മാസംതോറുമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) നിക്ഷേപത്തില്‍ റെക്കോഡ്. ഏപ്രില്‍ മാസത്തില്‍ നിക്ഷേപകര്‍ 20,371 കോടി രൂപയാണ് എസ്ഐപിയിലൂടെ നിക്ഷേപിച്ചത്. കടപ്പത്ര, ഓഹരി ഫണ്ടുകളിലാണ് നിക്ഷേപം. മുന്‍ മാസം 19,271 കോടി രൂപയായിരുന്നു എസ്ഐപിയിലെ നിക്ഷേപം. എസ്ഐപിയില്‍ 20,000 കോടി രൂപ കൂടി എത്തിയതോടെ, മൊത്തം ആസ്തി 57.26 ലക്ഷം കോടി രൂപയായി. ഏപ്രിലിലെ കണക്കാണിത്. മാര്‍ച്ചില്‍ ഇത് 55.01 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഏപ്രിലില്‍ ഇക്വറ്റി മ്യൂച്ചല്‍ ഫണ്ടിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ കുറവുണ്ടായി. 18,917.09 കോടിയായാണ് കുറഞ്ഞത്. മാര്‍ച്ചില്‍ ഇത് 22,633.15 കോടിയായിരുന്നു. 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
എസ്ഐപി നിക്ഷേപത്തില്‍ റെക്കോഡ്
