◾https://dailynewslive.in/ രാജ്യത്ത് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയില്‍ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
◾https://dailynewslive.in/ മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ വിദ്യാഭ്യാസരംഗം തകര്‍ന്നതിന്റെ ദൗര്‍ഭാഗ്യകരമായ മറ്റൊരു ഉദാഹരണമാണ് നീറ്റ് പിജി പരീക്ഷ മാറ്റിവച്ച നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ഭരണത്തിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചാല്‍ മാത്രം ഉയരത്തിലെത്താനാവില്ലെന്നും തങ്ങളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാരിനെതിരെ പോരാടാനും നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന വിദ്യഭ്യാസ മാഫിയക്ക് മുന്നില്‍ മോദി ഒന്നും മിണ്ടാതെ നില്‍ക്കുകയായാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസര്‍ക്കാര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിന്റെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എബിവിപി. വിദ്യാര്‍ത്ഥികളുടെ രോഷം സര്‍ക്കാര്‍ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി. മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്നും നെറ്റ്, നീറ്റ് പി ജി പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. അതേസമയം, പരീക്ഷ എഴുതാന്‍ ഇരുന്ന രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ച് സര്‍ക്കാര്‍ പന്താടുകയാണെന്ന് യൂണൈറ്റഡ് ഡോക്ടര്‍ ഫ്രണ്ട് അസോസിയേഷന്‍ ആരോപിച്ചു. അവസാന നിമിഷം പരീക്ഷ മാറ്റിയ നടപടി അസാധാരണമാണെന്നും എത്ര നാള്‍ ഇതു തുടരുമെന്നും അസോസിയേഷന്‍ ചോദിച്ചു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസന്വേഷണം സിബിഐക്ക്. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്നും പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി ബിഹാര്‍ പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് അന്വേഷണം സിബിഐക്ക് വിട്ടത്.
◾https://dailynewslive.in/ നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് പകരം താത്കാലിക ചുമതല നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
◾https://dailynewslive.in/ പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധരുടെ ഉന്നതതലസമിതി രൂപവത്കരിച്ചു. പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും രണ്ടുമാസത്തിനകം നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്.
◾https://dailynewslive.in/ തൃശ്ശൂരില്‍ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദത്തിനും തങ്ങളുടെ താല്പര്യം സംരക്ഷിക്കാനുമാണ് അവര്‍ ഈ നിലപാട് എടുത്തതെന്നും നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും വിജയത്തില്‍ യുഡിഎഫിന് ആഹ്ലാദിക്കാന്‍ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നോക്ക സമുദായങ്ങള്‍ക്ക് നീതി നല്‍കാതെ അകറ്റി നിര്‍ത്തുകയാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇനിയും തിരിച്ചടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾
◾https://dailynewslive.in/ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷവിമര്‍ശനമുയര്‍ന്ന സി.പി.എം സംസ്ഥാനസമിതിയില്‍ അസാധാരണ നീക്കവുമായി പി. ജയരാജന്‍. ഭാവിയില്‍ കെ.കെ. ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന പരാമര്‍ശം ജയരാജന്‍ സി.പി.എം സംസ്ഥാനസമിതിയില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് വടകരയില്‍ മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായിയെന്നും ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹവും തോല്‍വിയുടെ ഘടകമാണെന്ന് ജയരാജന്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
◾https://dailynewslive.in/ ടിപി കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെകെ രമ എംഎല്‍എ. പ്രതികള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും രമ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കൊടിക്കുന്നില്‍ സുരേഷിനെ പോലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടാണ് ഒ.ആര്‍. കേളുവിനോട് സംസ്ഥാന സര്‍ക്കാരും കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ ദേവസ്വം വകുപ്പ് എന്തിനാണ് എടുത്തുമാറ്റിയതെന്ന് മനസിലാകുന്നില്ലെന്നും അത് തെറ്റായ തീരുമാനമാണെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നാല് നേതാക്കളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരെ എടുത്ത നടപടി ഏകപക്ഷീയമെന്ന് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. കല്യാണത്തില്‍ പങ്കെടുത്തതില്‍ ജാഗ്രത കുറവില്ല. നടപടി ഏകപക്ഷീയമാണെന്നും പുറത്താക്കല്‍ തീരുമാനത്തിനു പിന്നില്‍ ഉണ്ണിത്താനോടുള്ള ഭയമാണെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു. ഉണ്ണിത്താനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച ബാലകൃഷ്ണന്‍ ഉണ്ണിത്താനെതിരേയുള്ള യുദ്ധം ഇവിടെ തുടങ്ങുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വിലക്കയറ്റത്തില്‍ ജനം നട്ടം തിരിയുമ്പാള്‍ സാധാരണക്കാര്‍ക്ക് സപ്ലൈകോയിലും ആശ്വാസമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചസാരയടക്കമുള്ള സബ്സിഡി സാധനങ്ങള്‍ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതികള്‍ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. അതേസമയം അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവില്‍ സ്പ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ പ്രതികരിച്ചു. 11 കോടി രൂപയുടെ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോള്‍ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ 44 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി. മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ കരാറുകാരന്‍ വരെയുള്ളവരെയാണ് ശിക്ഷിച്ചത്. രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസില്‍ 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ ഘട്ടത്തില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി.
◾https://dailynewslive.in/ രാജ്യത്ത് ഉഷ്ണ തരംഗത്തെ തുടര്‍ന്ന് തക്കാളി വില കുതിക്കുന്നു. നേരത്തെ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോള്‍ 80 രൂപയിലേക്കാണ് കുതിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ തക്കാളി വില ഉടന്‍ 100 രൂപയിലെത്തുമെന്നാണ് പ്രവചനം.
◾https://dailynewslive.in/ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ അര്‍ദ്ധരാത്രി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിനിറങ്ങുന്നു. മില്‍മ മാനേജ്മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
◾https://dailynewslive.in/ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി പൂര്‍ണമാവുന്നതിന് മുന്‍പ് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. നഷ്ടപരിഹാരത്തില്‍ തീരുമാനമാകാതെ കോള കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് മറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് ജനവിരുദ്ധമാണെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
◾https://dailynewslive.in/ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭാ അദ്ധ്യക്ഷനായി സാമുവല്‍ മാര്‍ തെയോഫിലോസ് ചുമതലയേറ്റു. ദില്ലി ഭദ്രാസനാധിപന്‍ ജോണ്‍ മാര്‍ ഐറേനിയസ് മുഖ്യ കാര്‍മികത്വം വഹിച്ച ചടങ്ങില്‍ വിവിധ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാന ചിഹ്നങ്ങള്‍ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാന്‍ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തിയോഫിലോസ് പറഞ്ഞു.
◾https://dailynewslive.in/ പാസ്പോര്‍ട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും മുന്നിലെത്തിയ കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിന് രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരം. ഇന്നലെ ദില്ലി വിദേശകാര്യ വകുപ്പില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങില്‍ നിന്നും കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ടി ആര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളില്‍ പവര്‍ ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.
◾https://dailynewslive.in/ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്. സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ 55 പേര്‍ മരിച്ച തമിഴ്നാട് കിള്ളിക്കുറിച്ചി മദ്യദുരന്തത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ചിന്നദുരൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.
◾https://dailynewslive.in/ പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍നടന്ന 53-ാം ജി.എസ്.ടി. കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന 20,000 രൂപവരെയുള്ള ഹോസ്റ്റല്‍ നിരക്കുകള്‍ക്കും ജി.എസ്.ടി. ഒഴിവാക്കി.
◾https://dailynewslive.in/ നടന്‍ ദളപതി വിജയിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാന്‍ ശ്രമിച്ച കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം. കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.
◾https://dailynewslive.in/ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
◾https://dailynewslive.in/ യുഎസ് കോളേജുകളില്‍ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങാതെ യുഎസില്‍ തന്നെ തുടരാന്‍ ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ വന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്കും ചൈനയിലേക്കും മടങ്ങുന്നവര്‍ അവരുടെ രാജ്യത്ത് സംരംഭങ്ങള്‍ തുടങ്ങി കോടീശ്വരന്മാരാകുകയും ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുകയാണെന്ന് ട്രംപ് പറഞ്ഞു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടുന്നവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ കഴിയണമെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ പലസ്തീനിലെ റഫയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊണ്ട് ക്യാമ്പുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ തീരത്തെ ഗ്രാമപ്രദേശമായ മുവാസിയിലെ സമീപമുള്ള സ്ഥലങ്ങളില്‍ ഇസ്രായേല്‍ മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 50 റണ്‍സിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 27 പന്തില്‍ 50 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷട്ത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം.
◾https://dailynewslive.in/ യൂറോ കപ്പില്‍ ആദ്യമായി യോഗ്യത നേടിയ ജോര്‍ജിയ ചെക്ക് റിപ്പബ്ലിക്കിനെ സമനില പിടിച്ച് തങ്ങളുടെ ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി വഴി ജോര്‍ജിയ മുന്നിലെത്തിയെങ്കിലും മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെക്ക് ടീം രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് സമനിലയിലെത്തുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് എഫില്‍ ആറു പോയന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. മൂന്നാമത്തെ മത്സരത്തില്‍ റൊമാനിയയെ തകര്‍ത്ത് ബെല്‍ജിയം. റൊമാനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്.
◾https://dailynewslive.in/ വിലക്കയറ്റ പ്രവണത തുടരുന്നതിനാല്‍ ഇന്ത്യയിലെ ഓരോ കുടുംബവും ശരാശരി 18 ശതമാനം കൂടുതല്‍ ചെലവിടേണ്ടി വരുന്നതായി പഠനം. വിപണി ഗവേഷണ സ്ഥാപനമായ കന്താറിന്റേതാണ് പഠനം. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ പ്രവണതയാണ് പഠന വിധേയമാക്കിയത്. ശരാശരിക്കാരായ ഒരു കുടുംബം ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശരാശരി 49,418 രൂപയാണ് ചെലവാക്കിയത്. നഗരങ്ങളില്‍ ഇത് 64,583 രൂപയാണ്; ഗ്രാമങ്ങളില്‍ 41,215 രൂപ. ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ ചെലവാക്കുന്നതിന്റെ 1.6 മടങ്ങ് നഗര മേഖലയില്‍ മുടക്കുന്നുവെന്നാണ് കണക്ക്. സമ്പന്നരെന്ന് അവകാശപ്പെടാന്‍ കഴിയാത്തവര്‍ 38,000 രൂപയോളം ത്രൈമാസം ചെലവിടുന്നതായും പഠനം പറയുന്നു.പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, വിദ്യാഭ്യാസം, യാത്ര, വസ്ത്രം, വീട്ടുവാടക തുടങ്ങിയവക്കുള്ള ചെലവുകളാണ് ഈ കണക്കെടുപ്പില്‍ പരിഗണിച്ചത്. ഭക്ഷണാവശ്യത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവ്. ഒരു കുടുംബത്തിന്റെ ത്രൈമാസ ചെലവില്‍ നാലിലൊന്നും പലവ്യഞ്ജനങ്ങള്‍ക്കാണ്. ഈയിനത്തില്‍ പതിവു ചെലവിലുണ്ടായ വര്‍ധന 19 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ കുടുംബത്തിലൊരാള്‍ക്ക് പ്രതിമാസ ചെലവ് 3,773 രൂപയും നഗരങ്ങളില്‍ 6,459 രൂപയുമെന്നാണ് 2022-23ല്‍ കണക്കാക്കിയിരുന്നത്. ഉപഭോക്തൃ വിനിയോഗ സര്‍വേ പ്രകാരം പ്രതിമാസ ആളോഹരി കുടുംബചെലവ് ഗ്രാമങ്ങളിലേക്കാള്‍ നഗരങ്ങളില്‍ 71 ശതമാനമെന്നും 2022-23ല്‍ കണക്കാക്കി. കോവിഡ് കാലത്തിനു ശേഷം കുടുംബങ്ങള്‍ വലിയ തോതില്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. നിത്യോപയോഗ സാധനങ്ങള്‍, പാക്കറ്റിലാക്കിയവ എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ചെലവ് നടത്തിക്കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനവും വിശദീകരിച്ചത്.
◾https://dailynewslive.in/ ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ് ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാമിലി ടൈമിന്റെ മനോഹര മെലഡി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹയാണ് ഗാനരംഗത്ത് വിജയിയുടെ പെയര്‍ ആയി എത്തിയിരിക്കുന്നത്. ‘ചിന്ന ചിന്ന കങ്കള്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയും രാജാ ഭവതാരിണിയും വിജയിയും ചേര്‍ന്നാണ്. അടുത്തിടെ ആയിരുന്നു ഭവതാരിണിയുടെ വിയോഗം. ഗോട്ടിന്റെ നിര്‍മ്മാതാക്കള്‍ ഭവതാരിണിയുടെ ശബ്ദം പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കബിലനാണ് ഗാനം എഴുതിയിരിക്കുന്നത്. ഏപ്രില്‍ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിള്‍ ‘വിസില്‍ പോഡു’ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സ് ടീം ഹോളിവുഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം. നിരവധി വിഎഫ്എക്‌സ് സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മൈക്ക് മോഹന്‍, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് വിവരം.
◾https://dailynewslive.in/ പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കല്‍ക്കി 2898 എഡി. സിനിമയില്‍ മറിയം എന്ന കഥാപാത്രമായി ശോഭന പ്രത്യക്ഷപ്പെടുന്നു. നടിയുടേത് അതിഥി വേഷമാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എഡി’ തെലുങ്ക് കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമല്‍ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആര്‍ഒ: ആതിര ദില്‍ജിത്ത്. ചിത്രം ജൂണ്‍ 27ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ ബോളിവുഡിന്റെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. ഇതിനോടകം തന്നെ വമ്പന്‍ വാഹനങ്ങളുടെ വലിയ നിരയുള്ള സഞ്ജയുടെ ഗരാജിലെ പുത്തന്‍ അതിഥി 2024 റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ എല്‍ഡബ്ളിയുബി എസ്യുവിയാണ്. 3.50 കോടി രൂപ വിലയുള്ള മോഡല്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് വരുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. മുബൈയില്‍ ഏകദേശം 4 കോടി രൂപയോളമാണ് വണ്ടിയുടെ ഓണ്‍-റോഡ് വില. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ഡബ്ളിയുബി എസ്യുവിയുടെ ബറ്റുമി ഗോള്‍ഡ് കളര്‍ ഓപ്ഷനാണ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. കോടികള്‍ മുടക്കുന്ന റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി എല്‍ഡബ്ളിയുബി വേരിയന്റ് നിരവധി പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമായാണ് വരുന്നത്. ഇതിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഒരുക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണിയിലെത്തുന്ന ലക്ഷ്വറി എസ്യുവിയുടെ ഏത് പതിപ്പാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
◾https://dailynewslive.in/ പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തില്‍ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങള്‍. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊര്‍ജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്‌കാരങ്ങള്‍. ആഷ് അഷിത ഉള്ളറിവോടെ പറയുന്ന സ്ത്രീ ചരിതങ്ങള്‍ പെണ്ണെഴുത്തല്ല, മായം ചേരാത്ത മനുഷ്യകഥാഖ്യാനങ്ങളാണ്. ‘മുങ്ങാങ്കുഴി’ യിലെ കഥകള്‍ ആഷ് അഷിതയെ പുതുകഥയുടെ മുന്‍പന്തിയിലേക്ക് എത്തിക്കുന്നു. ‘മുങ്ങാങ്കുഴി’. ഡിസി ബുക്സ്. വില 180 രൂപ.
◾https://dailynewslive.in/ ഉറക്കം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ്. ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ മാത്രമല്ല മാനസികമായും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉറക്കമില്ലായ്മ ഉണ്ടാക്കുന്നുണ്ട്. അതേസമയം എത്ര ഉറങ്ങിയാലും രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ പരുവത്തിലാകുന്നത് ചിലരെ നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇവയെ ‘ഉറക്കച്ചടവ്’ എന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. ഈ അവസ്ഥയ്ക്ക് പിന്നില്‍ ചില ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഏതെങ്കിലും വിധത്തിലുള്ള വൈറല്‍ അണുബാധകള്‍ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നിവയെല്ലാം വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്. വായു മലിനീകരണമാണ് ഇതില്‍ രണ്ടാമതൊരു കാരണമായി വരുന്നത്. വായു മലിനീകരണം തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാന്‍ കാരണമാവുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് അന്തരീക്ഷം അസാധാരണമായ രീതിയില്‍ വരണ്ടുപോകാറുണ്ട്. ഈ അന്തരീക്ഷവും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അലര്‍ജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കിലും രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം. ചിലര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും സ്ലീപ് അപ്നിയ എന്ന പ്രശ്‌നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവര്‍ക്ക് രാത്രിയില്‍ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്‌നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ജീവിത്തില്‍ സന്തോഷമില്ല എന്ന പരാതിയുമായി അയാള്‍ തന്റെ ഗുരുവിന്റെ അരികിലെത്തി. ഗുരു അയാള്‍ക്ക് മൂന്ന് പന്ത് നല്‍കി. ഒന്ന് മണ്ണ്‌കൊണ്ടും, മറ്റൊന്ന് ചില്ലുകൊണ്ടും പിന്നെ റബ്ബറുകൊണ്ടും. എന്നിട്ട് പറഞ്ഞു: നിങ്ങള്‍ ഈ പന്തുകള്‍ കൊണ്ട് അമ്മാനമാടണം. ഒരു പന്ത് എപ്പോഴും വായുവില്‍ ഉണ്ടാകണം. ഗ്ലാസ്സ് പന്തും റബ്ബര്‍ പന്തും കയ്യിലും മണ്‍പന്ത് വായുവിലുമുള്ളപ്പോള്‍ അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. മണ്‍പന്ത് താഴെ വീഴും എന്ന് ഉറപ്പായപ്പോള്‍ അയാള്‍ റബ്ബര്‍ പന്ത് താഴെയിട്ട് മണ്‍പന്തിനെ പിടിച്ചു. ഗുരു ചോദിച്ചു: താങ്കളെന്തിനാണ് റബ്ബര്‍ പന്ത് താഴെയിട്ട് മണ്‍പന്ത് പിടിച്ചത്? അയാള്‍ പറഞ്ഞു: രണ്ടുപന്തുമാത്രമേ കയ്യില്‍ നില്‍ക്കൂ എന്ന് മനസ്സിലായപ്പോള്‍ താഴെവീണാലും പൊട്ടാത്ത റബ്ബര്‍ പന്തിനെ ഞാന്‍ കൈവിട്ടു. ഗുരു പറഞ്ഞു: ഇപ്പോള്‍ നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഉത്തരമായി. മണ്‍പന്ത് കുടുംബവും, ചില്ലുപന്ത് തൊഴിലും റബ്ബര്‍പന്ത് ആഡംബരവുമാണ്. റബ്ബര്‍ പന്തിന് മൂന്നാം സ്ഥാനം നല്‍കുക പലതരം സാധ്യതകളുടെ ഇടയിലൂടെയാണ് നാം നടന്നുനീങ്ങുന്നത്. എന്തിനെ സ്വീകരിക്കുന്നു. എന്തിനെ തിരസ്‌കരിക്കുന്നു എന്നതാണ് സഞ്ചരിക്കുന്ന ദൂരത്തിന്റെയും എത്തിച്ചേരുന്ന സ്ഥലത്തിന്റെയും ഗുണനിലവാരം തീരുമാനിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പും ഒരേസമയം സ്വീകരണവുമാണ് നിരാകരണവുമാണ്. പലതില്‍ നിന്നും ഒന്നിനെ എടുക്കുന്നത് പോലെയല്ല, ഇഷ്ടമുള്ള പലതില്‍ നിന്നും ഒന്നിനെ സ്വീകരിക്കുന്നത്. സമചിത്തത കൈവെടിയാതെ, നമുക്ക് തിരഞ്ഞെടുക്കാന്‍ പഠിക്കാം – ശുഭദിനം.