◾https://dailynewslive.in/ മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
◾https://dailynewslive.in/ നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ കനൗജില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
◾https://dailynewslive.in/ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകര്‍ എത്താതിരുന്നതും കാരണം ഇന്നും ടെസ്റ്റുകള്‍ തടസപ്പെട്ടു. ചിലയിടങ്ങളില്‍ സംയുക്ത സമരസമിതി ഗ്രൗണ്ടില്‍ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പലയിടത്തും അപേക്ഷകരെത്തിയില്ല.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്നില്‍ പ്രതിഷേധ സമരക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. തൃശ്ശൂര്‍ അത്താണിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം.
◾https://dailynewslive.in/ നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രഹസ്യമായി നടന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ജീവന്‍ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
◾
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് ബസിലെ കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പൊലീസാണ് സുബിനെ ചോദ്യം ചെയ്യുന്നത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പ്രേം കൃഷ്ണന്റെ ചിത്രം ഡി പി യാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. എഡിഎം അടക്കമുള്ള കളക്ടറുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ എല്ലാ ബാച്ചുകളിലും 30 % സീറ്റുകള്‍ വര്‍ധിപ്പിച്ചാലും മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ പ്രതിസന്ധി ഒഴിയില്ലെന്ന് റിപ്പോര്‍ട്ട്. മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും കൂടുതല്‍ കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വരിക. അതേ സമയം തെക്കന്‍ ജില്ലകളില്‍ അവശ്യത്തിലധികം ബാച്ചുകള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
◾https://dailynewslive.in/ മലപ്പുറമെന്ന് പറഞ്ഞ് വികാരം ഉണ്ടാക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. വായടപ്പിക്കാനല്ല, കലാലയത്തിന്റെ വാതില്‍ തുറക്കാനാണ് തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. അത് അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ജോലിക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച കൊച്ചി ബിപിസിഎല്‍ പാചകവാതക പ്ലാന്റിലെ കരാര്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. ഡ്രൈവറെ മര്‍ദ്ദിച്ച സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ സംഘടനയില്‍ നിന്നും ഏജന്‍സിയില്‍ നിന്നും പുറത്താക്കുമെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് സമരം പിന്‍വലിച്ചത്. ബിപിസിഎല്‍ മാനേജ്മെന്റ്, കരാറുകാര്‍, ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ ഡ്രൈവര്‍മാരുടെ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
◾https://dailynewslive.in/ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സമരം മൂലം കണ്ണൂര്‍ വിമാനത്താവളത്തിന് രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്ന് കണക്ക്. അതോടൊപ്പം നാലായിരത്തോളം പേരുടെ യാത്ര മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സര്‍വ്വീസുകളും വ്യാഴാഴ്ച 85 സര്‍വ്വീസുകളുമാണ് റദ്ദായത്.
◾https://dailynewslive.in/ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ അരളിപ്പൂവ് നിരോധിച്ചു. സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ അരളിപ്പൂവ് ഇനിമുതല്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് ഇടയാക്കി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വവും മലബാര്‍ ദേവസ്വവും അരളി പൂവിനെ പൂജാ കര്‍മ്മങ്ങളില്‍ നിന്നും പ്രസാദമായി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.
◾https://dailynewslive.in/ പാനൂര്‍ സ്വദേശിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തല്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടില്‍ കയറി പ്രതി കൊലപാതകം നടത്തിയത്.
◾https://dailynewslive.in/ ജസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛന്‍ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചതിന് ഏഴ് യുവാക്കള്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ അതിക്രമം നടത്തിയത്.
◾https://dailynewslive.in/ പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ യുവാക്കളായ രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രക്കാരെ ഫയര്‍ഫോഴ്സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
◾https://dailynewslive.in/ നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂര്‍ ചാലിയാര്‍ സ്വദേശി റനീഷാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
◾https://dailynewslive.in/ വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ കൂടി മത്സരിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് സ്വീകാര്യമായ തുടര്‍ നിലപാട് രാഹുല്‍ സ്വീകരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാടിനെ വഞ്ചിച്ചെന്ന പ്രചാരണവുമായി റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗ് രംഗത്തെത്തി. വയനാടിനോട് രാഹുല്‍ ചെയ്ത ചതിക്ക് റായ്ബറേലി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആന്ധ്രാപ്രദേശില്‍ 4 ശതമാനം മുസ്ലിം സംവരണം നിലനില്‍ക്കുമെന്നും ഇത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാന വാക്കാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. കുര്‍ണൂലില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റെണ്ണം 220 കടക്കാന്‍ പോകുന്നില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അത് തിരിച്ചറിഞ്ഞതിനാലാണ് ഇത്തവണ 400 സീറ്റെന്ന മുദ്രാവാക്യത്തില്‍ നിന്ന് മോദി പിന്നാക്കം പോയതെന്നും, ബിജെപി അധികാരത്തില്‍ വന്നാല്‍ സംവരണനയം തന്നെ റദ്ദാക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
◾https://dailynewslive.in/ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ യുവതിയേക്കൊണ്ട് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിക്കാന്‍ ശ്രമം നടന്നതായി ദേശിയ വനിതാ കമ്മീഷന്‍. പോലീസുകാരെന്ന വ്യാജേന എത്തി പരാതി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
◾https://dailynewslive.in/ കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് പ്രശാന്തിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത മുസ്ലിം വിദ്വേഷ വീഡിയോയ്ക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്.
◾https://dailynewslive.in/ പാകിസ്താനെ പ്രകോപിപ്പിച്ചാല്‍ അവര്‍ ഇന്ത്യക്കെതിരേ അണുവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യന്‍ സര്‍ക്കാരിന് വേണമെങ്കില്‍ ഇസ്ലാമാബാദിനോട് കടുപ്പത്തില്‍ സംസാരിക്കാം. എന്നാല്‍, അയല്‍രാജ്യത്തെ ബഹുമാനിക്കാതിരുന്നാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. നാം അവരെ അവഹേളിച്ചാല്‍, ഒരു ഭ്രാന്തന്‍ വന്ന് ഇന്ത്യയ്ക്കു നേര്‍ക്ക് അണുബോംബ് തൊടുക്കാന്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യാനാകുമെന്നാണ് അയ്യര്‍ പറഞ്ഞത്.
◾https://dailynewslive.in/ ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരി ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ വിവേക് രാമസ്വാമിക്ക് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആന്‍ കൗള്‍ട്ടറുടെ പരാമര്‍ശം. നേരത്തെ, വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്മാറിയിരുന്നു.
◾https://dailynewslive.in/ മാസംതോറുമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപത്തില്‍ റെക്കോര്‍ഡ്. ഏപ്രില്‍ മാസത്തില്‍ നിക്ഷേപകര്‍ 20,371 കോടി രൂപയാണ് എസ്‌ഐപിയിലൂടെ നിക്ഷേപിച്ചത്. കടപ്പത്ര, ഓഹരി ഫണ്ടുകളിലാണ് നിക്ഷേപം. മുന്‍ മാസം 19,271 കോടി രൂപയായിരുന്നു എസ്‌ഐപിയിലെ നിക്ഷേപം. എസ്‌ഐപിയില്‍ 20,000 കോടി രൂപ കൂടി എത്തിയതോടെ, മൊത്തം ആസ്തി 57.26 ലക്ഷം കോടി രൂപയായി. ഏപ്രിലിലെ കണക്കാണിത്. മാര്‍ച്ചില്‍ ഇത് 55.01 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഏപ്രിലില്‍ ഇക്വറ്റി മ്യൂച്ചല്‍ ഫണ്ടിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ കുറവുണ്ടായി. 18,917.09 കോടിയായാണ് കുറഞ്ഞത്. മാര്‍ച്ചില്‍ ഇത് 22,633.15 കോടിയായിരുന്നു. 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പിന്റെ അപ്ഡേറ്റ് പതിപ്പ് 2.24.10.18 ല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ പുതിയ ഫീച്ചറിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍ പച്ച സ്റ്റാറ്റസ് ബാറില്‍ ടാപ്പുചെയ്യുന്നതാണ് നിലവിലെ രീതി. പുതിയ കോള്‍ ബാര്‍ അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ മ്യൂട്ടുചെയ്യാനോ നേരിട്ട് കോള്‍ അവസാനിപ്പിക്കാനോ കഴിയും, കോള്‍ സ്‌ക്രീന്‍ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട. കോള്‍ ബാര്‍ മള്‍ട്ടി ടാസ്‌കിങ് ഫീച്ചറുകള്‍ മെച്ചപ്പെടുത്തുന്നു. ഔട്ട്ഗോയിംഗ് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണിത്. പുതിയ മിനിമൈസ് ബട്ടണ്‍ എത്തുന്നതോടെ കോള്‍ മെനുവിലേക്ക് തിരിച്ചെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നു. സ്‌ക്രീനിന് ഏറ്റവും മുകളിലായി ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും കോള്‍ ബാര്‍ ബട്ടണ്‍ ക്രമീകരിക്കുക.
◾https://dailynewslive.in/ ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘രായന്‍’. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വന്‍ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. രായനിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അപര്‍ണ ബാലമുരളി രായന്‍ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളത്തില്‍ നിന്ന് അപര്‍ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.
◾https://dailynewslive.in/ 35-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട. യുവ സംവിധായകനായ രാഹുല്‍ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വിഡി14’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മിക്കുന്നത്. ടാക്സിവാല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കണ്‍സെപറ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം’ എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററില്‍ കാണാനാകും. 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.
◾https://dailynewslive.in/ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇവൂമി ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ജീറ്റെക്സ് ഇസെഡ് ഇ എന്ന് വിളിക്കുന്ന ഈ സ്‌കൂട്ടര്‍ മൂന്ന് ബാറ്ററി പായ്ക്ക് വലുപ്പങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് 2.1 കിലോവാട്ട്അവര്‍, 2.5 കിലോവാട്ട്അവര്‍, 3 കിലോവാട്ട്അവര്‍ എന്നിവയുടെ ബാറ്ററി പായ്ക്കുകള്‍ ഉണ്ട്. ഫുള്‍ ചാര്‍ജില്‍ 170 കിലോമീറ്റര്‍ റേഞ്ചും കമ്പനി അവകാശപ്പെടുന്നു, മുന്‍ഗാമിയെ അപേക്ഷിച്ച് 20 ശതമാനം ഭാരം കുറവാണ്. ബുക്കിംഗ് മെയ് 10 മുതല്‍ ആരംഭിക്കും. നിലവില്‍, ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല. ഇവൂമി ജീറ്റ്എക്സ് ഇസെഡ് ഇയുടെ വില 79,999 രൂപയില്‍ ആരംഭിക്കുന്നു. നാര്‍ഡോ ഗ്രേ, ഇംപീരിയല്‍ റെഡ്, അര്‍ബന്‍ ഗ്രീന്‍, പേള്‍ റോസ്, പ്രീമിയം ഗോള്‍ഡ്, സെറൂലിയന്‍ ബ്ലൂ, മോര്‍ണിംഗ് സില്‍വര്‍, ഷാഡോ ബ്രൗണ്‍ എന്നിവ ഉള്‍പ്പെടുന്ന എട്ട് കളര്‍ ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഈ സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാം.
◾https://dailynewslive.in/ ഇന്ത്യയുടെ രണ്ടറ്റങ്ങളില്‍ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്‌കാരം കാലാതരത്തില്‍ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് ‘മാര്‍ഗരീറ്റ’. ‘മാര്‍ഗരീറ്റ’യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങള്‍മാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ടതെന്നു തത്ത്വചിന്ത – ഗണിതശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ചു വേരുകളിലേക്കും ഓര്‍മ്മകളിലേക്കുമുള്ള മടക്ക യാത്ര നടത്തുകയാണീ നോവലില്‍. ‘മാര്‍ഗരീറ്റ’. എം.പി ലിപിന്‍ രാജ്. ഡിസി ബുക്സ്. വില 209 രൂപ.
◾https://dailynewslive.in/ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഗ്യാസ്, ദഹന പ്രശ്നം, വയറു വേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ പുതിനയ്ക്ക് കഴിയും. കൂടാതെ മാനസിക നില മെച്ചപ്പെടുത്താനും പുതിനയ്ക്ക് സാധിക്കും. രാത്രി പുതിനയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പുതിനയില്‍ ധാരാളം ആന്റ് ഓക്‌സിഡന്റുകള്‍ അടങ്ങുന്നതിനാല്‍ ദഹനത്തെ വേഗത്തിലാക്കാന്‍ സഹായിക്കും. വയറു വേദന, അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോള്‍ പുതിന ചേര്‍ത്ത പാനീയം കുടിക്കാം. നിങ്ങളുടെ വയറ്റിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കാനും സഹായിക്കും. പുതിന വെള്ളത്തില്‍ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരവുമായ ചര്‍മ്മത്തിനും നല്ലതാണ്. പുതിനയിലയുടെ ഗന്ധം വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ ഇത് താല്‍ക്കാലിക പരിഹാരമാണ്. ജലദോഷം ഉള്ളപ്പോള്‍ പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കഫക്കെട്ട്, തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.50, പൗണ്ട് – 104.66, യൂറോ – 90.03, സ്വിസ് ഫ്രാങ്ക് – 92.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.21, ബഹറിന്‍ ദിനാര്‍ – 221.50, കുവൈത്ത് ദിനാര്‍ -271.53, ഒമാനി റിയാല്‍ – 216.94, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 61.02.