഘോഷിച്ച് ജര്‍മനിയിലെ ഇറാനിയന്‍ പ്രതിപക്ഷാംഗങ്ങള്‍. ബര്‍ലിനിലെ ഇറാനിയന്‍ എംബസിക്കു മുന്നില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് അംഗങ്ങളാണ് ആഘോഷവുമായി ഒത്തുകൂടിയത്. രക്തത്തിന്റെ നീതിപതി എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രകടനം.

https://dailynewslive.in/ അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അല്‍ഫാരെറ്റ ഹൈസ്‌കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

https://dailynewslive.in/ പതിനാറ് വയസ് പിന്നിടുന്നത് വരെ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഓസ്ട്രേലിയയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്ന നിരീക്ഷണത്തോടെയാണ് പ്രതികരണം. അധിക സമയമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആല്‍ബനീസ് വിശദമാക്കി.

https://dailynewslive.in/ കുട്ടികളുടെ വസ്ത്രനിര്‍മാണ രംഗത്ത് പ്രമുഖരായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 19.74 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2.96 കോടിയെ അപേക്ഷിച്ച് ലാഭം 577 ശതമാനം കുതിച്ചുയര്‍ന്നു. തൊട്ടു മുന്‍പാദമായ ഒക്ടോബര്‍-ഡിസംബറിലെ 14.96 കോടിയുമായി നോക്കുമ്പോള്‍ 32 ശതമാനം വര്‍ധനയുണ്ട്. അവലോകന കാലയളവില്‍ കിറ്റെക്‌സിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലെ 114.83 കോടി രൂപയില്‍ നിന്ന് 53.5 ശതമാനം വര്‍ധനയോടെ 176.29 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ രേഖപ്പടുത്തിയത് 166.63 കോടി രൂപയുടെ വരുമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തെ 56.92 കോടി രൂപയില്‍ നിന്ന് 55.83 കോടി രൂപയായി കുറഞ്ഞു. ഇക്കാലയളവില്‍ വരുമാനം 631.17 കോടി രൂപയാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 601.05 കോടി രൂപയില്‍ നിന്ന് അഞ്ച് ശതമാനം വര്‍ധിച്ചു. ഓഹരിയൊന്നിന് 1.50 രൂപ വീതം ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കിറ്റെക്‌സിന്റെ സംയോജിത കടം കഴിഞ്ഞ വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് 681 കോടി രൂപയായി വര്‍ധിച്ചു. തെലങ്കാനയില്‍ സ്ഥാപിക്കുന്ന കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്സിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതല്‍ വായ്പയെടുത്തത്. പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 292 കോടി രൂപ മുടക്കിയ സ്ഥാനത്ത് ഈ വര്‍ഷം 886 കോടി രൂപയായി ഉയര്‍ന്നു. കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്‌സ് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി പങ്കാളിത്തം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനും 30 ശതമാനം ഗ്രൂപ്പിലെ കിറ്റെക്‌സ് ചില്‍ഡ്രന്‍വെയര്‍ ലിമിറ്റഡിനുമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2,890 കോടി രൂപയാണ് പാര്‍ക്കിന്റെ നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 1,421 കോടി രൂപയാണ് കിറ്റെക്‌സിന്റെ വിപണി മൂല്യം.

https://dailynewslive.in/ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്. റീകോള്‍ എന്ന പേരിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഉപയോക്താവ് അവരുടെ കമ്പ്യൂട്ടറില്‍ കണ്ടതും ചെയ്തതുമായ എല്ലാം ഓര്‍മ്മിപ്പിക്കാനും വീണ്ടെടുക്കാനും സഹായിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ന്യൂറല്‍ പ്രോസസ്സിംഗ് കഴിവുകളുള്ള ശക്തമായ ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ ചിപ്പുകളുള്ള പുതിയ ‘കോപൈലറ്റ്+ പിസികളില്‍’ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഉപയോഗിച്ച ആപ്പുകള്‍, സന്ദര്‍ശിച്ച വെബ്സൈറ്റുകള്‍, കണ്ട ഡോക്യുമെന്റുകള്‍ ഉള്‍പ്പെടെ എല്ലാ ഉപയോക്തൃ പ്രവര്‍ത്തനങ്ങളും ടൂള്‍ ലോഗ് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ ഡാറ്റ എളുപ്പത്തില്‍ തിരയാനും പ്രസക്തമായ കാലയളവിന്റെ സ്‌നാപ്പ്‌ഷോട്ട് എടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ ഉപയോഗ ചരിത്രത്തിന്റെ ‘ഫോട്ടോഗ്രാഫിക് മെമ്മറി’ നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. ഉപയോക്താക്കള്‍ക്ക് ഡാറ്റ ശേഖരിക്കല്‍ താല്‍ക്കാലികമായി നിര്‍ത്താനോ ഇല്ലാതാക്കാനോ കഴിയും. കുറഞ്ഞത് 256ജിബി സ്റ്റോറേജ് ആവശ്യമാണ്. 50ജിബി ഫ്രീ സ്‌പേസ് റീകോളിന് ആവശ്യമാണ്. സെര്‍ച്ച് ചെയ്യല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടൂള്‍ മൈക്രോസോഫ്റ്റ് കൊണ്ടുവന്നത്.

https://dailynewslive.in/ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എമ്പുരാന്റെ’ ക്യാരക്ടര്‍ ലുക്ക് പുറത്ത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാര്‍ഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. നിലവില്‍ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എമ്പുരാന്‍ റിലീസ് ചെയ്യുക. മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന സിനിമകളില്‍ വന്‍ ഹൈപ്പും പ്രതീക്ഷയും അര്‍പ്പിക്കുന്ന സിനിമയാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന ആദ്യഭാഗം തന്നെയാണ് അതിന് കാരണവും. മുരളി ഗോപിയാണ് എമ്പുരാന്റെ തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം എമ്പുരാനില്‍ പുതിയൊരു അഭിനേതാവും എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണിത്. ഒപ്പം സംവിധായകന്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തും. ലൂസിഫറില്‍ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു.

https://dailynewslive.in/ നടന്‍ ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന തമിഴ് ചിത്രം ‘ഗരുഡന്‍’ ട്രെയിലര്‍ എത്തി. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങള്‍. ‘ഗരുഡന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിര്‍ നീച്ചല്‍, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തില്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശര്‍മ, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാര്‍ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ആര്‍തര്‍ വിന്‍സണ്‍. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

https://dailynewslive.in/ നാലാം തലമുറ സ്വിഫ്റ്റിന് സിഎന്‍ജി മോഡലുമായി മാരുതി സുസുക്കി ഉടന്‍ എത്തും. ഒരു കിലോ സിഎന്‍ജിക്ക് 32 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എന്‍ജിനില്‍ സിഎന്‍ജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമുണ്ട്. ഇതേ എന്‍ജിന്‍ തന്നെയാണ് സിഎന്‍ജി മോഡലിലുമെങ്കിലും കരുത്ത് കുറവായിരിക്കും. മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമായിരിക്കും സിഎന്‍ജി. നിലവില്‍ മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളിലായി ഇറങ്ങിയ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് വില. പെട്രോള്‍ മോഡലിനെക്കാള്‍ 90000 മുതല്‍ 95000 രൂപ വരെ വിലക്കൂടുതലും സിഎന്‍ജി എന്‍ജിന് പ്രതീക്ഷിക്കാം. ഏതൊക്കെ മോഡലിലാണ് സിഎന്‍ജി പുറത്തിറക്കുക എന്ന വിവരം മാരുതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

https://dailynewslive.in/ പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കല്‍പ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടര്‍ത്തിയിട്ട് നീളന്‍ കൊമ്പൊള്ള റാണീം സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതില്‍ എന്തുംമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ.” വാവക്കാട് എന്ന കടലോരഗ്രാമത്തിലെ മനുഷ്യരുടെ അതിസങ്കീര്‍ണമായ ചില ജീവിതസത്യങ്ങള്‍, കടലിന്റെ ഉള്ളറകളില്‍ ഗോപ്യമായി കിടക്കുന്ന ചില ഉദാപ്ലുതസത്വങ്ങളുമായുള്ള അഭിമുഖീകരണങ്ങളെ വെളിപ്പെടുത്തുന്നു. ക്രൗര്യവും സാഹസികതയും നിസ്സഹായതയും സംഘര്‍ഷങ്ങളും സന്നിവേശിപ്പിക്കപ്പെടുന്ന ഭൂമികയില്‍ അനിക്ലേത്ത് സ്രാങ്ക് വൈരുദ്ധ്യങ്ങളുടെ പ്രതീകമായി നിലകൊള്ളുന്നു. ‘ഉദാപ്ലുതസത്വങ്ങള്‍’. അരുണ്‍ ബാബു ആന്റോ. ഗ്രീന്‍ ബുക്സ്. വില 179 രൂപ.

https://dailynewslive.in/ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാല്‍ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രം. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവര്‍ഗങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, സലാഡുകള്‍ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളില്‍ ചിലപ്പോള്‍ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗര്‍ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാര്‍, പയര്‍, കടല എന്നീ മാംസ്യം അടങ്ങിയ കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അത്താഴം ഉറങ്ങാന്‍ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുന്‍പു കഴിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, ലഹരി ഒഴിവാക്കുക കുറച്ചുനാള്‍ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിര്‍ത്തരുത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കും കാരണമാകും. ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.28, പൗണ്ട് – 105.85, യൂറോ – 90.45, സ്വിസ് ഫ്രാങ്ക് – 91.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.49, ബഹറിന്‍ ദിനാര്‍ – 220.95, കുവൈത്ത് ദിനാര്‍ -271.38, ഒമാനി റിയാല്‍ – 216.38, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *