◾https://dailynewslive.in/ കുവൈത്തിലെ മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികള്‍ മരിച്ചെന്ന് നോര്‍ക്ക. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാന്‍ സാധിക്കൂ എന്നും നോര്‍ക്ക സിഇഒ വ്യക്തമാക്കി.
◾https://dailynewslive.in/ കുവൈത്തിലുണ്ടായ ദുരന്തത്തില്‍ 15 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്ന് നോര്‍ക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേര്‍ മരിച്ചതായാണ് കണക്കെന്നും മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും തുടര്‍ സഹായം ചര്‍ച്ച ചെയ്യുമെന്നും നോര്‍ക്ക സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 6 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും വാസുകി അറിയിച്ചു.
◾https://dailynewslive.in/ കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തിലേക്ക് പോവുന്നത്.
◾https://dailynewslive.in/ കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടുത്തത്തില്‍ മരണപെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.
◾https://dailynewslive.in/ തീപിടുത്തമുണ്ടായ സമയത്ത് ഏകദേശം 200 ജീവനക്കാര്‍ അഗ്നിബാധയുണ്ടായ ആറു നില കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തുണ്ടായ തീപിടുത്തത്തില്‍ കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകള്‍ തുറക്കാനായില്ലെന്നുമാണ് സൂചന. സംഭവത്തില്‍ കുവൈറ്റ് അധികൃതര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ ഉത്തരവാദികള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കി.
◾https://dailynewslive.in/ കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവര്‍ത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനിയായ എന്‍ബിടിസിയുടെ കീഴിലാണ്. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നാണ് എന്‍ബിടിസി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എന്‍ബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. 1977 മുതല്‍ കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് കെജി എബ്രഹാം. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാന്‍ കൂടിയാണ് കെ ജി എബ്രഹാം.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ജില്ലയില്‍ ഒഴിവുണ്ടെങ്കില്‍ സീനിയോറിറ്റി അടിസ്ഥാനത്തില്‍ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സര്‍ക്കാരിന്റെയും ഏതാനും അധ്യാപകരുടെയും അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
◾https://dailynewslive.in/ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായി എന്നും തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിലെ തോല്‍വി നല്‍കിയത് വലിയ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങളായ പെന്‍ഷന്‍, സപ്ലൈകോ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ നയിക്കാന്‍ മുരളിയേട്ടന്‍ വരട്ടെ എന്ന് കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന് വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ വാഹനങ്ങളിലെ രൂപമാറ്റത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കല്‍ അനുവദിക്കില്ലെന്നും, കോടതി പറഞ്ഞു. അതോടൊപ്പം റോഡിലോടുന്ന ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വര്‍ക്കിംഗ് അല്ലെന്നും നടപടി സ്വീകരിക്കണമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു.
◾https://dailynewslive.in/ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളില്‍ നിന്നും വന്‍ തോതില്‍ പണം സമാഹരിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ്. ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സിപിഎമ്മിന്റെ പിരിവു യന്ത്രമാണെന്നും സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടനകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷന്‍ നോമിനികളോ ആണ് സഭാംഗങ്ങളില്‍ അധികവുമെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയെന്ന മാമാങ്കം നിര്‍ത്തിവെച്ച് അതിന്റെ തുക കുവൈത്തിലെ അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോക കേരളസഭ എന്ന പേരില്‍ വലിയ മാമാങ്കം നടത്തുന്നതല്ലാതെ അതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കേസ് 25ന് പരിഗണിക്കാനായി മാറ്റി. സഞ്ജു ടെക്കി കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കി.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതടക്കമുള്ള നയങ്ങളുമായി സിപിഎമ്മും എല്‍ഡിഎഫും മുന്നോട്ടു പോയാല്‍ കാര്യങ്ങള്‍ കൈവിടുമെന്നും എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പെരിന്തല്‍മണ്ണ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. രണ്ട് പവന്റെ സ്വര്‍ണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാകാം തട്ടിപ്പെന്നാണ് സംശയം. സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും മറ്റാരോ മാറിയെടുത്തുവെന്നാണ് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരിയുടെ പരാതി.
◾https://dailynewslive.in/ കഴിഞ്ഞ 55 വര്‍ഷമായി ഭരിക്കുന്ന ആലപ്പുഴ കുട്ടനാട് രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് പഞ്ചായത്തംഗം ആര്‍ രാജുമോനെ തിരഞ്ഞെടുത്തു.
◾https://dailynewslive.in/ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുക വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്. പുകവലിക്കരുതെന്ന് എയര്‍ഹോസ്റ്റ്സ് നിര്‍ദ്ദേശിച്ചിട്ടും ഇയാള്‍ അനുസരിച്ചില്ല. തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നല്‍കിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
◾https://dailynewslive.in/ കണ്ണൂര്‍ പാറാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുബിന്‍, സുജനേഷ് എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നു.
◾https://dailynewslive.in/ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതില്‍ റോബര്‍ട്ട് അണ് മരിച്ചത്. എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ എത്തിയ രാജഗിരി വാറുതുണ്ടില്‍ അലന്‍, സുഹൃത്ത് സിബിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിബിന്‍ അലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അലന്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
◾https://dailynewslive.in/ കൊച്ചി പൊന്നുരുന്നിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകന്‍ ഡെന്നിസണ്‍ ഡെന്നിയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി ഇടിക്കുകയായിരുന്നു. മദ്യലഹരിയില്‍ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
◾https://dailynewslive.in/ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അത്തരത്തില്‍ യാതൊരു തെളിവും ലഭ്യമായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരും എന്‍ടിഎയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ് നടത്താനുളള എന്‍ടിഎ ശുപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചു. റീടെസ്റ്റ് എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള മാര്‍ക്കായിരിക്കും നല്‍കുക. 1563 പേര്‍ക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും. 1563 പേര്‍ക്ക് 3 മണിക്കൂര്‍ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അവരുടെ മാര്‍ക്ക് നോര്‍മലൈസ് ചെയ്യുന്ന വിധത്തില്‍ ഗ്രേസ്മാര്‍ക്ക് നല്‍കിയത്. ഈ നടപടി പൂര്‍ണ്ണമായും റദ്ദാക്കുകയാണ്.
◾https://dailynewslive.in/ തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനെ പൊതുവേദിയില്‍ വച്ച് കേന്ദ്രമന്ത്രി അമിത് ഷാ ശകാരിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം. മുന്‍ ഗവര്‍ണര്‍ ആയ നാടാര്‍ വനിതയെ അപമാനിച്ചത് അപലപനീയമാണെന്ന് നാടാര്‍ മഹാജന സംഘം വാര്‍ത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന് കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ അജിത് പവാര്‍ എന്‍.സി.പിയുമായുള്ള സഖ്യം ബി.ജെ.പി. അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് അജിത് പവാറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യമാണെന്ന് കുറ്റപ്പെടുത്തുന്ന ആര്‍.എസ്.എസ്. മുഖപത്രത്തിലെ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അഭ്യൂഹം.
◾https://dailynewslive.in/ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കോടതി വളപ്പില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു. ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ബുധനാഴ്ച കര്‍ണാടകയിലെ ബെലഗാവിയിലായിരുന്നു സംഭവം.
◾https://dailynewslive.in/ കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസില്‍ ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ്. രേണുകാസ്വാമി ഭാര്യയും കുടുംബവുമുള്ള ദര്‍ശനുമായുള്ള ബന്ധത്തിന്റെ പേരില്‍ പവിത്ര ഗൗഡക്ക് അശ്ലീലകമന്റുകള്‍ ആവര്‍ത്തിച്ച് അയച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദര്‍ശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്നു പുലര്‍ച്ചെ വീണ്ടും ഭീകരാക്രമണം. സൈനിക പോസ്റ്റിനുനേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റു. നാലു ദിവസത്തിനിടെ ജമ്മുവിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.
◾https://dailynewslive.in/ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ എട്ടില്‍. ന്യൂസീലന്‍ഡിനെ 13 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
◾https://dailynewslive.in/ നിശ്ചിത കാലാവധിയുള്ള വിവിധ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 20 ബി.പി.എസ് (0.2 ശതമാനം) വര്‍ദ്ധിപ്പിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക്. നിലവിലുള്ള റിപ്പോ റേറ്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന റിസര്‍വ് ബാങ്ക് തീരുമാനം വന്നതിന് പിന്നാലെയാണ് ബാങ്കിന്റെ നീക്കം. ജൂണ്‍ 10 മുതല്‍ ഇത് നിലവില്‍ വന്നു. 18 മുതല്‍ 21 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് കൂട്ടത്തില്‍ എച്ച്.ഡി.എഫ്.സി ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത്. 7.25 ശതമാനമാണ് ഈ വിഭാഗത്തില്‍ ലഭിക്കുക. കൂടാതെ 15 മുതല്‍ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വര്‍ഷം മുതല്‍ 15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 50 ബി.പി.എസ് പലിശ അധികം ലഭിക്കും.രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചിത കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് കഴിഞ്ഞ മേയില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 25-75 ബേസിക് പോയിന്റ്‌സ് ആയിരുന്നു ഉയര്‍ത്തിയത്. മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 666 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 7.3 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു.
◾https://dailynewslive.in/ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി 14 സിവിയുടെ അടിസ്ഥാനവില 39,999 രൂപയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള മോഡലുകള്‍ക്ക് വില ഉയരും. ചൈനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഷവോമി സിവി 4 പ്രോയുടെ റീബാഡ്ജ്ഡ് വേര്‍ഷനാണിത്. സിനിമാറ്റിക് വിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സിവി. ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന രൂപത്തില്‍ പകര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സിനിമാറ്റിക് വിഷന്‍ ഫീച്ചറിന്റെ സഹായത്തോടെ ദൃശ്യങ്ങളുടെ കഥപറച്ചില്‍ വരെ സാധ്യമാക്കുന്ന തരത്തിലാണ് ഇതിലെ സാങ്കേതികവിദ്യ. 12ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം ഫോണിന് 47,999 രൂപയാണ് വില വരിക. 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇടത്തരം മോഡലിന് 42,999 രൂപ വേണം. 6.55 ഇഞ്ച് 1.5കെ അമോലെഡ് സ്‌ക്രീന്‍, 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ ത്രീ ചിപ്പ്‌സെറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. ലെയ്ക പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും ഒപ്പം ഡ്യുവല്‍ 32 മെഗാപിക്സല്‍ ഫ്രണ്ട് കാമറയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് കോംമ്പോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസര്‍ ആണ്. ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു നഹാസ് നാസര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ ‘അഡിയോസ് അമിഗോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ മറ്റ് വാര്‍ത്തയുമെല്ലാം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായി എത്തിയ അന്നൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.
◾https://dailynewslive.in/ പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’ ഇതിനോടകം സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിഷ പഠാനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദിഷയുടെ 31-ാം ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. റോക്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദിഷയെത്തുന്നത്. ബോള്‍ഡ് ലുക്കിലുള്ള ദിഷയെയാണ് പോസ്റ്ററില്‍ കാണാനാവുക. അതേസമയം നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഭൈരവയെന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോള്‍ പത്മയായി ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്‍ക്കിയുടെ ട്രെയ്‌ലറിനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 27 ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോമ്പസ് എസ്യുവിയുടെ അടിസ്ഥാന വേരിയന്റിന് 1.7 ലക്ഷം രൂപ കുറച്ചു. അതേസമയം മോഡലിന്റെ മറ്റെല്ലാ വകഭേദങ്ങള്‍ക്കും 14,000 രൂപ വീതം വില വര്‍ധിച്ചിട്ടുണ്ട്. വില കുറച്ചതോടെ, കോമ്പസിന്റെ അടിസ്ഥാന വേരിയന്റിന് ഇപ്പോള്‍ 18.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. വില ക്രമീകരണത്തിന് ശേഷം, കോംപസ് ഇപ്പോള്‍ 18.99 ലക്ഷം രൂപയില്‍ തുടങ്ങി ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 32.41 ലക്ഷം രൂപ വരെ ഉയരുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്‌നോളജി, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് ജീപ്പ് കോമ്പസിന്റെ ടോപ്പ്-സ്പെക് വേരിയന്റില്‍ ഉള്‍പ്പെടുന്നത്.സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ കോമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നു. 170 ബിഎച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ജീപ്പ് കോമ്പസിന് കരുത്തേകുന്നത്. ഇതില്‍ ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.എസ്യുവി ഫ്രണ്ട് വീല്‍, ഓള്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓള്‍-വീല്‍ ഡ്രൈവ് 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭ്യമാകൂ.
◾https://dailynewslive.in/ മുത്തശ്ശിക്കഥയുടെ ബാഹ്യാവരണവും ചിത്രഭാഷയും ചിത്രങ്ങളും കൊണ്ടു രചിക്കപ്പെട്ട ഈ കൃതി തുറന്നിട്ടുതരുന്നത് ഒരു കാഫ്കയെസ്‌ക് ലോകത്തിലേക്കുള്ള വാതിലാണ്. ധാരാളം കഥകള്‍ പറയുന്നുണ്ട് ഈ കൃതി. കഥ പറയുന്ന മനുഷ്യര്‍ക്ക് മരണമില്ലെന്നു മാത്രമല്ല, ഭാവനയ്ക്ക് അസാദ്ധ്യമായ യാതൊന്നുമില്ലെന്നും ഈ നോവല്‍ ബോദ്ധ്യപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പല്ല, മറ്റൊരു പതിപ്പാണ് നല്ല എഴുത്ത്. വസ്തുലോകത്തില്‍ ഭാവന കലരുമ്പോഴുണ്ടാകുന്ന കാഴ്ചകളെ സൂക്ഷ്മമായി വിവരിക്കുകയാണ് ജയകൃഷ്ണന്‍. കാവ്യബിംബങ്ങള്‍കൊണ്ടു രചിക്കപ്പെട്ട ഈ നോവല്‍ തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ വായനാനുഭവമാണ്. എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍. ‘ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍’. മാതൃഭൂമി. വില 212 രൂപ.
◾https://dailynewslive.in/ നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും ഭക്ഷണം മുടക്കുന്നതും ശരീരം തളര്‍ത്തുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യസമുണ്ടാകുകയും ഈ ശീലം സ്ഥിരമായാല്‍ പ്രമേഹ സാധ്യത കൂടാനും കാരണമാകും. ചില ഭക്ഷണങ്ങള്‍ ദിവസത്തിലെ പ്രത്യേക സമയങ്ങളില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങള്‍ തെളിച്ചിട്ടുള്ളതാണ്. അതായത് സമയം ശരിയാണെങ്കില്‍ ചീസ് നിറഞ്ഞ പിസയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രോട്ടീന്‍, കാര്‍ബോഹൈട്രേറ്റ്, മൈക്രോപോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളാണ് പ്രാഭത ഭക്ഷണമായി തെരഞ്ഞെടുക്കേണ്ടത്. ഇത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജമുള്ളവരായിരിക്കാന്‍ സഹായിക്കും. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കുന്നതാണ് പ്രഭാത ഭക്ഷണം. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനിര്‍ത്താന്‍ പ്രഭാത ഭക്ഷണം നിങ്ങളെ സഹായിക്കും. പ്രഭാത ഭക്ഷണം മുടക്കുന്നത് ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്റ്റോള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുപോലെ തന്നെയാണ് അത്താഴത്തിന്റെ കാര്യവും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ലഘുവായി ഭക്ഷണം കഴിക്കണം. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം നല്ല ഉറക്കവും നല്‍കുന്നു. അത്താഴം കഴിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ദഹനത്തെ മെച്ചപ്പെടുത്തുന്നതും സംതൃപ്തി നല്‍കുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണകരവുമായി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉറങ്ങുന്ന എട്ടു മണിക്കൂര്‍ നിങ്ങള്‍ക്ക് സംതൃപ്തിയും രാത്രി വൈകിയുള്ള അല്ലെങ്കില്‍ രാവിലെയുള്ള വിശപ്പിനെ ശമിപ്പിക്കും. ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങള്‍ മെച്ചപ്പെട്ട ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തില്‍ മഗ്നീഷ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രാത്രി കഴിക്കുന്നത് പേശികള്‍ റിലാക്‌സ് ആകാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.54, പൗണ്ട് – 106.81, യൂറോ – 90.32, സ്വിസ് ഫ്രാങ്ക് – 93.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.56, ബഹറിന്‍ ദിനാര്‍ – 221.69, കുവൈത്ത് ദിനാര്‍ -272.65, ഒമാനി റിയാല്‍ – 217.01, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 23.02, കനേഡിയന്‍ ഡോളര്‍ – 60.80.